പ്രതിശ്രുത വധു ജോലിക്ക് പോകുന്നില്ല; പരിഹാരമുണ്ടോ? യുവാവിന്റെ പരാതി വൈറല്‍
ദില്ലി: വിവാഹം കഴിഞ്ഞാല്‍ ഭാര്യമാര്‍ ജോലിക്ക് പോവാതിരിക്കുക. ഇതൊരു ശീലമായിരുന്നു മുമ്പ്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്ത് ഭര്‍ത്താവിനെ സന്തോഷിപ്പിക്കുകയാണ് വേണ്ടതെന്ന പുരുഷാധിപത്യ ചിന്തയായിരുന്നു മുമ്പ് സമൂഹത്തെ ഭരിച്ചിരുന്നത്. എന്നാല്‍ ഇന്നത് മാറി. വിവാഹം കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഭാര്യ ജോലിക്ക് പോകണമെന്നായി കാര്യങ്ങള്‍.
പല സ്ത്രീകളും വിവാഹം കഴിക്കുന്നത് പോലും ഇക്കാര്യം ഉറപ്പിച്ചാണ്. എന്നാല്‍ ഇപ്പോഴും അത്തരം ശീലം പിന്തുടരുന്നുണ്ട്. ഇവിടെ ജോലിക്ക് പോകാത്ത ഭാര്യയെ കുറിച്ച് പരാതി പറയുന്ന യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. വിശദായ വിവരങ്ങളിലേക്ക്....

തന്റെ പ്രതിശുത വധു വീണ്ടും ജോലി ചെയ്ത് തുടങ്ങുന്നത് ശരിയായ കാര്യമാണോ എന്നായിരുന്നു ഈ യുവാവിന്റെ ചോദ്യം. പിന്നീടാണ് ഓരോ കാര്യങ്ങളായി യുവാവ് വെളിപ്പെടുത്തിയത്. ആറ് വര്‍ഷമായി താന്‍ ഈ യുവതിയുമായി പ്രണയത്തിലായിരുന്നു. തന്റെ എന്നാല്‍ തന്റെ ഭാവിയെ കുറിച്ച് ആ സമയം അവള്‍ക്ക് കൃത്യമായ ബോധമുണ്ടായിരുന്നു. ജോലി ചെയ്യാന്‍ അവള്‍ താല്‍പര്യപ്പെട്ടിരുന്നു. അതായിരുന്നു അവളുടെ ആഗ്രഹവും. എന്നാല്‍ അവളുടെ കുടുംബം ഒട്ടും പിന്തുണച്ചിരുന്നില്ല.

അവളുടെ കുടുംബം സ്ത്രീകള്‍ ജോലിക്ക് പോകേണ്ടെന്ന അഭിപ്രായമുള്ളവരായിരുന്നു. നിരന്തരം സമ്മര്‍ദത്തിന് തന്റെ കാമുകി വഴങ്ങിയിരിക്കുകയാണ്. അവള്‍ ഇഷ്ടമുള്ള കരിയമറുമായി മുന്നോട്ട് പോകേണ്ടെന്നാണ് അവള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അവള്‍ക്ക് ആഗ്രഹമുണ്ടായിട്ടും ചെയ്യാതിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ പ്രതീക്ഷകള്‍ ഒത്തുചേരുന്നില്ല. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും അവള്‍ക്ക് സാധിക്കുന്നില്ല. കാമുകി ചെയ്യുന്നത് മറ്റ് പലകാര്യങ്ങളുമാണെന്ന് യുവാവ് പറയുന്നു.

പ്രതിശുത വധു ഒരുപാട് മാറി പോയതായി യുവാവ് പറയുന്നു. മുമ്പുണ്ടായിരുന്നത് പോലെ സ്വന്തം ജോലിയോടോ കരിയറിനോടോ അവള്‍ക്കൊരു താല്‍പര്യവുമില്ല. ഇപ്പോള്‍ ജോലിക്കും പോകുന്നില്ല. വളരെ യാഥാസ്ഥിതികമായ ചുറ്റുപാടിലേക്ക് അവള്‍ മാറിയിരിക്കുകയാണ്. പരമ്പരാഗതമായി സ്ത്രീകള്‍ ചെയ്തിരുന്ന പോലെ വീട്ടില്‍ തന്നെ ഇരിക്കാനാണ് അവളുടെ താല്‍പര്യം. വിവാഹത്തിന് ശേഷം ജോലിക്ക് പോകുന്നില്ലെന്നും അവള്‍ തീരുമാനിച്ചിരിക്കുകയാണ്. കേട്ടിട്ട് ഞെട്ടിപ്പോയെന്നും യുവാവ് പറഞ്ഞു.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്
ഞങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ഇപ്പോള്‍ മോശമായിരിക്കുകയാണ്. പണ്ട് മനസ്സിലാക്കിയിരുന്നത് പോലെ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പലപ്പോഴും ഇത് പ്രകടമാകുന്നുണ്ടെന്നും യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. എനിക്ക് ആകെ അസംതൃപ്തിയാണ് ഉള്ളത്. കാര്യങ്ങള്‍ ഒട്ടും സുഖകരമായി തോന്നുന്നില്ല. ഒരു മികച്ച കുടുംബ ജീവിതത്തിന് ആവശ്യമായ തുക സമ്പാദിക്കുന്നതായി തനിക്ക് തോന്നുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.

എനിക്കവളെ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ കാര്യവും ഞാന്‍ അവളോട് പറഞ്ഞു. എന്നെ മനസ്സിലാക്കുന്നുവെന്നും അവള്‍ പറഞ്ഞു. എന്നാലും ഒരു ജോലിക്കായി അവള്‍ പോകില്ലെന്ന് വ്യക്തമാക്കി. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇത് തന്റെ കംഫര്‍ട്ട് സോണാണെന്നും, അത് വിട്ട് പോകാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. ഇതില്‍ ഞാനെന്താണ് ചെയ്യുകയെന്ന് യുവാവ് ചോദിക്കുന്നു. ഇനി ദിവസങ്ങള്‍ മാത്രമാണ് തീരുമാനമെടുക്കാനായി ഉള്ളത്. അതിനുള്ളില്‍ വിവാഹം കഴിക്കണോ വേണ്ടേ എന്നൊക്കെ തീരുമാനിക്കണമെന്നും യുവാവ് പറഞ്ഞു.

അതേസമയം പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങള്‍ കടക്കെണിയിലാവും. നിങ്ങള്‍ക്ക് പറ്റുന്നൊരു ജീവിതമല്ലെന്നും ഒരാള്‍ കുറിച്ചു. പലരും തങ്ങളുടെ അനുഭവും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. അവള്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അങ്ങനെ തന്നെ തുടരുക. തന്റെ ഭാര്യക്ക് ബില്ലടയ്ക്കാന്‍ ഒരാളെയാണ് വേണ്ടതെന്ന് തോന്നിയിട്ടുണ്ടെന്നും ഒരാള്‍ കുറിച്ചു. പലരും ബന്ധം തുടരേണ്ടെന്നാണ് ഉപദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications