കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപകാരികളെ 2002ല്‍ ഞങ്ങളൊരു പാഠം പഠിപ്പിച്ചെന്ന് അമിത് ഷാ; ദുര്‍ഗന്ധം മാറില്ലെന്ന് തൃണമൂല്‍

Google Oneindia Malayalam News

ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി അമിത് ഷാ. 2002ല്‍ കലാപകാരികളെ ബിജെപി ഒരു പാഠം പഠിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. പിന്നീടൊരിക്കലും അവര്‍ തലപൊക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഗുജറാത്തില്‍ സ്ഥിരമായി സമാധാനം കൊണ്ടുവരാന്‍ സാധിച്ചത് ബിജെപിയുള്ളത് കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. 2002ലെ കലാപത്തില്‍ ബിജെപി വ്യാപകമായി ഒരുപാട് വര്‍ഷം വിമര്‍ശിക്കപ്പെട്ടിരുന്നു. ട്രെയിനിലെ കര്‍സേവകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.

1

ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിരുന്നപ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ പതിവായിരുന്നു. നിങ്ങള്‍ തന്നെ പറയൂ, കലാപങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടോ ഇല്ലയോ എന്ന്. എന്നാല്‍ 2002ല്‍ നരേന്ദ്ര മോദി കലാപകാരികളെ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം കലാപം നടത്താന്‍ അവരാരും ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

കലാപകാരികള്‍ ഗുജറാത്ത് വിട്ട് ഓടിപ്പോയി. ബിജെപി ഗുജറാത്തില്‍ സമാധാനം സ്ഥാപിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു. ഗുജറാത്തില്‍ കലാപം ഉണ്ടാക്കുന്നത് 2002 വരെ കോണ്‍ഗ്രസ് സ്ഥിരമായി ചെയ്തിരുന്ന കാര്യമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ കാരണമാണ് ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നത്. കലാപകാരികള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുത്തു. അതിന് ശേഷമാണ് സമാധാനം സംസ്ഥാനത്തുണ്ടായിരുന്നത്. പിന്നീട് ആ കലാപകാരികള്‍ ഒന്നും തിരിച്ചുവന്നില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ പറഞ്ഞു.

ഖേഡ ജില്ലയിലെ മഹുദ ടൗണിലെ റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. വിവിധ വിഭാഗങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുന്നത് കോണ്‍ഗ്രസ് ശീലാക്കിയിരുന്നു. അതിലൂടെ കോണ്‍ഗ്രസ് വോട്ടുബാങ്കുണ്ടാക്കി. വലിയ അനീതിയാണ് അവര്‍ സമൂഹത്തോട് ചെയ്തതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി പറഞ്ഞു. കോണ്‍ഗ്രസ് ഇതിന് എതിരായിരുന്നു. അതിന് കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തെത്തി.

ഇത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെന്ന് എല്ലാവരും മനസ്സിലാക്കണം. അറേബ്യയിലെ മുഴുവന്‍ സുഗന്ധം കൊണ്ടുവന്ന് പൂശിയാലും അദ്ദേഹത്തിന്റെ കൈകള്‍ പരിശുദ്ധമാവില്ലെന്നും അവര്‍ കുറിച്ചു. ഗുജറാത്തില്‍ ഭൂരിപക്ഷ വോട്ടിന് വേണ്ടിയാണ് ബിജെപിയുടെ ശ്രമമെന്നാണ് സൂചന.

English summary
amit shah says bjp taught a lesson to rioters in 2002, opposition target him for the remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X