ഈ സിനിമയ്ക്ക് വേണ്ടി ഐശ്വര്യ റായ് ധരിച്ചത് 200 കിലോ സ്വർണം, കാവലിന് 50 പേർ; നായകൻ ഒരു സൂപ്പർസ്‌റ്റാർ
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരറാണിമാരിൽ ഒരാളും ഒരുകാലത്ത് ഇന്ത്യക്കാരുടെ സൗന്ദര്യത്തിന്റെ അളവുകോലും ഒക്കെയായിരുന്ന നായികയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നുവന്നത്. മോഹൻലാലിന്റെ നായികയായി ഇരുവർ എന്ന മണിരത്നം ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. ഏകദേശം 27 വർഷത്തോളമായി സജീവമാണ് ഐശ്വര്യ റായ്.
എന്നാൽ ഐശ്വര്യ റായുടെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടം പിടിക്കുന്ന സവിശേഷമായ ഒരു കഥാപാത്രവും ഒട്ടേറെ പ്രത്യേകത നിറഞ്ഞൊരു സിനിമയും കൂടിയുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെ കുറിച്ച് പറയുന്ന മുഗൾ രാജാക്കൻമാരുടെ കഥ പറയുന്ന 'ജോധ അക്ബർ' എന്ന സിനിമയായിരുന്നു അത്.

റിലീസായ സമയത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർതാരം ഹൃത്വിക് റോഷൻ ആയിരുന്നു ചിത്രത്തിൽ അക്ബറിന്റെ കഥാപാത്രം അവതരിപ്പിച്ചത്. ഐശ്വര്യ റായിയും ഹൃത്വിക്കും മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്‌ചവച്ച ഈ ചിത്രത്തിന് പലരും അറിയാത്ത ഒട്ടേറെ അണിയറക്കഥകൾ കൂടി പറയാനുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ തന്നെയാണ് അതിൽ അധികവും. ഒരു സാധാരണ ബോളിവുഡ് ചിത്രം എന്നതിലുപരി ഒട്ടേറെ സവിശേഷതകൾ അടങ്ങിയ സിനിമയായിരുന്നു ഇത്. നൂറ്റാണ്ടുകൾ മുൻപുള്ള കാലഘട്ടം കാണിക്കുന്നതിനാൽ അതന്നെ അതിന് അനുസരിച്ചുള്ള വസ്ത്രാലങ്കാരവും മേക്കപ്പും ഒക്കെ ആവശ്യമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് ജോധയുടെ വേഷം അഭിനയിച്ച ഐശ്വര്യ തന്നെയാണ്.
ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം ഷൂട്ടിംഗ് ദിവസം മേക്കപ്പിനായി മാത്രം ഐശ്വര്യയ്ക്ക് ചെലവഴിക്കേണ്ടി വന്നു എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പികുന്നത്. ഇതിന്റെ ചില ചിത്രങ്ങളും പിൽക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. താരത്തിന്റെ അർപ്പണ മനോഭാവവും കഠിനാധ്വാനവും ഇതിൽ നിന്ന് പ്രകടമായിരുന്നു.
മറ്റൊരു പ്രത്യേകത ഈ സിനിമയിൽ ഐശ്വര്യ അണിഞ്ഞിരുന്ന ആഭരണങ്ങളാണ്. ഏകദേശം 200 കിലോയോളം സ്വർണാഭരണങ്ങളാണ് ചിത്രത്തിൽ നായികയ്ക്ക് അണിയാൻ വേണ്ടി പ്രൊഡക്ഷൻ ടീം എത്തിച്ചത്. ഇത്രയും ആഭരണങ്ങൾ ധരിച്ചാണ് പല സമയത്തായി ഐശ്വര്യ റായ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
എഴുപതോളം കരകൗശല വിദഗ്‌ധർ കഠിനാധ്വാനം ചെയ്‌തുകൊണ്ടാണ് ഈ ആഭരണം തയ്യാറാക്കിയത്. കൂടാതെ ഈ ആഭരണങ്ങൾക്ക് കാവൽക്കാരെ ഏർപ്പാടാക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഏകദേശം 50 സുരക്ഷാ ജീവനക്കാരെയാണ് കവലിനായി പ്രത്യേകം എത്തിച്ചത്. ഇത്തരത്തിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്‌തും ബുദ്ധിമുട്ടിയുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്‌ത ജോധാ അക്ബർ 2008ലാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ചിത്രം നൂറ് കോടിയിലധികം രൂപയാണ് അന്ന് കളക്ഷനായി നേടിയെടുത്തത്.












Click it and Unblock the Notifications