ചുമ്മാതൊന്ന് കുഴിച്ചതാ, ഓസ്‌ട്രേലിയക്കാരന്‍ ആ കാഴ്ച്ച കണ്ട് ഞെട്ടി; കിട്ടിയത് നാലര കിലോ സ്വര്‍ണം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ഖനി തൊഴിലാളിക്ക് ലഭിച്ച ഭാഗ്യം അറിഞ്ഞ് അമ്പരപ്പിലാണ് പ്രദേശവാസികള്‍. ഒരു അമച്വറായിട്ടുള്ള സ്വര്‍ണ ഖനനം ചെയ്യുന്ന ജീവനക്കാരന്‍ കണ്ടെത്തിയത് 4.6 കിലോ സ്വര്‍ണക്കട്ടകളാണ്. ഒന്നര ലക്ഷത്തിലേറെ ഡോളര്‍ വില വരുന്നതാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം.
അതേസമയം സാധാരണ സ്വര്‍ണ ഖനിയില്‍ പ്രൊഫഷണലായിട്ടാണ് ആളുകള്‍ ഖനനം ചെയ്‌തെടുക്കുക. പക്ഷേ ഇവിടെ ഇയാള്‍ സ്വന്തമായി അതിന് ശ്രമിക്കുകയായിരുന്നു. ഒരു മെറ്റല്‍ ഡിറ്റക്ടറും ഇയാള്‍ അതിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആകെ ഇയാള്‍ പ്രശസ്തനായിരിക്കുകയാണ്.

ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്, തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഈ ഖനനം ചെയ്യുന്നയാള്‍ക്ക് താല്‍പര്യമില്ലെന്നാണ്. പക്ഷേ എങ്ങനെ ഈ ഭാഗ്യം കണ്ടെത്തിയെന്ന് അയാള്‍ ഇവരുമായി പങ്കുവെച്ചിട്ടുണ്ട്. വിക്ടോറിയയിലെ ഗോള്‍ഡന്‍ ട്രയാങ്കിളിലാണ് ഈ സ്വര്‍ണക്കട്ടികള്‍ താന്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
ഹാര്‍ട്ട് ഓഫ് ഓസ്‌ട്രേലിയാസ് ഗോള്‍ഡ് റഷ് എന്നാണ് ഈ മേഖല 1800കളില്‍ അറിയപ്പെട്ടിരുന്നത്. ഒളിഞ്ഞിരിക്കുന്ന സ്വര്‍ണ ഖനിയാണിത്. പരിശ്രമിക്കുന്നവര്‍ക്ക് ഇവിടെ നിന്ന് സ്വര്‍ണം ലഭിക്കുമെന്നാണ് വിശ്വസിച്ച് പോരുന്നത്. പ്രമുഖ സ്വര്‍ണ ഇടപാടുകാരനും, ഇത്തരം വസ്തുക്കളില്‍ വിദഗ്ധനുമായ ഡാരന്‍ ക്യാമ്പ് ഈ സ്വര്‍ണക്കട്ടി കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. തന്റെ 43 വര്‍ഷം നീണ്ട കരിയറില്‍ ഇതുപോലൊരു നിധി താന്‍ കണ്ടിട്ടില്ലെന്ന് ക്യാമ്പ് പറഞ്ഞു.
ആദ്യം അയാള്‍ തന്റെ അടുത്തേക്ക് വന്നു. പിന്നീട് ബാഗില്‍ നിന്ന് ഒരു വലിയ തിളങ്ങുന്ന പാറകഷ്ണം എടുത്ത് പുറത്തേക്കിട്ടു. പിന്നീട് അതെന്റെ കൈയ്യില്‍ തന്നു. ഇതിന് പതിനായരം ഡോളര്‍ മൂല്യമുണ്ടോ എന്നായിരുന്നു അവന്റെ ചോദ്യം. അതെന്റെ കൈയ്യില്‍ വന്ന് വീണ നിമിഷം തന്നെ ഞാന്‍ പറഞ്ഞു, ഒരു ലക്ഷം ഡോളറിന്റെ മൂല്യം അതിനുണ്ടെന്നും ക്യാമ്പ് പറഞ്ഞു.
തന്റെ ഭാര്യ ശരിക്കും സന്തോഷിക്കുമെന്ന് അയാള്‍ തന്നോട് പറഞ്ഞു. കുഴിച്ചെടുത്തതിന് പകുതി മാത്രമായിരുന്നു അയാള്‍ കൊണ്ടുവന്നത്. ബാക്കി പകുതി വീട്ടില്‍ തന്നെ വെച്ചിരിക്കുകയാണെന്നും ക്യാമ്പ് വെളിപ്പെടുത്തി. ശരിക്കും അയാളുടെ ജീവിതം മാറ്റി മറിച്ച സ്വര്‍ണ കല്ലാണത്. സ്വര്‍ണത്തെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് അയാളുടെ കൈയ്യിലുള്ളതെന്നും ക്യാമ്പ് വ്യക്തമാക്കി.
ആ സ്വര്‍ണക്കട്ട തന്റെ കൈയ്യില്‍ വീഴുമ്പോള്‍ തന്നെ ആവേശമായിരുന്നു. ഇത്രയും വലുത് ആദ്യമായിട്ടായിരുന്നു. സാധാരണ വലിയ കമ്പനികള്‍ ഒരുപാട് താഴെയായിട്ടാണ് കണ്ടെത്താറുള്ളത്. എന്നാല്‍ ഇയാള്‍ വെറും മെറ്റല്‍ ഡിറ്റക്ടര്‍ വെച്ചാണ് അത് കണ്ടെത്തിയതെന്നും ക്യാമ്പ് പറഞ്ഞു. ഈ സ്വര്‍ണം ക്യാമ്പാണ് വാങ്ങിയത്.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications