ആനന്ദ്-രാധിക വിവാഹം കളറാക്കാന്‍ അംബാനി കുടുംബം; അതിഥികള്‍ക്കായി നല്‍കുന്ന സമ്മാനം ഇങ്ങനെ
മുകേഷ് അംബാനിയുടെ കുടുംബം വലിയൊരു ആഘോഷത്തെ വരവേല്‍ക്കാനുള്ള ഒരുങ്ങുകയാണ്. ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹമാണ് വരാന്‍ പോകുന്നത്. വിരേന്‍ മെര്‍ച്ചെന്റിന്റെ മകളാണ് രാധിക മെര്‍ച്ചന്റ്. മാര്‍ച്ച് മാസത്തില്‍ പ്രീ വെഡ്ഡിംഗ് ആഘോഷം ആരംഭിക്കുകയാണ്.
ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് ഗ്രീന്‍സില്‍ വെച്ചായിരിക്കുക ആഘോഷ പരിപാടികള്‍ക്ക് തുടക്കമിടുകയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്ന.ു അതേസമയം വിവാഹത്തിലെ അതിഥികള്‍ക്കായി പ്രത്യേകം സമ്മാനം തന്നെ നല്‍കുന്നത് മുകേഷ് അംബാനിയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നാണ് സൂചന.

അംബാനി കുടുംബം ഇതുവരെ കണ്ട വിവാഹം പോലെയായിരിക്കില്ല ആനന്ദിന്റെ വിവാഹം നടക്കുക. അതിഥികള്‍ക്കെല്ലാം പ്രത്യേക മെഴുകു തിരികളാണ് സമ്മാനമായി നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. മഹാബലേശ്വരത്തെ കാഴ്ച്ചാ പരിമിതിയുള്ള കലാകാരന്‍മാര്‍ നിര്‍മിക്കുന്നവയാണ് ഈ മെഴുകുതിരികള്‍. സമ്മാനങ്ങള്‍ കൊണ്ടുമാത്രമല്ല വിവാഹ ചടങ്ങിനായി തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്.
പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്ര ചടങ്ങുകള്‍ നടക്കുന്ന വേദികളുടെ ഡിസൈന്‍ തയ്യാറാക്കുന്നുണ്ട്. പഞ്ചാബി ഗായകന്‍ ദില്‍ജിത്ത് റിഹാനയുടെയും ലൈവ് പെര്‍ഫോമന്‍സുകളാണ് വിവാഹത്തിനായി ഉണ്ടാവുക. നേരത്തെ ആകാശിന്റെ വിവാഹ സമയത്തും ഇതുപോലെ വന്‍ പരിപാടികളുണ്ടായിരുന്നു.ബോളിവുഡിലെ ഒന്നാം നമ്പര്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തന്നെ ചടങ്ങ് ഡിസൈന്‍ ചെയ്യാന്‍ എത്തുന്നത്, വിവാഹം കളറാകുമെന്ന സൂചനയാണ് നല്‍കുന്നത്.
അതേസമയം ആനന്ദ് പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ സ്വന്തം വിവാഹത്തിന്റെ പേരിലാണ് താരം ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യകരമായ ലൈഫ് സ്റ്റൈല്‍ കാരണം ആനന്ദ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിലയേറിയ വാച്ചുകള്‍, ആഡംബര കാറുകള്‍ എന്നിവയെല്ലാം ആനന്ദിന്റെ ശേഖരത്തിലുണ്ട്. പതിനെട്ട് മാസത്തിനിടെ 108 കിലോ ഭാരം കുറച്ചും ആനന്ദ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
രാധിക മെര്‍ച്ചന്റുമായുള്ള ആനന്ദിന്റെ വിവാഹ നിശ്ചയവും നേരത്തെ വൈറലായിരുന്നു. 2023 ജനുവരി 19നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഗുജറാത്തി സ്റ്റൈലിലായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. ദീര്‍ഘകാലമായി രാധികയുമായി പ്രണയത്തിലായിരുന്നു ആനന്ദ്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയാണ് ആനന്ദ് പഠിച്ചത്. നിലവില്‍ റിലയന്‍സിന്റെ ഊര്‍ജ ബിസിനസിന് നേതൃത്വം നല്‍കുന്നത് ആനന്ദാണ്. റിലയന്‍സ് ഒ2സി, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നീ കമ്പനികളുടെ ഡയറക്ടറുമാണ് ആന്ദ്. 40 ബില്യണ്‍ ഡോളറുകളില്‍ അധികമാണ് ആനന്ദിന്റെ ആസ്തി.












Click it and Unblock the Notifications