Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ ലോട്ടറിയടിച്ച് യുവതി; പിന്നാലെ കാമുകന്റെ ആവശ്യങ്ങള്‍, ആഢംബര കാര്‍ വേണം, മറുപടി വൈറല്‍

ലണ്ടന്‍: കോടികള്‍ ലോട്ടറിയിലൂടെ സമ്മാനമായി നേടി യുവതി. പക്ഷേ ഇത് കാരണം ഈ യുവതിയുടെ പ്രണയബന്ധം തകരാന്‍ പോവുകയാണ്. ഇവര്‍ക്ക് ലോട്ടറിയിലൂടെ സമ്മാനം കിട്ടിയതറിഞ്ഞ് കാമുകന്‍ ഓരോ ആവശ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതെല്ലാം കാമുകി ഈ പണം ഉപയോഗിച്ച് ശരിയാക്കി കൊടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതുവരെ അതിനോട് യുവതി വഴങ്ങിയിട്ടില്ല.

ഒരു രൂപ പോലും അതില്‍ നിന്ന് ചെലവാക്കില്ലെന്ന നിലപാടിലാണ് യുവതി. എന്നാല്‍ കാമുകിയുടെ തീരുമാനത്തോടെ ഇയാള്‍ ആകെ രോഷത്തിലാണ്. ബന്ധം ഒഴിയാന്‍ പോലും തയ്യാറായി നില്‍ക്കുകയാണ് യുവാവ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഈ കാമുകന്‍ ആകെ ദേഷ്യപ്പെട്ട് നില്‍ക്കുകയാണ്. കോടികള്‍ ലോട്ടറിയിലൂടെ കിട്ടിയിട്ടും തനിക്കായി അത് ചെലവാക്കാന്‍ യുവതി തയ്യാറല്ലെന്നാണ് ഇയാള്‍ പറയുന്നു. തനിക്ക് ടെസ്ലയുടെ ഒരു കാര്‍ വാങ്ങി തരണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ആഢംബര കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ടെസ്ല. താന്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. സാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിക്കുന്നത് വരെ ഈ പണം തൊടില്ലെന്നും യുവതി അറിയിച്ചു.

2

അതേസമയം യുവതിയുടെ നിലപാടില്‍ കടുത്ത രോഷത്തിലാണ് യുവാവ്. ആഢംബരമേറെയുള്ള ഓരോ കാര്യങ്ങള്‍ തനിക്ക് വാങ്ങി തരണമെന്ന് യുവാവ് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാമുകന്റെ ഓരോ ആവശ്യങ്ങളില്‍ യുവതി ആകെ ഞെട്ടിയിരിക്കുകയാണ്. ഒരുു ആവശ്യവും നടത്തി തരില്ലെന്നാണ് യുവതി തീരുമാനിച്ചിരിക്കുന്നത്. പുതിയ കാറും വാങ്ങി നല്‍കിയില്ല. കാമുകന്റെ ശല്യം ലോട്ടറിയടിച്ച് ശേഷം വര്‍ധിച്ചെന്നും, എന്ത് ചെയ്യണണെന്നും കാണിച്ച് യുവതി റെഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

3

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

26കാരിയായ ഈ യുവതിക്ക് നേരത്തെ കോടികള്‍ ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുപ്പതുകാരനായ ആന്റി എന്ന യുവാവിനെ ഇവര്‍ പ്രണയിക്കുന്നുണ്ട്. നിലവില്‍ ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നത്. അതുകൊണ്ട് യുവതിയുടെ ലോട്ടറിയിലൂടെ നേടിയ കോടികളെല്ലാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അതേസമയം യുവതിയുടെ സമ്പത്ത് എന്ന് വര്‍ധിക്കാന്‍ തുടങ്ങിയോ അപ്പോള്‍ മുതല്‍ ഓരോ ആവശ്യങ്ങളുമായി യുവാവ് ഇവരെ സമീപിക്കുകയായിരുന്നു.

