സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം
ദില്ലി: പ്രണയം എന്നത് ഇന്ന് പലര്‍ക്കും നിസ്സാര കാര്യമായി മാറിയിരിക്കുകയാണ്. നമുക്ക് മുന്നില്‍ പല ഡേറ്റിംഗ് ആപ്പുകളുമുണ്ട്. എന്നാലും ചില കാര്യങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഡേറ്റിംഗ് ആപ്പ് ഉണ്ടായാലും നടക്കും. അങ്ങനൊരു കാര്യമാണ് ഒരു യുവാവ് ചെയ്തിരിക്കുന്നത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ യുവാവ്, ആദ്യമായുള്ള കൂടിക്കാഴ്ച്ചയ്ക്കും ഡേറ്റിംഗിനുമായി കൊണ്ടുപോയത് സ്വന്തം അമ്മയെയാണ്.
സോഷ്യല്‍ മീഡിയയില്‍ ചിരി പൊട്ടിച്ചിരിക്കുകയാണ് ഈ വീഡിയോ. ലോകത്ത് ഇങ്ങനൊരു കാര്യം ചെയ്യുന്ന ആദ്യത്തെയാളായിരിക്കും ഈ യുവാവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് പരിശോധിക്കാം...

image credit:siddesh lokhare instagram page
ഈ യുവാവ് അമ്മയെയും കൂട്ടി കഫേയിലെത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. സിദ്ധേഷ് ലോഖരെ എന്നാണ് ഈ യുവാവിന്റെ പേര്. ഡേറ്റിംഗ് ആപ്പായ ബമ്പിളിലൂടെയാണ് സിദ്ധാര്‍ത്ഥ് ഒരു പെണ്‍കുട്ടിയുമായി അടുത്തത്. ഇതില്‍ ഇരുവര്‍ക്കും പൊരുത്തം വന്നതോടെ പരസ്പരം കാണാനും തീരുമാനിച്ചു. സിദ്ധാര്‍ത്ഥ് ഈ പെണ്‍കുട്ടിയെ കാണാന്‍ തീരുമാനിച്ചപ്പോഴാണ് സംഭവം നടന്നത്. തന്റെ ആദ്യത്തെ ഡേറ്റിന് സിദ്ധേഷ് തന്റെ അമ്മയെയും ഒപ്പം കൂട്ടി. സ്വകാര്യമായി നടത്തേണ്ട ഒരു കാര്യത്തിലേക്ക് അമ്മയെ കൊണ്ടുവന്നത് അടക്കം വിശദീകരിക്കുന്നുണ്ട് യുവാവ്.

image credit:siddesh lokhare instagram page
അതേസമയം അമ്മയെയും കൂട്ടി പെണ്‍കുട്ടിയെ കാണാന്‍ പോകുന്നത് അടക്കമുള്ള കാര്യം സിദ്ധേഷ് വീഡിയോ എടുത്തിട്ടുണ്ട്. ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിദ്ധേഷിന്റെ അമ്മയ്ക്കായി ഒരുക്കിയ സര്‍പ്രൈസായിരുന്നു ഇത്. സിദ്ധേഷിന്റെ അമ്മയ്‌ക്കോ കാമുകിക്കോ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് യാതൊന്നും അറിയില്ലായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ഇവര്‍ തമ്മില്‍ കണ്ട് സംസാരിച്ചിരിക്കുകയാണ്. എന്നാല്‍ എല്ലാവരെയും അമ്പരിച്ച മറ്റൊരു കാരണം, യുവാവിന്റെ അമ്മയും പെണ്‍കുട്ടിയും തമ്മില്‍ നല്ല സംസാരമായിരുന്നു എന്നതാണ്.

പരസ്പരം കണ്ട് ഞെട്ടിപ്പോകുന്നുണ്ട് സിദ്ധേഷിന്റെ അമ്മയും കാമുകിയും ഇരുവരും പരസ്പരം സംസാരിക്കുന്നതും ഭക്ഷണം വിളമ്പി കൊടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അത് മാത്രമല്ല എന്താണ് ഡേറ്റിംഗ് ആപ്പായ ബമ്പിള്‍ എന്നും ഇവര്‍ക്ക് മകന്റെ കാമുകി വിശദീകരിച്ച് കൊടുക്കുന്നുണ്ട്. താന്‍ വീഡിയോ റിലീസ് ചെയ്യുന്നത് രണ്ട് പേരുടെയും സമ്മതത്തോടെയാണെന്നും സിദ്ധേഷ് പറഞ്ഞു. അഞ്ച് ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും ഈ വീഡിയോ കണ്ട് അമ്പരപ്പിലാണ്. എങ്ങനെ യുവാവ് ഇത് മാനേജ് ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്.

സിദ്ധേഷിന്റെ അമ്മയ്‌ക്കൊപ്പം ആ പെണ്‍കുട്ടി പെട്ടെന്ന് സൗഹൃദത്തിലായെന്നും, അവര്‍ തമ്മിലുള്ള സംസാരം വളരെ കാഷ്വലായിരുന്നുവെന്നും ഒരാള്‍ കമന്റായി കുറിച്ചിട്ടുണ്ട്. പരസ്പരം ഒരു നാണക്കേടും അവര്‍ക്ക് തോന്നിയില്ലെന്നും, അതിലാണ് അഭിനന്ദിക്കേണ്ടതെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ആരും ചെയ്യാത്തൊരു കാര്യമാണ് യുവാവ് ചെയ്തതെന്നും, അത് വിജയിപ്പിച്ചെടുത്തതിലുള്ള എല്ലാ ക്രെഡിറ്റും സിദ്ധേഷിനുള്ളതാണെന്നും കമന്റുകളുണ്ട്. എന്തായാലും അമ്മയെയും കൂട്ടി ആരും ഡേറ്റിംഗിന് പോകാന്‍ ധൈര്യപ്പെടില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications