Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്ത്രധാരണം ശരിയല്ല, ഇനി മുതല്‍ ജിമ്മില്‍ വരേണ്ട, യുവതിയെ പുറത്താക്കി ഉടമകള്‍; സംഭവം ഇങ്ങനെ

വാഷിംഗ്ടണ്‍: ജിമ്മില്‍ നിന്ന് ഒരാളെ പുറത്താക്കുമോ? പണം അടച്ചില്ലെങ്കില്‍ സംഭവിക്കാം അല്ലേ. പക്ഷേ സദാചാരവാദികള്‍ കേരളത്തില്‍ മാത്രമല്ലെന്ന് മനസ്സിലായിരിക്കുകയാണ്. അമേരിക്കയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ ഒരു യുവതിയെ ജിമ്മില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതിന് ജിം അധികൃതര്‍ പറഞ്ഞ കാരണങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ യുവതിയുടെ പോസ്റ്റ്. ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ചേര്‍ത്താണ് പുറത്താക്കുന്നതിനൊരു കാരണമായി ജിം അധികൃതര്‍ പറഞ്ഞിരിക്കുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. വിശദമായ വിവരങ്ങളിലേക്ക്...

1

image crdit: shirlsss twitter page

ആറ് വര്‍ഷത്തോളം ഇവര്‍ ഈ ജിമ്മില്‍ അംഗത്വമെടുത്ത് വര്‍ക്ക് ഔട്ട് ചെയ്ത് പോരുന്നത്. വലിയ ഫിറ്റ്‌നെസ് ഫ്രീക്കാണ് ഷേള്‍സ് ലാര്‍സണ്‍ എന്ന ഈ യുവതി. സിക്‌സ് പാക്കും വെച്ചുള്ള ഇവരുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. എന്നാല്‍ ഈ ജിമ്മില്‍ നിന്ന് ഇവരെ പുറത്താക്കിയിരിക്കുകയാണ്. ഇവര്‍ ജിമ്മില്‍ വരുന്നത് വലിയ ഗ്ലാമറസ് രൂപത്തിലാണെന്നായിരുന്നു വിമര്‍ശനം. ഇത്രയും ഗ്ലാമറസ്സായ വസ്ത്രം ധരിക്കുന്നവരെ ഇവിടെ വേണ്ടെന്നായിരുന്നു വിശദീകരണം. ഇതേ തുടര്‍ന്ന് ഷേള്‍സിന് മറ്റൊരു ജിമ്മില്‍ ചേരേണ്ടി വന്നിരിക്കുകയാണ്.

2

image crdit: shirlsss twitter page

സാധാരണ ജിമ്മില്‍ ധരിക്കുന്ന ഷോര്‍ട്‌സും ടോപ്പ് വെയര്‍ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഒപ്പം സ്‌പോര്‍ട്‌സ് ബ്രായും ഉപയോഗിക്കാറുണ്ടായിരുന്നു. ഇതെല്ലാം തങ്ങളുടെ ജിമ്മിന് ചേര്‍ന്നതല്ലെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് ഇങ്ങനൊരു അനുഭവം ഉണ്ടായത് ഷേള്‍സ് ലാര്‍സണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വളരെ മോശമാണെന്നും, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് നാട്ടിലെ ജിം തന്നെ പുറത്താക്കിയതെന്നും അവര്‍ പറഞ്ഞു.

3

image crdit: shirlsss twitter page

ഷേള്‍സ് താമസിക്കുന്ന ചെറിയൊരു പട്ടണത്തിലെ ജിമ്മിലായിരുന്നു പോയിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ ജിമ്മില്‍ തനിക്ക് അംഗത്വം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാല്‍ അതെല്ലാം ഇന്‍സ്റ്റഗ്രാം ചിത്രങ്ങളെ തുടര്‍ന്ന് നഷ്ടമായി. അവര്‍ തന്നെ പുറത്താക്കിയിരിക്കുകയാണ്. താന്‍ ഇപ്പോള്‍ പോകുന്നത് പുതിയൊരു ജിമ്മിലാണെന്നും യുവതി പറഞ്ഞു. പുതിയ ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും ഷേള്‍സും പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെ പരിഹസിച്ചാണ് ഷേള്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്.

4

image crdit: shirlsss twitter page

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

സദാചാരവാദക്കാര്‍ക്കുള്ള മറുപടിയായി രണ്ട് വ്യത്യസ്ത ചിത്രങ്ങളും ഷേള്‍സ് പങ്കുവെച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് ബ്രായും, ഷോര്‍ട്‌സും ധരിച്ച് നില്‍ക്കുന്ന ചിത്രവും, മറ്റൊന്ന് ഒരു ടീ ഷര്‍ട്ടും, ചാര നിറത്തിലുള്ള സ്വെറ്റ് പാന്റും ധരിച്ച് നില്‍ക്കുന്ന ചിത്രവുമാണ് ഷേള്‍സ് പങ്കുവെച്ചത്. ഒരുപാട് കമന്റുകള്‍ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഇത് ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. നിങ്ങളുടെ ടൗണ്‍ ടോക്‌സിക്കാണെന്നും, കണ്‍സര്‍വേറ്റീവാണെന്നും ഒരു യൂസര്‍ പറഞ്ഞു. ഗ്ലാമറസ്സായതിന്റെ പേരില്‍ വിവേചനം നേരിട്ടതില്‍ അതിയായ വേദനയുണ്ടെന്നും ഇയാള്‍ പറഞ്ഞു.

5

image crdit: shirlsss twitter page

ജിം അധികൃതര്‍ക്കും, നിങ്ങളുടെ ടൗണിലുള്ളവര്‍ക്കും ഇടുങ്ങിയ ചിന്താഗതിയാണെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരം ചെറുപട്ടണങ്ങള്‍ എപ്പോഴും അങ്ങനെയാണെന്നും ഇയാള്‍ പറഞ്ഞു. തന്നെ വിളിച്ച് വരുത്തി ജിം അധികൃതര്‍ പുറത്താക്കാനുള്ള കാരണം പറഞ്ഞുവെന്നും ഷേള്‍സ് ലാര്‍സണ്‍ പറഞ്ഞു. ജിമ്മിലേക്ക് ഇനി വരേണ്ടെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് എന്റെ ചിത്രങ്ങളെല്ലാം ശരീര പ്രദര്‍ശനമായിട്ടാണ് തോന്നിയതെന്നും യുവതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+