കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!

Google Oneindia Malayalam News

അന്യഗ്രജീവികള്‍ ഭൂമിയിലേക്ക് വരുമോ? ദീര്‍ഘകാലമായി നമ്മള്‍ തേടി കൊണ്ടിരിക്കുന്ന ഉത്തരമാണിത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്നെല്ലാം കാലങ്ങളായി നമ്മള്‍ അന്വേഷിച്ച് വരുന്നതാണ്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഒരുപക്ഷേ ഒരുപാട് ജീവസാന്നിധ്യമുള്ള ഗ്രഹങ്ങള്‍ പലയിടത്തായി കാണാമെന്നാണ് കരുതുന്നത്.

ജീവന് ആധാരമായ കാര്യങ്ങള്‍ ചില ഗ്രഹങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം നമ്മുടെ ക്ഷീരപഥത്തില്‍ ഇനിയും ഗ്രഹങ്ങള്‍ കാണാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതേസമയം ഒന്നിലും ജീവന്റെ സാന്നിധ്യമുണ്ടെന്ന് അതാത് ഗ്രഹത്തിലുള്ളവര്‍ പരസ്പരം വിശ്വസിക്കുന്നില്ലെന്നാണ് പഠനത്തില്‍ പറയുന്നത് വിശദമായ വിവരങ്ങളിലേക്ക്.....

1

അതേസമയം ഒരു സൗരയൂഥത്തില്‍ നിന്ന് മറ്റൊരു സൗരയൂഥത്തിലേക്ക് യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞര്‍ ഭൂമിയിലേക്ക് എത്തുമെന്ന് പറയാനാവില്ല. ജീവന്റെ കണികകള്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന കാര്യമാണ്. എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും സാങ്കേതികപരമായ ജീവസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന അല്ലെന്ന് പഠനത്തില്‍ പറയുന്നു. ചെറിയ കുള്ളന്‍ ഗ്രഹങ്ങളാണ് ഇത്തരം കുടിയേറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഗ്രഹമായി ശാസ്ത്രജ്ഞര്‍ പറയുന്നത്.

2

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

അന്യഗ്രഹ ജീവികള്‍ ഭൂമി അടക്കമുള്ള ഗ്രഹങ്ങളിലേക്ക് സ്‌പേസ് ഷിപ്പ് അയക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇനി അങ്ങനെ നടക്കുകയാണെങ്കില്‍ ഈ അന്യഗ്രഹജീവികള്‍ ഭൂമി അടക്കമുള്ള നക്ഷത്ര സമൂഹത്തെ ഭരിക്കും. അതുപോലെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് തങ്ങള്‍ പിടിച്ചടക്കേണ്ട ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഇവയുമുണ്ടാകും. അതേസമയം രണ്ട് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര ആരംഭിച്ചതാണെങ്കില്‍ വൈകാതെ അന്യഗ്രഹജീവികള്‍ നമ്മളെ തേടിയെത്തും. പക്ഷേ അതിനുള്ള സാധ്യത വിരളമാണെന്ന് പഠനത്തില്‍ പറയുന്നു.

3

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

അതേസമയം കുള്ളന്‍ ഗ്രഹങ്ങളും ഇടത്തരം ഗ്രഹങ്ങളും ദീര്‍ഘകാലം ആയുസ്സുള്ളവയാണ്. മറ്റൊരു ഗ്രഹം കീഴടക്കണമെങ്കില്‍ ഒരുപാട് വിഭവങ്ങള്‍ ഇവരുടെ കൈവശം ഉണ്ടാവണം പക്ഷേ ഭൂമി പോലൊരു ഗ്രഹത്തിലെ പ്രകൃതി വിഭവങ്ങള്‍ അധിക കാലം നിലനില്‍ക്കില്ല. അങ്ങനെയുള്ള ഗ്രഹവുമായി അന്യഗ്രഹ ജീവികള്‍ ഒരിക്കലും യുദ്ധം നടത്തില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം മറ്റൊരു നക്ഷത്ര സമൂഹത്തില്‍ നിന്ന് ഭൂമി അടങ്ങുന്ന സൗരയൂഥത്തിലേക്ക് എത്താന്‍ രണ്ട് ബില്യണ്‍ വര്‍ഷങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

4

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

നിരന്തരം സാങ്കേതിക വിദ്യ വര്‍ധിക്കുന്നത് കൊണ്ട് സൗരയൂഥത്തിലൂടെയുള്ള സഞ്ചാരത്തിന് വേഗം വെക്കും. ഇത് വളരെ വേഗത്തില്‍ മറ്റൊരു സൗരയൂഥത്തില്‍ എത്താന്‍ അന്യഗ്രഹ ജീവികളെ സഹായിക്കും. നിലവില്‍ ജീവന്റെ സാന്നിധ്യമുള്ള മറ്റൊരു നക്ഷത്ര സമൂഹത്തെ കാണാന്‍ കിട്ടില്ലെന്നും ശാസ്ത്രസംഘം പറയുന്നു. നിലവില്‍ ഒരു ചെറിയ ഗ്രഹം നക്ഷത്ര സമൂഹത്തിലൂടെ ക്ഷീരഥത്തിലാകെ പടരുന്നുണ്ട്. ശാസ്ത്രസംഘം അത് പരിശോധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പയുന്നു. അതേസമയം ഇത്രയും കാര്യങ്ങളൊക്കെ നടക്കാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തലുണ്ട്.

English summary
aliens dont visit our earth because sun is too boring says new studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X