സ്വര്‍ണം വാങ്ങാന്‍ അക്ഷയ തൃതീയ നാള് തന്നെ വേണോ? എന്തുകൊണ്ട് ഈ ദിനം; കാരണം നോക്കാം
കോഴിക്കോട്: അക്ഷയ തൃതീയ ദിനത്തില്‍ എല്ലാവരും സ്വര്‍ണം വാങ്ങുന്നത് കാണാറുണ്ട്. പുതിയൊരു അക്ഷയ തൃതീയ നാള് കൂടി വന്ന് ചേരാന്‍ പോവുകയാണ്. നമ്മള് എല്ലാവരും വീണ്ടും സ്വര്‍ണം വാങ്ങുന്നത് ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ എപ്പോഴെങ്കിലും ഈ ദിനത്തില്‍ എന്തുകൊണ്ട് സ്വര്‍ണം വാങ്ങുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?
ജ്വല്ലറികളില്‍ ഒക്കെ ഗംഭീരമായി വില്‍പ്പന നടക്കുന്ന സമയം കൂടിയാണിത്. അത് മാത്രമല്ല, നമ്മുടെ ചാനലുകളിലും പത്ര പരസ്യങ്ങളിലുമെല്ലാം ഈ ദിനം ജ്വല്ലറികളുടെ പരസ്യമാണ് നിറയുകയാണ്. പരസ്യ വിപണിയില്‍ പോലും അക്ഷയ തൃതീയ ദിനത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്തുകൊണ്ടാണിത്ര ആവേശം അക്ഷയ തൃതീയക്കെന്ന് നോക്കാം.

ഐശ്വരം വരുമെന്ന വിശ്വാസം
അക്ഷയ തൃതീയ ദിനത്തില്‍ എന്തിനാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നതെന്ന് ചിന്തിച്ചിട്ടണ്ടോ? അതിന് കാരണമുണ്ട്. ഈ നാളില്‍ വാങ്ങുന്ന സമ്പത്ത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന വിശ്വാസം ആളുകള്‍ക്കിടയില്‍ ഉണ്ട്. കാലങ്ങളായുള്ള ഈ വിശ്വാസമാണ് സ്വര്‍ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ഈ ദിവസത്തില്‍ ജ്വല്ലറികളിലും മറ്റും വലിയ തിരക്ക് അനുഭവപ്പടാറില്ലേ. അത് തന്നെയാണ് ആളുകള്‍ എത്രത്തോളം ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹകിക്കുന്നു എന്നതിന്റെ തെളിവ്. അതുകൊണ്ട് നിങ്ങളും സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങിക്കോളൂ.
അക്ഷയ തൃതീയ ദിനം എന്നാണ്
ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിയതിയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഈ ദിനത്തില്‍ സദ്കര്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലുള്ള വിശ്വാസമാണ് അന്നേ ദിനം പാവപ്പെട്ടവര്‍ക്ക് ദാനധര്‍മങ്ങള്‍ ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നു.
വിഷ്ണു അവതാരങ്ങളായ പരശുരാമന്, ബാലഭദ്രന്‍, എന്നിവരുടെ ജനന ദിവസം കൂടിയാമിത്. പരശുരാമ ജയന്തി, ബലഭദ്രജയന്തി, അഥവാ കര്‍ഷകരുടെ പുണ്യദിവസം എന്നൊക്കെ പ്രാദേശികമായ പല പേരുകളും അക്ഷയ തൃതീയക്കുണ്ട്.

എന്താണ് അക്ഷയ തൃതീയ
സമ്പത്ത്, സമൃദ്ധി, സന്തോഷം പ്രതീക്ഷ എന്നിവ ഒരിക്കലും കുറയാത്തത് എന്നാണ് അക്ഷയ തൃതീയ കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈശാഖ മാസത്തിലെ ചാന്ദ്ര ദിനത്തിലാണ് ഈ ദിവസം ഉത്സവമായി ആഷോഷിക്കുക. അക്ഷയ തൃതീയ രോഹിണി നാളില്‍ വന്നാല്‍, ഈ ദിനം കൂടുതല്‍ ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസം.
അതേസമയം വിശ്വാസികള്‍ ഈ ദിനത്തില്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപവാസമിരിക്കുക എന്നിവയെ പിന്തുടരാറുണ്ട്. നമ്പൂതിരി ഗൃഹങ്ങളില്‍ ഈ ദിവസത്തിലെ അന്തര്‍ജനങ്ങള്‍, കുട, വടി, ചെരിപ്പ്, വിശറി, പണം, തുടങ്ങിയവ ദാനം ചെയ്യും. അതിന് ശേഷമേ ജലപാനം ചെയ്യൂ.
സ്വര്‍ണം വാങ്ങുന്നത് നല്ലതിന്
ശുഭകരമായ ദിവസമായതിനാല്‍ ഈ ദിവസങ്ങളില്‍ സംരംഭങ്ങള്‍ അടക്കം ആരംഭിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കാറുണ്ട്. ഈ ദിവസം വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നും ആളുകള്‍ വിശ്വസിക്കുന്നു. ഈ ദിനം സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമായിട്ടാണ് വിശ്വസിക്കുന്നത്.
ചന്ദ്രന്റെയും എല്ലാ ഗ്രഹങ്ങളുടെയും അധിപനായി കരുതപ്പെടുന്ന സൂര്യന് അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകാശത്തിലാണെന്നും, വിവാഹം പോലെയുള്ള മംഗള കാര്യങ്ങള്‍ക്ക് അനുകൂലമാണെന്നും കരുതപ്പെടുന്നു. സ്വര്‍ണ വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും പറ്റിയ ദിവസമെന്ന് അതുകൊണ്ട് അക്ഷയ തൃതീയ കരുതപ്പെടുന്നു.
ജൈന മത വിശ്വാസികള്‍ക്കും പ്രധാനം
ജൈന മത വിശ്വാസികളും അക്ഷയ തൃതീയ പുണ്യദിവസമായിട്ടാണ് കരുതുന്നത്. അന്നപൂര്‍ണേശ്വരി, മാതംഗി, എന്നിവരുടെ അവതാര ദിവസം കൂടിയാണ് അക്ഷയ തൃതീയ. അന്ന പൂര്ണേശ്വരിയെ ഈ ദിനത്തില്‍ വീടുകളില്‍ അടക്കം ആരാധിക്കാറുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അയോധ്യയിലെ രാജാവായിരുന്ന ഋഷഭ ദേവ് സമര്‍പ്പിക്കാന്‍ അയോധ്യയില്‍ നിന്നുള്ള ഭക്തര്‍ സ്വര്‍ണവും ആഭരണങ്ങളും വാങ്ങിയത് ഈ ദിവസമാണെന്നാണ മറ്റൊരു ഐതിഹ്യം. കുബേരനെ സ്വര്‍ഗത്തിന്റെ സമ്പത്തിന്റെ സൂക്ഷിപ്പുകാരനാക്കിയതെന്നും ഈ ദിവസം സ്വര്‍ണം വാങ്ങുന്നതും കുബേരനെ ആരാധിക്കുകയും ചെയ്യുന്നത് ഐശ്വര്യം നല്‍കുമെന്നും വിശ്വസിക്കുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications