• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് വൃദ്ധന്‍; കഴുത്തില്‍ ചുറ്റിവരിഞ്ഞു, രക്ഷപ്പെടുത്തിയത് ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: ഒരാള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ കുസൃതിത്തരങ്ങള്‍ ഒപ്പിക്കും, പലതും ഒപ്പിച്ചേക്കാം. മദ്യപിച്ചാല്‍ പിന്നെ പറയുകയേ വേണ്ട. പലര്‍ക്കും സ്വയം ഹീറോയായി തോന്നാം. ചിലപ്പോള്‍ അത് ജീവന് തന്നെ അപകടം വരുത്തുന്ന കാര്യവുമാകാം. അങ്ങനെയൊരു കാര്യം ഒരു വൃദ്ധന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. ഇയാള്‍ മദ്യപിച്ച് കസര്‍ത്ത് നടത്തിയിരിക്കുകയാണ്.

അതായത് കുടിച്ച് ലക്കുകെട്ട് ഒരു പെരുമ്പാമ്പിനെ പിടിച്ച് കