പ്രപ്പോസ് ചെയ്യണം; യുവാവിന് സഹായവുമായി എത്തി വിമാനക്കമ്പനി; യെസ് പറഞ്ഞ് കാമുകി
വാഷിംഗ്ടണ്‍: പ്രപ്പോസ് ചെയ്യലൊക്കെ ഇക്കാലത്ത് പലതരത്തില്‍ നടക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് അതിന് ധൈര്യം പോലും ഉണ്ടാവില്ല. എന്നാല്‍ അമേരിക്കയിലെ ഒരു യുവാവിന് കാമുകിയെ വിവാഹത്തിനായി പ്രപ്പോസ് ചെയ്യുന്നതിന് എല്ലാ സകൗര്യങ്ങളും ഒരുക്കിയിരിക്കുകയാണ് ഒരു വിമാനക്കമ്പനി. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായിരിക്കുന്നത്. അത്ര ക്യൂട്ടായിരുന്നു ഈ പ്രപ്പോസല്‍. കമന്റുകള്‍ കൊണ്ട് ഇവരുടെ പോസ്റ്റ് നിറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ഈ സംഭവം ക്യൂട്ടാണെനന് കമന്റ് ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: uniter airlines fb page
അമേരിക്കന്‍ യുവാവ് ബ്രയാന്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്താനായി തിരഞ്ഞെടുത്തത് ഒരു വിമാനത്തെയാണ്. അമേരിക്കയിലെ പ്രമുഖ വിമാന സര്‍വീസായ യുനൈറ്റഡില്‍ നിന്നാണ് യുവാവിന് സഹായം ലഭിച്ചത്. ഇവരുടെ വിമാനത്തില്‍ വെച്ചായിരുന്നു വിവാഹാഭ്യര്‍ത്ഥന. യുവാവിന്റെ മോഹം അറിഞ്ഞപ്പോള്‍ ആ പ്രണയ സാക്ഷാത്കാരം വിവാഹത്തിലെത്തുന്നതിന് വേണ്ടി സഹായം ഒരുക്കി കൊടുക്കാന്‍ വിമാനത്തിലെ ക്രൂവും തയ്യാറാവുകയായിരുന്നു. ഇവര്‍ അടങ്ങുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

image credit: uniter airlines fb page
കാമുകിയായ സ്റ്റെഫനിയോട് വിവാഹാഭ്യാര്‍ത്ഥന നടത്താന്‍ ഒരിടം ലഭിക്കാനായി ശ്രമിക്കുകയായിരുന്നു ബ്രയാന്‍. യുനൈറ്റഡ് എയര്‍ലൈന്‍സാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വിമാനത്തിലെ ഒരു സീറ്റില്‍ ഇരുന്ന്, കൈയ്യിലൊരു മോതിരവും പിടിച്ച് നിനക്കെന്നെ വിവാഹം ചെയ്യാനാവുമോ എന്ന് യുവാവ് ചോദിക്കുകയായിരുന്നു. തൊട്ടുമുമ്പ് ചിരിച്ച് കൊണ്ട് നില്‍ക്കുന്ന സ്റ്റെഫനിയെയും കാണാം. ചെറിയൊരു സര്‍പ്രൈസ് അവരുടെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ ബ്രയാനെ പോലും അമ്പരപ്പിച്ച് വിവാഹത്തിന് സമ്മതമറിയിക്കുകയായിരുന്നു സ്റ്റെഫനി.

image credit: uniter airlines fb page
സ്റ്റെഫനിക്കൊരു സര്‍പ്രൈസ് നല്‍കണമെന്ന് ബ്രയാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിക്കുകയായിരുന്നു. അതും ജീവിതത്തിലെ ഏറ്റവും വലിയൊരു സര്‍പ്രൈസായിരുന്നു. ഞങ്ങളുടെ യെസ് മാത്രമല്ല, വിവാഹാഭ്യാര്‍ത്ഥന നടത്തിയപ്പോള്‍ സ്‌റ്റെഫനിയും യെസ് പറഞ്ഞു എന്നതാണ് ഇതിലെ പ്രത്യേതകയെന്നും യുനൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. വിമാനത്തില്‍ വെച്ച് വിവാഹാഭ്യാര്‍ത്ഥന നടത്തിയതിന്റെ ആവേശവും അവര്‍ക്കുണ്ടായിരുന്നതായി യുനൈറ്റഡ് കുറിച്ചു.

image credit: uniter airlines fb page
അതേസമയം യുനൈറ്റഡ് അവരുടെ പോസ്റ്റിന് കമന്റായി ഈ പ്രതിശുത്ര ദമ്പതിമാര്‍ക്ക് എല്ലാ ആശംസയും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാരണക്കാര്‍ തങ്ങളാണെന്ന ക്രെഡിറ്റ് ഏറ്റെടുക്കുന്നില്ലെന്നും, അവരുടെ പ്രണയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ എല്ലാ വഴിയൊരുക്കിയതും തങ്ങളാണെന്നും യുനൈറ്റഡ് യൂസര്‍മാരുടെ കമന്റുകള്‍ക്ക് മറുപടിയായി നല്‍കിയിട്ടുണ്ട്. ഇതിനോടകം അയ്യായിരത്തില്‍ അധികം ലൈക്കുകള്‍ ഈ പോസ്റ്റിന് കിട്ടിയിട്ടുണ്ട്. ബ്രയാനും സ്‌റ്റെഫനിയും ക്യാബിന്‍ ക്രൂവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വിമാനക്കമ്പനി ഷെയര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications