കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതി

Google Oneindia Malayalam News

ലണ്ടന്‍: പ്രേതങ്ങള്‍ ശരിക്കുമുണ്ടോ? നൂറ്റാണ്ടുകളായി ചോദിച്ച് വരുന്നതാണ് ഇക്കാര്യങ്ങള്‍. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്തൊരു കാര്യമാണ് ഇത്. ഒരു യുവതി പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്ലാവരെയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഈ സംഭവം. പ്രേത ശക്തി എന്നത് ശരിക്കുമുള്ളതാണ് എന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

ഈ യുവതിയുടെ വീട്ടിലെ നായയെ അജ്ഞാത ശക്തി പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളും, ആ നായയുടെ പ്രതികരണവുമാണ് ഈ വീഡിയോയില്‍ ഉള്ളത്. ആര് കണ്ടാലും ഭയപ്പെടുന്ന വീഡിയോയാണിത്. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT:REDITT

ഈ യുവതി സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ പങ്കുവെച്ച ഭയപ്പെടുത്തുന്ന വീഡിയോയിലാണ് യഥാര്‍ത്ഥത്തില്‍ പ്രേതങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത്. ഇത് തെളിയിക്കാനായിട്ടാണ് ഇവര്‍ സ്വന്തം നായയുടെ ഭയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. ടക്കര്‍ എന്ന വളര്‍ത്തു നായ ഭയന്ന് വിറയ്ക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. ഈ നായയെ നിലത്തൂടെ ആരോ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. എന്നാല്‍ ദൃശ്യങ്ങളില്‍ ആരുമില്ല എന്നതാണ് സത്യം. ഈ നായ ഭയപ്പെട്ട് കുരയ്ക്കുന്നുണ്ട്. ഏതോ അദൃശ്യ രൂപമാണ് ഈ നായയെ പിടിച്ച് വലിക്കുന്നത്.

2

IMAGE CREDIT: REDITT

ഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

മറ്റൊരാളോ, മൃഗമോ ഇല്ലാതെ ഈ നായയെ പിടിച്ച് വലിച്ചത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഇത് പ്രേതമാണോ എന്നാണ്. വീഡിയോയുടെ തുടക്കത്തില്‍ ഈ കറുത്ത നായ ഇരുട്ടിലേക്ക് നോക്കി തന്റെ വാല്‍ ഇളക്കുന്നത് കാണാം. നിമിഷം നേരം ഈ നായയുടെ നോട്ടം തറയിലേക്ക് മാറി. തുടര്‍ച്ചയായി ഈ നായ കുരയ്ക്കാന്‍ തുടങ്ങി. എന്തോ ഈ നായ കണ്ടിട്ടുണ്ടെന്ന് ആ കുരയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഒന്നിനെയും നമുക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ മൃഗങ്ങള്‍ക്ക് അത്തരം കഴിവുണ്ടാവും എന്ന് നമുക്ക് തോന്നിപ്പോകും.

3

IMAGE CREDIT: REDITT

ചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണിചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണി

നായ നിര്‍ത്താതെ കുരയ്ക്കുന്നതിനിടെ അര മീറ്ററോളം ഈ നായയെ വലിച്ചിഴച്ച് എന്തോ ഒന്ന് കൊണ്ടുപോവുകയായിരുന്നു. നായ നിരങ്ങി നീങ്ങുന്നത്. ഇതിനെ ബലം പ്രയോഗിച്ച് തടയാനും നായ ശ്രമിക്കുന്നുണ്ട്. ഇതിന് ശേഷവും നായ കുരയ്ക്കുന്നുണ്ട്. ബലം പ്രയോഗിക്കുന്നതിനിടെ നായയുടെ കാല് മടങ്ങുന്നതും കാണാം. ഈ അദൃശ്യ ശക്തി ഉപദ്രവകാരിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. പക്ഷേ ഇത് ഉണ്ടാക്കിയെടുത്ത വീഡിയോയാണെന്ന് പറയാന്‍ സാധിക്കില്ല. വളരെ ഓര്‍ഗാനിക്കായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രേതമുണ്ടെന്ന വാദത്തിനാണ് ഇതോടെ ബലം ലഭിക്കുന്നത്.

4

IMAGE CREDIT:REDITT

ഇത് വിദൂര സ്വപ്‌നങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യമാണെന്ന് യുവതി പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവര്‍. വീട്ടില്‍ തങ്ങളല്ലാതെ വേറെ ഒരാളുണ്ടെന്ന് ഇവര്‍ പറയുന്നു. ഭയപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ വിവരണം. ആ അജ്ഞാത ശക്തി ഒരു പ്രേതമാണ്. നായയെ വലിച്ചിഴച്ചത് ഈ ശക്തിയാണ്. ആദ്യമായിട്ടല്ല പ്രേതത്തിന്റെ ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടാവുന്നതെന്നും യുവതി പറയുന്നു. താനും കുടുംബവും പലവട്ടം ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. എന്താണ് കാരണമെന്ന് വിശദീകരിക്കാന്‍ പോലും തനിക്ക് ആളുകളോട് സാധിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.

5

IMAGE CREDIT:REDITT

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍

ഞങ്ങള്‍ക്കൊപ്പം ഉറപ്പായും വേറെന്തോ കാര്യം കൂടി ജീവിക്കുന്നുണ്ട്. അതൊരു അജ്ഞാത ശക്തിയാണെന്നും യുവതി പറയുന്നു. അതേസമയം ഈ അജ്ഞാത ശക്തി ആരാണ് എന്നും യുവതി വെളിപ്പെടുത്തി. ഇതൊരു സ്ത്രീയാണ്. എന്റെയും രണ്ടാമത്തെ മകളുടെയും അതേ ഉയരമാണ് ഈ പ്രേതത്തിനുള്ളത്. ഞങ്ങളെ പോലെ ഇരുണ്ട ബ്രൗണ്‍ നിറത്തിലുള്ള തലമുടിയാണ് അവര്‍ക്കുമുള്ളത്. ഈ പ്രേതത്തെ തന്റെ ഭര്‍ത്താവും കണ്ടിരുന്നു. അദ്ദേഹവും ആകെ ഭയന്ന് പോയെന്ന് യുവതി പറഞ്ഞു. അതേസമയം ഇവര്‍ ഈ വീട് മാറിയിരിക്കുകയാണ്. പലതവണ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചതാണ് മാറാന്‍ കാരണം. അതിന് ശേഷം ഭയമില്ലാതെ ജീവിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

English summary
a women posted spooky video, that proves ghosts are real, her dog experiencing it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X