4

പക്ഷേ പണം ഇപ്പോള്‍ ഉപയോഗിക്കേണ്ടെന്ന നിലപാടിയാണ് യുവതി. ഈ പണം എങ്ങനെ ഉപയോഗിക്കണമെന്ന് സാമ്പത്തിക്ക ഉപദേഷ്ടാക്കളുടെ സഹായത്തോടെ അറിയണം. അതിന് ശേഷം മാത്രമേ ചെലവാക്കൂ എന്നാണ് യുവതി തീരുമാനിച്ചത്. ഈ പണത്തില്‍ ചെറിയൊരു ഭാഗം മാത്രമാണ് തനിക്ക് ആസ്വദിക്കാനായി ചെലവിടുന്നത്. ഇതില്‍ കുറച്ച് പണം ഉപയോഗിച്ച് കുടുംബത്തെ സഹായിക്കണം. ബാക്കി തുക തന്റെയും പങ്കാളിയുടെയും ജീവിതം സുരക്ഷിതമാക്കാനും വേണ്ടി ഉപയോഗിക്കാനാണ് യുവതി തീരുമാനിച്ചത്.

5

അതേസമയം കാമുകനായ ആന്റിക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. തന്റെ പണം ഉപയോഗിച്ച് എന്തൊക്കെയോ വാങ്ങാനായിരുന്നു അവന്റെ തീരുമാനം. ഒരുപാട് കാര്യങ്ങള്‍ എന്നോട് വാങ്ങി തരാന്‍ പറഞ്ഞു. അതിലൊന്നായിരുന്നു ടെസ്ലയുടെ കാര്‍. അവന് ഒരിക്കലും ആവശ്യമില്ലാത്തതായിരുന്നു ആ കാര്‍. ഒപ്പം സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള ഒരു വീട് വാങ്ങി അങ്ങോട്ട് താമസം മാറണമെന്നും പറഞ്ഞു. പെട്ടെന്ന് ഒരു കുടുംബമായി ഒന്നിച്ച് താമസിക്കുന്നതിന്റെ പറ്റിയായിരുന്നു അവന്‍ സംസാരിച്ചതെന്നും യുവതി പറഞ്ഞു.

6

ഇതിനൊന്നും വഴങ്ങാന്‍ ഞാന്‍ തയ്യാറായില്ല. എല്ലാം തള്ളിക്കളഞ്ഞു. ആ പണം തല്‍ക്കാലം ചെലവാക്കാന്‍ ഉദ്ദേശമില്ലെന്നും അറിയിച്ചു. അവനാകെ ദേഷ്യത്തിലാണ്. ഞാന്‍ ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന സ്വാര്‍ത്ഥയാണ് ഞാനെന്ന് പറഞ്ഞു. എന്നെ വളരെ ചീപ്പാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. അവനെ ലോട്ടറിയടിച്ചതോടെ ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞു. അത് മാത്രമല്ല ഞങ്ങളുടെ സുഹൃത്തുക്കളോടെല്ലാം ഇക്കാര്യം പറഞ്ഞ് നടക്കുകയാണ്. അവര്‍ ഇപ്പോള്‍ എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഞാന്‍ പണം നല്‍കിയില്ലെങ്കില്‍ പെരുമാറ്റവും മോശമാവുകയാണ്.

7

താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് യുവതി ചോദിക്കുന്നു. വളരെ മോശമായിട്ടാണ് ഇവര്‍ പെരുമാറുന്നത്. യുവാവിനൊപ്പം ചേര്‍ന്ന് പണം വാങ്ങിച്ചെടുക്കാനാണ് സുഹൃത്തുക്കള്‍ അടക്കം ശ്രമിക്കുന്നതെന്നും യുവതി പറഞ്ഞു. അതേസമയം നിരവധി പേരാണ് റെഡിറ്റില്‍ യുവതിയെ പിന്തുണച്ചിരിക്കുന്നത്. ഈ പ്രണയബന്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് എല്ലാവരും നിര്‍ദേശിക്കുന്നത്. ഏഴ് മാസം മാത്രമാണ് പ്രണയം പിന്നിട്ടത്. അവന് ഈ പണം ആവശ്യപ്പെടാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും പലരും ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+