അണിഞ്ഞൊരുങ്ങി വിവാഹത്തിനെത്തി, താലികെട്ടാന്‍ നേരം വധു കാലുമാറി, കാരണം കേട്ട് അമ്പരന്ന് വരന്‍
ദില്ലി: വിവാഹമെന്നത് നമ്മളെല്ലാം ആഘോഷത്തോടെ നടത്തുന്ന ഒന്നാണ്. അവിടെ പാട്ടും കൂത്തുമൊക്കെ സംഭവിക്കാം. പക്ഷേ അതിലേറെ രസകരമായ ചില കാര്യങ്ങളും നടക്കാം. അത്തരമൊരു സംഭവം ഇപ്പോള്‍ മധ്യപ്രദേശിലെ രാജ്ഗഡില്‍ നടന്നിരിക്കുകയാണ്. ഗംഭീരമായി നടക്കേണ്ട വിവാഹം, മുഹൂര്‍ത്തമെത്തിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഒരു വധു.
എന്താണ് കാരണമെന്ന് കേട്ടപ്പോള്‍ വരന്‍ മാത്രമല്ല, പോലീസുകാര്‍ വരെ ഞെട്ടിയിരിക്കുകയാണ്. ഒരിക്കല്‍ പോലും ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കും. വിവാഹം ആ യുവതിയുടെ തീരുമാനത്തോടെ മുടങ്ങിയിരിക്കുകയാണ്.

വിവാഹം കഴിക്കുന്നതിനായി അണിഞ്ഞൊരുങ്ങി കുടുംബ സമേതം എത്തിയ ശേഷമാണ് ഈ യുവതി താന്‍ വിവാഹത്തിനില്ലെന്ന് പറഞ്ഞത്. വരന്റെ വീട്ടുകാര്‍ അടക്കം ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയും അവര്‍ നല്‍കി. തനിക്കിപ്പോള്‍ വിവാഹം കഴിക്കാനുള്ള മൂഡില്ലെന്നായിരുന്നു വധുവിന്റെ മറുപടി. ഇത് കേട്ട് അമ്പരന്ന് പോയിരിക്കുകയാണ് വരന്‍.
വരനെ ഇഷ്ടമായില്ല, അയാള്‍ പണമില്ല, സൗന്ദര്യമില്ല എന്നൊക്കെ കാരണം പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ വിവാഹത്തിന് മൂഡിലെന്ന് ഒരു വധു പറയുന്നത് കേള്‍ക്കുന്നത് ആദ്യമായിട്ടായിരിക്കും. ഏപ്രില്‍ 23ന് നടക്കേണ്ടിയിരുന്ന ഈ വിവാഹമാണ് വധുവിന്റെ കടുത്ത നിലപാട് കാരണം മുടങ്ങി പോയത്.
വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ദിവസം വരനും, കുടുംബം ചടങ്ങിനായി എത്തിയപ്പോഴാണ് അമ്പരിച്ച തീരുമാനം യുവതിയില്‍ നിന്നുണ്ടായത്. വരന്‍ തന്റെ വിവാഹം അടിച്ചുപൊളിക്കാമെന്ന മൂഡില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം തീരുമാനം വധു എടുത്തത്.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
ആ വിവാഹ ദിനത്തില്‍ തനിക്ക് വിവാഹം ചെയ്യാന്‍ തനിക്ക് യാതൊരു മൂഡും ഇല്ലെന്നായിരുന്നു വധുവിന്റെ നിലപാട്. എന്നാല്‍ ഈ കാരണം വരനെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും മുറിയിലുണ്ടായിരുന്നവരെ മൊത്തത്തില്‍ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹം ചെയ്ത് പോകാന്‍ തനിക്കിപ്പോള്‍ മൂഡില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു വധു.
ഈ വധു ഇങ്ങനെ പറയാനും ചില കാരണങ്ങളുണ്ട്. ഇവരുടെ സഹോദരന്റെ വിവാഹം മുടങ്ങി പോയിരിക്കുകയാണ്. ഇവരുടെ വിവാഹത്തിന് ശേഷം നടക്കേണ്ടതായിരുന്നു ഈ വിവാഹം. എന്നാല്‍ ഈ വിവാഹം മുടങ്ങിപ്പോവുകയായിരുന്നു. സഹോദരന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടതോടെയാണ് ഇവരുടെ കുടുംബവും സഹോദരനും വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.
എന്നാല്‍ ഇവിടെ ഈ സംഭവത്തിന്റെ പേരില്‍ തന്റെ വിവാഹവും റദ്ദാക്കുകയായിരുന്നു യുവതി. പലരും അവരെ തീരുമാനം പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ വരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനായിരുന്നു ആവശ്യം.
പോലീസ് വരെ ഇവരുടെ കാരണം കേട്ട് ഞെട്ടിപ്പോവുകയായിരുന്നു. വിഷയം പോലീസ് ഇപ്പോള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം വരനാണെങ്കില്‍ വധുവില്ലാതെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോയിരിക്കുകയാണ്.












Click it and Unblock the Notifications