ആധാർ ഇനിയും അപ്‌ഡേറ്റ് ചെയ്‌തില്ലേ? സൗജന്യമായി മാറ്റാനുള്ള അവസരം ഇനി ഇത്ര ദിവസം കൂടി മാത്രം, മറക്കല്ലേ
നിങ്ങളിൽ എത്ര പേർ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട് എന്നാലോചിട്ടുണ്ടോ, ഭൂരിഭാഗം പേരും അത് ചെയ്‌തുവെന്ന് തന്നെയാണ് വിശ്വാസം. എങ്കിലും ചുരുക്കം ചിലരെങ്കിലും ഇക്കാര്യത്തിൽ അലംഭാവവും, ഉദാസീനതയും കാട്ടുന്നവർ ഉണ്ടാവും. അങ്ങനെയുള്ളവർക്കുള്ള മുന്നറിയിപ്പാണ് ഇത്. ഇനിയും നിങ്ങൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ മാർച്ച് 14ന് ശേഷം അതിനായി വലിയ പിഴയൊടുക്കേണ്ടി വരും.
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14നാണ് അവസാനിക്കുക. കഴിഞ്ഞ ഡിസംബര്‍ 23നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയ തീരുമാനം പ്രഖ്യാപിച്ചത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

മുൻപ് പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാൻ മടി കാട്ടിയവരെ കാത്തിരുന്നത് 1000 രൂപ പിഴയാണെന്ന കാര്യം ഓർമ്മയിൽ ഇരിക്കട്ടെ. നിലവിൽ മാർച്ച് 14ന് ശേഷം എത്ര രൂപ പിഴ ഈടാക്കുമെന്നോ, ഇനി സമയപരിധി നീട്ടി നൽകുമെന്നോ ഉള്ള ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. അതിനാൽ തന്നെ കഴിവതും വേഗത്തിൽ തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും ഉത്തമം.
അതേസമയം, അഡ്രസും ജനന തീയതിയും ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങളും ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ ഒന്ന്. അതും സൗജന്യമായി ചെയ്യാമെന്ന കാര്യവും മറക്കരുത്. ഇതിനായി നിങ്ങൾ https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതി. നിങ്ങളുടെ മേൽവിലാസം മാറ്റാനാണ് എങ്കിൽ 'അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍' ആണ് തിരഞ്ഞെടുക്കേണ്ടത്.
ഇതിന് ശേഷം ശേഷം 'അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍' എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതിയാകും. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
നിങ്ങൾ ഓൺലൈനായി ആധാർ പുതുക്കുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യം എന്തെന്നാൽ നിങ്ങളുടെ ആധാറും, മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം എന്നതാണ്. ഇത്തരത്തിൽ ബന്ധപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) വരികയുള്ളൂ. തുടർന്നാണ് ആധാർ തിരുത്തൽ നടപടികൾ ആരംഭിക്കുന്നത്. അതിനാൽ തന്നെ നിങ്ങളുടെ ഫോൺ നമ്പറും, ആധാറും തമ്മിൽ ബന്ധപ്പിച്ചില്ലെങ്കിൽ അതിനായി അക്ഷയ സെന്ററിനെ സമീപിക്കേണ്ടതാണ്












Click it and Unblock the Notifications