സൗജന്യ ആധാർ അപ്‌ഡേഷൻ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ; സെപ്റ്റംബറിൽ ഇക്കാര്യങ്ങൾ ഓർത്തോളൂ
പലപ്പോഴും പുതിയ മാസങ്ങൾ എന്ന് പറയുമ്പോൾ ഇന്ത്യയിൽ പുതിയ മാറ്റങ്ങളുടെത് കൂടിയാണ്. അതുവരെ നിലനിന്നിരുന്ന നിയമങ്ങളും ചട്ടങ്ങളും ഒറ്റയടിക്ക് മാറികൊണ്ട് പുതിയവ വരുന്നതിന്റെ തുടക്കം കൂടിയയാകാറുണ്ട് അത്. പലപ്പോഴും സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്ന് മുതലാണ് കൂടുതൽ മാറ്റങ്ങളും നടപ്പാക്കാറുള്ളത്. എന്നാൽ അങ്ങനെ തന്നെ ആവണം എന്ന നിർബന്ധമൊന്നും ഇല്ല എന്നത് നിങ്ങൾ പ്രത്യേകം ഓർത്തോളൂ.
പറഞ്ഞു വരുന്നത് സെപ്റ്റംബർ മാസത്തെ കുറിച്ചാണ്. ഇനി ഒരാഴ്‌ച്ച പോലും അതിന് ശേഷിക്കുന്നില്ല. എന്നാൽ സുപ്രധാനമായ ചില മാറ്റങ്ങളുമായാണ് ഈ മാസം നമുക്ക് മുൻപിലേക്ക് വരുന്നത്. അതിൽ ഭൂരിഭാഗവും നമ്മുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ആണെന്നതും വലിയ പ്രത്യേകതയുള്ള ഘടകം തന്നെയാണ്. ഇനി എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.

എൽപിജി വില
എല്ലാ മാസവും ഒന്നാം തീയതി സർക്കാർ പാചകവാതക വില ക്രമീകരിക്കുന്നത് പതിവാണ്. ഈ ക്രമീകരണങ്ങൾ വാണിജ്യ, ഗാർഹിക ഗ്യാസ് സിലിണ്ടറുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. വരുന്ന സെപ്റ്റംബറിൽ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 8.50 രൂപ വർധിച്ചപ്പോൾ ജൂലൈയിൽ വില 30 രൂപ കുറച്ചിരുന്നു. ഇതിൽ ആശ്വാസ പ്രഖ്യാപനമാണോ ആശങ്കയ്ക്കുള്ള വകയാണോ എന്നറിയാൻ ഏഴ് ദിവസങ്ങൾ കൂടി കാത്തിരിക്കണം.
വ്യാജ കോളുകൾക്ക് നിയന്ത്രണം
സെപ്റ്റംബർ 1 മുതൽ, വ്യാജ കോളുകൾക്കും സന്ദേശങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദേശം നൽകിയിട്ടുണ്ട്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അടുത്ത മാസം മുതൽ ഇത്തരം കോളുകൾക്ക് വലിയ കുറവുണ്ടാകും എന്നത് ശുഭകരമായ മാറ്റമാണ്.
ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
സെപ്റ്റംബർ 1 മുതൽ എച്ച്ഡിഎഫ്‌സി ബാങ്ക് യൂട്ടിലിറ്റി ഇടപാടുകളിലൂടെ നേടുന്ന റിവാർഡ് പോയിന്റുകൾക്ക് പരിധി അവതരിപ്പിക്കും. ഈ ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം പരമാവധി 2,000 പോയിന്റുകൾ മാത്രമേ നേടാനാകൂ. കൂടാതെ, തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന എഡ്യൂക്കേഷണൽ പേയ്‌മെന്റുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് റിവാർഡ് പോയിന്റുകൾ നൽകുകയുമില്ല.
ക്ഷാമബത്ത ഉയർത്തും
സെപ്റ്റംബറിൽ കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. സർക്കാർ ഡിഎ മൂന്ന് ശതമാനം ഉയർത്തിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇത് നിലവിലെ 50 ശതമാനത്തിൽ നിന്ന് ക്ഷാമബത്തയെ 53 ശതമാനമാക്കി മാറ്റും. ഇത് കേന്ദ്ര ഉദ്യോഗസ്ഥരെ സംബന്ധിച്ച് നല്ലൊരു വാർത്തയും മാറ്റവുമാണ്.
ആധാർ അപ്‌ഡേഷൻ
സൗജന്യമായി ആധാർ അപ്‌ഡേഷൻ നടത്താനുള്ള അവസാന തീയതി സെപ്റ്റംബർ 14നാണ് അവസാനിക്കുക. ഈ സാഹചര്യത്തിൽ അതിന് ശേഷം നിങ്ങൾ ആധാർ അപ്‌ഡേറ്റ് ചെയ്യാനായി പണം മുടക്കേണ്ടി വരുമെന്നാണ് ലഭ്യമായ വിവരം. പലതവണയായി നീട്ടി നൽകിയ സാഹചര്യത്തിൽ ഇതിനി നീട്ടാൻ ഇടയില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications