പോലീസ് സ്‌റ്റേഷനില്‍ ഡാന്‍സ് കളിച്ച് യുവാവ്: ആള്‍ ആരാണെന്ന് അറിഞ്ഞാല്‍ ഞെട്ടും, വൈറലായി വീഡിയോ
ദില്ലി: പോലീസ് സ്‌റ്റേഷനില്‍ പോയാല്‍ നമ്മള്‍ എങ്ങനെ പെരുമാറും. വളരെ മാന്യമായ പെരുമാറ്റമായിരിക്കും അല്ലേ. പോലീസ് ഇനി നമ്മളെ അറസ്റ്റ് ചെയ്യുകയാണെങ്കിലോ? അപ്പോഴും നിലവിട്ട് ആരും പെരുമാറില്ല. എന്നാല്‍ ഇപ്പറഞ്ഞതൊക്കെ ഒന്ന് തിരുത്തേണ്ടി വരും. ഒരു യുവാവിന്റെ പരാക്രമങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇയാള്‍ ഒരു പാട്ടിന് സ്റ്റേഷനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആദ്യം ഇത് വൈറലായെങ്കിലും, പിന്നീട് ഈ യുവാവ് ആരാണെന്ന് സോഷ്യല്‍ മീഡിയ തിരിച്ചറിഞ്ഞത്. ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിലെ യുവാവാണിത്. വിശദമായ വിവരങ്ങളിലേക്ക്....

സ്വാതി മലിവാളിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഒരാള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. രണ്ട് കാറുകള്‍ ഇയാള്‍ തല്ലി തകര്‍ത്തു. ഇയാള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കടക്കാനും ശ്രമിച്ചുവെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ താനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ദില്ലി പോലീസിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ദില്ലിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

image credit: pradeep kumar
അതേസമയം ഇവരുടെ വീട് ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടോ എന്ന സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഇയാള്‍ സ്റ്റേഷന് ഉള്ളിലും സ്വതന്ത്രനാണെന്ന് വ്യക്തമാണ്. ഇയാള്‍ സ്റ്റേഷന്റെ ഉള്ളില്‍ നിന്ന് പാട്ടുപാടുീന്നതും ഡാന്‍സ് ചെയ്യുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. ഹണി സിംഗിന്റെ ചാര്‍ ബോട്ടില്‍ വോഡ്കാ എന്ന ഗാനമാണ് ഇയാള്‍ പാടുന്നത്. തുടര്‍ന്ന് ഡാന്‍സും ചെയ്യുന്നുണ്ട്.

image credit: pradeep kumar
പക്ഷേ ഇതില്‍ ചിരിക്കാനുള്ള വകയുണ്ട്. പോലീസിന്റെ മോഡലില്‍ ഒരു ജാക്കറ്റ് ഇയാള്‍ ധരിച്ചിട്ടുണ്ട്. പൂക്കള്‍ ഉള്ളതാണിത്. പിന്നെയൊരു ഷോര്‍ട്‌സാണ് ധരിച്ചിരിക്കുന്നത്. ആകെ ഇത് മാത്രം ധരിച്ചാണ് നൃത്തം. ഫ്‌ളോറല്‍ ഡിസൈനില്‍ ഉള്ളതാണ് ഇയാള്‍ ധരിച്ചിരിക്കുന്ന ടോപ്പ്, നീലനിറത്തിലുള്ള ഷോര്‍ട്‌സാണ് മറ്റൊന്ന്. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിനോടകം വീഡിയോ വൈറലായിട്ടുണ്ട്. ഇയാള്‍ക്ക് ഭ്രാന്താണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

image credit: pradeep kumar
ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
അതേസമയം പോലീസ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. യഥാര്‍ത്ഥ അക്രമിക്ക് ഭ്രാന്തുണ്ടോ എന്ന് അറിയില്ല. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇയാള്‍ക്കുണ്ട് എന്ന കാര്യത്തില്‍ പോലീസും വ്യക്തമായ ഉത്തരം തന്നിട്ടില്ല. അതേസമയം ഇനി അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇയാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഇരുന്ന് ഇയാള്‍ കാണിച്ച് കൂട്ടുന്ന കാര്യങ്ങള്‍ക്ക് വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ പോലീസ് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുകയാണെന്ന് ആരോപണമുണ്ട്.


Click it and Unblock the Notifications