7.68 കോടിയുടെ വീടുകള്‍ സമ്മാനമായി നല്കി ആലിയ ഭട്ട്; ലഭിച്ചത് ഈ വ്യക്തിക്ക്, കാരണം ഇതാണ്
മുംബൈ: ബോളിവുഡിന്റെ പ്രിയ നായികയാണ് ആലിയ ഭട്ട്. ആരാധകരിലും ആഡംബരത്തിലും നടി വളരെ മുന്നിലാണ്. അമ്മയായതിന് ശേഷം ചെറിയൊരു ഇടവേളയിലാണ് അവര്‍. പക്ഷേ ഉടന്‍ സ്ക്രീനിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളും അവര്‍ നല്കി കഴിഞ്ഞു. ഇതൊക്കെ അഭിനയത്തിലെ കാര്യം. പക്ഷേ ആലിയക്ക് ചില പ്രത്യേക കാര്യങ്ങളോട് താല്പര്യമുണ്ട്.അത് മികച്ച വീടുകളോടും ബാഗുകളോടുമാണ്.
അടുത്തിടെ നടി പുതിയ ചില വീടുകളും കെട്ടിടവുമെല്ലാം വാങ്ങിയിരുന്നു. ഇത് എന്ത് കാര്യത്തിനാണെന്ന് പുറത്തുവിട്ടിട്ടില്ല. പക്ഷേ പുതിയ വീടുകളില്‍ രണ്ടെണ്ണം ആലിയ വളരെ പ്രിയപ്പെട്ട ഒരാള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. അതാരാണെന്ന് അറിയുമോ? ഒന്ന് പരിശോധിക്കാം.

കോടികളുടെ വീട് വാങ്ങി
ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെയാണ് ബാന്ദ്രയില്‍ ഒരു വീട് വാങ്ങിയത്. ഒരു അപ്പാര്‍ട്മെന്റാണിത്. 37.80 കോടി രൂപയാണ് ഇതിനായി മുടക്കിയത്. ബാന്ദ്രവെസ്റ്റിലെ പലി ഹില്‍ മേഖലയിലാണ് ഈ വീടുള്ളത്.
ബാന്ദ്രയിലെ അത്യാഡംബര മേഖലയാണിത്. ഇതേ സമയത്ത് തന്നെയാണ് ആലിയ രണ്ട് വീടുകള്‍ വേറെയും വാങ്ങിയത്. ഒരേസമയം ഇത്രയും ആഡംബര വീടുകള്‍ ആലിയ വാങ്ങിയത് നേരത്തെ ബോളിവുഡില്‍ ഒന്നാകെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
വീടുകള്‍ പ്രിയപ്പെട്ടയാള്‍ക്ക് സമ്മാനിച്ചു
ആലിയ വാങ്ങിയ രണ്ടും വീടും പ്രിയപ്പെട്ടയാള്‍ക്ക് സമ്മാനിക്കുകയാണ് ചെയ്തത്. ഇതാണ് ഏറെ ഞെട്ടിച്ചത്. ആലിയയും രണ്‍ബീറും താമസിക്കുമെന്ന് കരുതിയതായിരുന്നു ഈ വീടുകള്‍. അതേസമയം ഈ വീടുകള്‍ ആലിയ സ്വന്തം സഹോദരി ഷഹീന് ഭട്ടിനാണ് സമ്മാനിച്ചത്.
ആലിയ വാങ്ങിയ അപ്പാര്‍ട്മെന്റ് 2497 സ്ക്വയര്‍ ഫീറ്റ് വരും. ഏരിയല്‍ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലാണ് ഈ അപപ്പാര്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതും അത് തന്നെയാണ്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ഇതാ കൂടുതല്‍ വിവരങ്ങള്‍
ഈ വീടിനായുള്ള കരാര്‍ 2023 ഏപ്രില്‍ പത്തിനാണ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 2.26 കോടിയാണ്. ഗോള്‍ഡ് സ്ട്രീറ്റ് മെര്‍ക്കന്റയില്‍ കമ്പനിയില്‍ നിന്നാണ് ഈ വീട് ആലിയ വാങ്ങിയത്. ഇതേ സമയത്ത് തന്നെ വാങ്ങിയ രണ്ട് വീടുകളാണ് ആലിയ സഹോദരി ഷഹീന് ഭട്ടിന് സമ്മാനമായി നല്‍കിയത്.
പ്രൈസ് സര്‍ട്ടിഫിക്കറ്റ് വഴിയാണ് ഈ സമ്മാനം ആലിയ സഹോദരിക്ക് നല്‍കിയത്. ഇതിന് 7.68 കോടി വില വരുമെന്ന് സാപ്കീ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജുഹുവിലെ എബി നായര്‍ റോഡിലെ ജിജി അപ്പാര്‍ട്മെന്റ്സിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
വീടുകളുടെ സവിശേഷതയറിയാം
ആദ്യത്തെ വീട് 1197 സ്ക്വയര്‍ ഫീറ്റില്‍ ഉള്ളതാണ്. രണ്ടാമത്തെ ഫ്ളാറ്റ് 889.75 സ്ക്വയര്‍ ഫീറ്റിലുള്ളതാണ്. അതേസമയം ആലിയ ഭട്ട് ഇതിന് പുറമേ ഹോളിവുഡ് ചിത്രത്തിലും വേഷമിടുന്നുണ്ട്. ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ഉടന്‍ റിലീസാവും.
അതോടൊപ്പം ബോളിവുഡില്‍ രണ്‍വീര്‍ സിംഗിനൊപ്പം റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന പുതിയ ചിത്രവും നടി ചെയ്യുന്നുണ്ട്. അതേസമയം ആലിയ വാങ്ങിയ വീടുകള്‍ വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. അതുകൊണ്ടാണ് സഹോദരിക്ക് സമ്മാനമായി നല്‍കിയതെന്നാണ് ബോളിവുഡിലെ അഭ്യൂഹം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications