ഒഴിപ്പിക്കാന്‍ വന്ന പോലീസിന് നേരെ തേനീച്ചകളെ തുറന്ന് വീട്ട് യുവതി; മറുപടി ഇങ്ങനെ
വാഷിംഗ്ടണ്‍: വീട് ഒഴിപ്പിക്കാന്‍ വന്ന പോലീസുകാര്‍ക്കെതിരെ യുവതിയുടെ വന്‍ പരാക്രമം. പോലീസുകാര്‍ക്ക് നേരെ ഇവര്‍ തേനീച്ചയെ തുറന്ന് വീട്ടിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നു യുവതിയില്‍ നിന്ന് ഉണ്ടായത്. പോലീസുകാര്‍ നട്ടംതിരിഞ്ഞിരിക്കുകയാണ് യുവതിയുടെ ഈ പരാക്രമത്തില്‍. ഇവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ അടക്കം പോലീസ് ചുമത്തിയിട്ടുണ്ട്.
നിയമനടപടികളെ ഇവര്‍ തടസ്സപ്പെടുത്തുക മാത്രമല്ല അപകടപ്പെടുത്താന്‍ നോക്കിയെന്നാണ് കുറ്റം. എന്നാല്‍ യുവതി ഇതെല്ലാം നിസ്സാരമെന്ന മനോഭാവത്തിലാണ്. താന്‍ ചെയ്തതൊന്നും വലിയ കാര്യമല്ല എന്നാണ് ഇവര്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

അമേരിക്കയിലെ മസാചുസെറ്റ്‌സിലാണ് സംഭവം നടന്നത്. വീട് ഒഴിപ്പിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയാണ് ഒരു സ്ത്രീ തേനീച്ചകളെ തുറന്ന് വിട്ടത്. ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ച കുറ്റം അടക്കമാണ് ചുമത്തിയിരിക്കുന്നത്. റോറി എസ് വുഡ്‌സ് എന്ന 55കാരിയാണ് പോലീസുകാരെ ഈ രീതിയില്‍ നേരിട്ടത്. അതേസമയം താന്‍ കുറ്റക്കാരിയല്ലെന്നാണ് ഒക്ടോബര്‍ പന്ത്രണ്ടിന് നടന്ന വാദത്തില്‍ ഇവര്‍ സ്പ്രിങ്ഫീല്‍ഡ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

photo credit: Hampden County Sheriff's Department
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
തന്റെ വീട് തെറ്റായ രീതിയില്‍ ഒഴിപ്പിക്കാനെത്തിയതാണ തേനീച്ചകളെ തുറന്ന് വരാന്‍ കാരണമെന്നും, ഇത് തന്റെ പ്രതിഷേധ രീതിയാണെന്നും റോറി പറയുന്നു. അതേസമയം റോറിയുടെ വീട് ഒഴിപ്പിക്കാനുള്ള നോട്ടീസുമായി പോലീസ് എത്തിയപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഇവര്‍ നേരിട്ടിരുന്നു. ഇവര്‍ തേനീച്ചകളെ അടച്ച കൂട് ഒന്ന് കുലുക്കി ശേഷം ഇവയെ തുറന്ന് വിടുകയായിരുന്നു. നൂറ് കണക്കിന് തേനീച്ചകള്‍ പോലീസുകാര്‍ക്ക് നേരെ പറന്നെത്തുകയായിരുന്നു. ഒരു പോലീസുകാരനെ ഈ തേനീച്ച കുത്തുകയും ചെയ്തു.

അതേസമയം തേനീച്ച തന്നെ കുത്താതിരിക്കാന്‍ ഇവര്‍ പ്രതിരോധ കവചവും കരുതിയിരുന്നു. അതുകൊണ്ട് തേനീച്ചയുടെ കുത്ത് ഇവര്‍ക്കേറ്റില്ല. സംഭവത്തിന് ശേഷം ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് മുമ്പ് പോലീസുകാര്‍ക്കെല്ലാം നല്ല കുത്തേറ്റിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് തേനീച്ചകളുടെ അലര്‍ജിയുമുണ്ട്. ഉദ്യോഗസ്ഥര്‍ അലര്‍ജിയുള്ളവരാണെന്ന് പറഞ്ഞപ്പോള്‍, നന്നായി എന്നായിരുന്നു ഇവരുടെ മറുപടി. ആര്‍ക്കും ഗുരുതര പരിക്കൊന്നുമില്ല. ആശുപത്രിയില്‍ ഒരാള്‍ക്ക് മാത്രമാണ് പോകേണ്ടി വന്നതെന്ന് ഹാംപ്ടണ്‍ കൗണ്ടി പോലീസ് പറഞ്ഞു.

പോലീസുകാര്‍ക്ക് ഗുരുതരമായി എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തുമായിരുന്നു. അതേസമയം തേനീച്ച കുത്തുന്നത് കണ്ടിട്ട് ഇവര്‍ക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. നേരത്തെ തന്നെ ഇവര്‍ പോലീസുകാരെ നേരിടാന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തേനീച്ചകളെ തുറന്നുവിട്ടതെന്നാണ് പോലീസ് പറഞ്ഞത്.












Click it and Unblock the Notifications