
അധ്യാപികയുടെ ക്ലാസ് ശരിയല്ല, ഇറങ്ങിപ്പോയി വിദ്യാര്‍ത്ഥികള്‍; യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: അധ്യാപിക ക്ലാസെടുത്ത് കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയി. അധ്യാപികയോട് പ്രതിഷേധിച്ചാണ് ഇങ്ങനൊരു കാര്യം നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ചിരിക്കുന്നത്. അധ്യാപിക പഠിപ്പിച്ച കാര്യങ്ങള്‍ ശരിയല്ലെന്നും, ഇതില്‍ പ്രതീക്ഷിച്ചാണ് ഇറങ്ങി പോയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ പ്രതിഷേധം അതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. ഇവരെ പുറത്താക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ക്ലാസില്‍ അദ്ദേഹം പറഞ്ഞ കാര്യം ഒരു അധ്യാപിക മേലില്‍ പറയരുതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

പ്രൊഫസറുടെ ക്ലാസില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഇറങ്ങി പോയത്. അത് മാത്രമല്ല ഈ പ്രൊഫസറെ പുറത്താക്കണമെന്നാണ് ആവശ്യം. രണ്ട് ലിംഗങ്ങള്‍ മാത്രമേ ആകെയുള്ളൂവെന്നും, അത് പുരുഷനും സ്ത്രീയും മാത്രമാണെന്നും പ്രൊഫസര്‍ പറഞ്ഞു വെച്ചു. ഇത് മറ്റ് വിഭാഗങ്ങളെയെല്ലാം അപമാനിക്കുന്ന പരാമര്‍ശമാണെന്ന് കുട്ടികള്‍ പറയുന്നു. പോര്‍ട്്‌ലന്‍ഡിലെ സതേണ്‍ മെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്‌കരിക്കുകയായിരുന്നു. ഇവരുടെ പ്രൊഫസര്‍ ക്രിസ്റ്റി ഹാമര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

60 ദിവസത്തിനുള്ളില് ഭൂമിയില് അവരെത്തും; ട്രൈം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!
ലിംഗഭേദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇവരുടെ ക്ലാസില്‍ നടന്നത്. പോസിറ്റീവ് ലേണിംഗ് ക്ലാസാണ് നടന്നത്. ഇതിനിടയിലാണ് രണ്ട് ലിംഗ വകഭേദഗങ്ങളാണ് ഉള്ളതെന്ന് പ്രൊഫസര്‍ പറഞ്ഞത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുന്നയിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി മാത്രമാണ് അധ്യാപികയുടെ വാദത്തോട് യോജിച്ചത്. ജൈവികമായ ലിംഗ ഭേദങ്ങളും, സാമൂഹികമായ ലിംഗഭേദങ്ങളും ഒരേ തട്ടില്‍ വരുന്നതാണെന്ന് ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാം അഭിപ്രായപ്പെട്ടു.

വലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെ
അതേസമയം ക്ലാസില്‍ ഇരുന്ന ഭിന്നലിംഗക്കാരിയായ വിദ്യാര്‍ത്ഥി ഇതൊരു വ്യക്തിപരമായ ആക്രമണമാണെന്നാണ് പ്രതികരിച്ചത്. പ്രൊഫസര്‍ അങ്ങനെ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു. എലിസബത്ത് ലൈബിഗര്‍ എന്ന വിദ്യാര്‍ത്ഥി ഇത് വല്ലാതെ വേദനിപ്പിച്ചുവെന്നാണ് പറയുന്നത്. എത്ര ലിംഗഭേദങ്ങളുണ്ടെന്ന് പ്രൊഫസറോട് ചോദിച്ചപ്പോള്‍, വെറും രണ്ട് എന്ന ഉത്തരമാണ് അവര്‍ നല്‍കിയത്. നിങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ യോഗ്യത പോലുമില്ലെന്ന് അവരെ ഞാന്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. പോസിറ്റീവ് ലേണിംഗ് എന്‍വയണ്‍മെന്റും അവരുടെ ക്ലാസും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും എലിസബത്ത് പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിനായിരുന്നു ഈ പരാമര്‍ശം നടന്നത്. ഇതിന് ശേഷമാണ് ഇവരെ പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പിന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ക്ലാസ് മൊത്തം ഇവരെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കുട്ടികളും മാനേജ്‌മെന്റുമായുള്ള യോഗത്തിന് ശേഷവും ഇവരെ ഒരു പദവിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇവര്‍ തുടരുന്ന കാലത്തോളം ക്ലാസിലേക്ക് വരില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് ക്ലാസുകളില്‍ ചില മാറ്റങ്ങള്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് കൊണ്ടുവന്നിട്ടുണ്ട്. ഈ വിഭാഗത്തില്‍ പുതിയൊരു സെക്ഷന്‍ കൂടി തുറക്കും. അവരുടെ ക്ലാസും ഇനിയുണ്ടാവും. കുട്ടികള്‍ക്ക് ഈ വിഭാഗത്തിലേക്ക് വരാം. പ്രതിഷേധമുള്ള അധ്യാപികയുടെ ക്ലാസ് ഒഴിവാക്കാം. ഇനി അതേ അധ്യാപികയുടെ ക്ലാസില്‍ തുടരേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും യൂണിവേഴ്‌സിറ്റിഅറിയിച്ചു. എന്നാല്‍ ഇവരുടെ പരാമര്‍ശത്തെ പിന്തുണച്ചുള്ള കത്തില്‍ ഇതിനോടകം രണ്ടായിരം ഒപ്പുകള്‍ ശേഖരിച്ച് കഴിഞ്ഞു.