79ാം വയസ്സില്‍ ഏഴാം കുഞ്ഞിന്റെ പിതാവായി റോബര്‍ട്ട് ഡി നിറോ: സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ വൈറല്‍
വാഷിംഗ്ടണ്‍: ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ഡ് ഡി നിറോയെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. താരത്തിന്റെ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു തുറന്ന് പറച്ചില്‍ വൈറലായി മാറിയിരിക്കുകയാണ്. താന്‍ വീണ്ടും അച്ഛനായി എന്നായിരുന്നു ഡി നിറോ ലോകത്തെ അറിയിച്ചത്.
79ാം വയസ്സിലാണ് അദ്ദേഹം വീണ്ടും അച്ഛനായത്. ഏഴാം കുഞ്ഞാണ് അദ്ദേഹത്തിന് ജനിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡി നിറോ ഇക്കാര്യം വെളിപ്പെടുത്തിയത്. എബൗട്ട് മൈ ഫാദര്‍ എന്ന പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഡി നിറോ തന്റെ ജീവിതത്തിലെ പുതിയൊരു കാര്യം തുറന്നു പറഞ്ഞത്.

തന്റെ ജീവിതത്തെ പ്രണയത്തിലെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും, അത് എങ്ങനെയാണ് എന്നുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞു. കുട്ടികളോട് സ്‌നേഹം തുറന്ന് പ്രകടിപ്പിക്കുന്നതിലാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ചില സമയങ്ങള്‍ നമ്മള്‍ കര്‍ശനമായ നിലപാടെടുക്കേണ്ടി വരും. അതില്‍ വിട്ടുവീഴ്ച്ചയും ചെയ്യാന്‍ സാധിക്കില്ല.
കുട്ടികളുമായി ഇടപഴകുമ്പോള്‍ അതിനൊരു അതിര്‍വരമ്പുകള്‍ വെക്കണമെന്നാണ് പറയുന്നത്. എന്നാല്‍ ഞാന്‍ ആസ്വദിക്കാറില്ല. പക്ഷേ കുട്ടികള്‍ക്ക് നല്ലൊരു രക്ഷിതാവാകണമെങ്കില്‍ ഇത്തരം അതിര്‍ത്തികളും ചില നിയമങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്നും ഡി നിറോ വ്യക്തമാക്കി. എന്തൊരു രക്ഷിതാവും താന്‍ പറഞ്ഞതിനോട് യോജിക്കുമെന്നും ഡി നിറോ പറഞ്ഞു.ഓരോ രക്ഷിതാവും, തന്റെ കുട്ടികള്‍ക്കായി ഏറ്റവും മികച്ച തീരുമാനമാണ് എടുക്കുകയെന്നും ഡി നിറോ പറയുന്നു.
പക്ഷേ ചിലപ്പോള്‍ കഠിന തീരുമാനങ്ങളെടുക്കേണ്ടി വന്നേക്കും. എന്നാല്‍ ആ സമയത്ത് നമ്മള്‍ ഒരിക്കലും സംശയത്തിന്റെ ആനുകൂല്യം അവര്‍ക്ക് നല്‍കാറില്ലെന്നും ഡി നിറോ പറയുന്നു. അഭിമുഖത്തിനിടെ അവതാരകയായ ബ്രിട്ട്‌നി ബ്ലെയര്‍ ഡി നിറോയ്ക്ക് ആറ് മക്കള്‍ അല്ലേ ഉള്ളതെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അവതാരകയെ താരം തിരുത്തുകയാണ് ചെയ്തത്.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
തനിക്ക് യഥാര്‍ഥത്തില്‍ ഏഴ് കുട്ടികളുണ്ടെന്നായിരുന്നു ഡി നിറോയുടെ മറുപടി. തനിക്ക് പുതിയൊരു കുഞ്ഞ് കൂടി ജനിച്ചെന്നും, അത് അടുത്തിടെ സംഭവിച്ച കാര്യമാണെന്നും താരം വെളിപ്പെടുത്തി.
ഡി നിറോയുടെ പ്രതിനിധികളെ പിന്നീട് ഈ വിഷയത്തില്‍ മാധ്യമ സ്ഥാപനം ബന്ധപ്പെട്ടപ്പോള്‍ അത് സത്യമാണെന്ന് തെളിയുകയും ചെയ്തു. നിലവില്‍ താരത്തിന് ഏഴ് കുട്ടികളുണ്ട്. അതേസമയം ഏഴാമത്തെ കുഞ്ഞിന്റെ അമ്മ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ഡി നിറോ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ചിത്രത്തില്‍ താനൊരു കൂള്‍ ഡാഡ് അല്ലെന്നും താരം പറഞ്ഞു. ഡി നിറോ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യയില്‍ ഡ്രെന, റാഫേല്‍ എന്നിങ്ങനെ രണ്ട് മക്കള്‍ അദ്ദേഹത്തിനുണ്ട്. ഡയാനെ ആബ്ബട്ട് എന്നാണ് ആദ്യ ഭാര്യയുടെ പേര്.
രണ്ടാം ഭാര്യ ഗ്രേസ് ഹൈടവറുമായുള്ള ബന്ധത്തില്‍ ഇലിയട്ട്, ഹെലന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആരോണ്‍, ജൂലിയന്‍ എന്നിങ്ങനെ രണ്ട് ഇരട്ടക്കുട്ടികളുടെയും പിതാവാണ് ഡി നിറോ. ടൗക്കി സ്മിത്ത് എന്ന കാമുകിയുമായുള്ള ബന്ധത്തിലുണ്ടായതാണ് ഈ കുട്ടികള്‍.












Click it and Unblock the Notifications