ആധാറിൽ ആശ്വാസം; സൗജന്യമായി തിരുത്താനുള്ള അവസരം നീട്ടി, അവസാന തീയതി എപ്പോൾ? അറിയാം
ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായി ആധാർ മാറിയിട്ട് കാലം കുറച്ചധികമായി. നിലവിൽ ഒട്ടുമിക്ക ആളുകളും പ്രധാന തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതും ആധാർ തന്നെയാണ്. എന്നാൽ ആധാറിനെ സംബന്ധിച്ച് സുപ്രധാനമായ പല മാറ്റങ്ങളും ഇടയ്ക്കിടെ കേന്ദ്ര സർക്കാർ നടപ്പിലാക്കാറുണ്ട്. അടുത്തിടെ അങ്ങനെ വന്ന ഒരു മാറ്റമായിരുന്നു ആധാർ തിരുത്തലും അപ്‌ഡേഷനും.
ഇതുമായി ബന്ധപ്പെട്ട് പലവട്ടമായി കേന്ദ്ര സർക്കാർ സൗജന്യമായി ആധാർ അപ്‌ഡേഷന് അവസരം ഒരുക്കിയിരുന്നു. ഏറ്റവും ഒടുവിൽ ജൂൺ 14 വരെ ഇതിനുള്ള അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് ഈ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ യുഐഡിഎഐ.

യുഐഡിഎഐ പറയുന്നത് അനുസരിച്ച്, ആധാർ കാർഡ് ഉടമകൾക്ക് ഫീസ് ഈടാക്കാതെ അവരുടെ അപ്‌ഡേറ്റുകൾ പൂർത്തിയാക്കാൻ സെപ്റ്റംബർ 14 വരെ സമയമുണ്ട്. മൈആധാർ പോർട്ടലിലൂടെ ഇപ്പോഴും ആധാർ കാർഡ് അപ്‌ഡേറ്റ് സൗജന്യമായി തുടരുമ്പോൾ, ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപ ഫീസ് ബാധകമാണ് എന്ന കാര്യം ഓർത്തിരിക്കണം.
സെപ്റ്റംബർ 14 വരെ പേര്, വിലാസം, ഫോട്ടോ, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ മാറ്റങ്ങൾ യുഐഡിഎഐ വെബ്‌സൈറ്റിന്റെ ഓൺലൈൻ പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ഇതാദ്യമായല്ല പ്രസ്‌തുത തീയതി നീട്ടുന്നത്. നേരത്തെ 2023 ഡിസംബർ 15നായിരുന്നു അവസാന തീയതിയായി നിശ്ചയിച്ചത്, തുടർന്ന് മാർച്ച് 14 വരെയും പിന്നീട് ജൂൺ 14 വരെയും നീട്ടുകയായിരുന്നു.
ആധാർ അപ്‌ഡേഷൻ എങ്ങനെ ?
അഡ്രസും ജനന തീയതിയും ഉൾപ്പെടെ സുപ്രധാന വിവരങ്ങളും ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് പ്രധാന കാര്യങ്ങളിൽ ഒന്ന്. അതും സൗജന്യമായി സെപ്റ്റംബർ 14 ചെയ്യാമെന്ന കാര്യവും മറക്കരുത്. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതി. നിങ്ങളുടെ മേൽവിലാസം മാറ്റാനാണ് എങ്കിൽ 'അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍' തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
തുടർന്ന് 'അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍' എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതും ഇതിന്റെ സവിശേഷതയാണ്.
ഓൺലൈനായി ആധാർ പുതുക്കാൻ ഒരുങ്ങുന്നവർ നിർബന്ധമായും ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാൽ നിങ്ങളുടെ ആധാറും, മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം എന്നതാണ്. ഇത്തരത്തിൽ ബന്ധപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) ഫോണിൽ വരികയുള്ളൂ. അതുകൊണ്ട് തന്നെ ഇതുവരെ ആധാറും ഫോൺ നമ്പറും തമ്മിൽ ബന്ധിപ്പിക്കാത്തവർ ആദ്യം അത് ചെയ്യണം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications