ടിക്കറ്റ് കൗണ്ടറിന്റെ പുറത്തിരുന്ന് ആലോചിച്ചു, ഉടനെ ലോട്ടറിയെടുത്തു: യുവാവിന് മെഗാ ഭാഗ്യം
അബുദാബി: ബിഗ് ടിക്കറ്റില്‍ ധാരാളം ജേതാക്കള്‍ ഉണ്ടാവാറുണ്ട്. അധികവും മലയാളികള്‍ക്കാണ് സമ്മാനം അടിക്കാറുള്ളത്. എന്നാല്‍ ഏപ്രില്‍ മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ബെംഗളൂരു സ്വദേശിക്കായിരുന്നു സമ്മാനം അടിച്ചത്. ഇപ്പോഴിതാ ലോട്ടറിയടിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. അരുണ്‍ കുമാര്‍ ജോസഫ് കോറോത്ത് എന്ന യുവാവിനായിരുന്നു സമ്മാനം. മാര്‍ച്ച് 29നാണ് അരുണ്‍ ടിക്കറ്റെടുത്തത്.
എന്തായാലും അതാണ് വലിയ ഭാഗ്യമായി മാറിയത്. എന്നാല്‍ ഈ ടിക്കറ്റ് എടുക്കാനുള്ള കാരണവും അദ്ദേഹം തന്നെ വെളിപ്പെടുത്തി. തനിക്ക് തന്നെ സമ്മാനം അടിക്കുമെന്ന തോന്നല്‍ ഉള്ളത് കൊണ്ട് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. അരുണ്‍ ജോസഫ് 16 വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയത്. ഭാര്യക്കും കുഞ്ഞിനും ഒപ്പമാണ് അബുദാബിയില്‍ അദ്ദേഹം താമസിക്കുന്നത്. മകന് ഒരു വയസ്സാണ് ഉള്ളത്.

ടിക്കറ്റെടുക്കാനുള്ള ആലോചനയുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുള്ള ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന് മുന്നില്‍ക്കുകയായിരുന്നു ആ സമയം അരുണ്‍. ഈ സമയം മുഴുവന്‍ സമ്മാനം തനിക്ക് അടിക്കുമെന്നായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. ആ ഒരു പ്രതീക്ഷയാണ് രണ്ടും കല്‍പ്പിച്ച് ടിക്കറ്റെടുക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്. അടുത്ത ഡ്രീം കാര്‍ നറുക്കെടുപ്പിലെ വിജയി താനായിരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി അരുണ്‍ പറയുന്നു.
ആ വിശ്വാസമാണ് അരുണിന്റെ ജീവിതം ഇപ്പോള്‍ മാറ്റി മറിച്ചിരിക്കുന്നത്. തനിക്ക് മനസ്സില്‍ സമ്മാനം അടിക്കുമെന്ന് തോന്നിയ ആ നിമിഷത്തില്‍ തന്നെ ടിക്കറ്റെടുക്കുകയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. ആ ഭാഗ്യ പരീക്ഷണം പുതിയൊരു റോഞ്ച് റോവര്‍ വീട്ടിലെത്തുന്നതിനാണ് കാരണമായിരിക്കുന്നത്. നറുക്കെടുപ്പ് ദിവസം തന്നെ റേഞ്ചര്‍ റോവര്‍ വിജയി താന്‍ തന്നെയാണ് അരുണ്‍ തിരിച്ചറിഞ്ഞു.
ബിഗ് ടിക്കറ്റ് അധികൃതര്‍ ആ നേട്ടം അറിയിച്ച് കൊണ്ട് ഫോണില്‍ വിളിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ ആകെ ഞെട്ടിപ്പോയ അവസ്ഥയിലായിരുന്നു അരുണ്‍. ബിഗ് ടിക്കറ്റിലൂടെ ഇങ്ങനൊരു ഭാഗ്യം തനിക്ക് കിട്ടുമെന്ന് അരുണ്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തനിക്കും ഭാവി പദ്ധതികളുണ്ടെന്ന് പറയുകയാണ് അരുണ്‍. പക്ഷേ ആ കാര്‍ തനിക്ക് ഉപയോഗിക്കാനുള്ള ആഗ്രഹമൊന്നും ഇല്ലെന്നാണ് ഈ യുവാവിന്റെ മറുപടി.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
ആ റേഞ്ച് റോവര്‍ കാര്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് തന്റെ കുട്ടിയുടെ ഭാവി ജീവിതം കെട്ടിപ്പടുക്കാനാണ് അരുണ്‍ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളാണ് അരുണിന്റെ മനസ്സിലുള്ളത്. അതേസമയം ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അരുണ്‍ വ്യക്തമാക്കി. അത് മാത്രമല്ല, മേയ് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റും അരുണ്‍ വാങ്ങി കഴിഞ്ഞു. അടുത്ത നറുക്കെടുപ്പിലും വലിയ പ്രതീക്ഷയാണ് അരുണിന് ഉള്ളത്.
ഏപ്രില്‍ മാസത്തില്‍ ഡ്രീ കാര്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മസെരാറ്റി ഗിബ്ലി കാര്‍ സ്വന്തമാക്കാനുള്ള അവസരം മുന്നിലുണ്ട്. ഇനി മേയ് മാസത്തിലാണെങ്കില്‍ റേഞ്ച് റോവര്‍ വേലാര്‍ ആണ് ലഭിക്കുക. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ സീരീസ് ടിക്കറ്റ് വാങ്ങാനായി ഒരാള്‍ ചെലവിടേണ്ടത് വെറും 150 ദീര്‍ഹം മാത്രമാണ്.
രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ചെടുത്താല്‍ ഒരു ടിക്കറ്റ് സൗജന്യമാും ലഭിക്കും. അബുദാബി അന്താരാഷ്ട്രവിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ് സൈറ്റിലൂടെയും ടിക്കറ്റ് ലഭ്യമാവും.












Click it and Unblock the Notifications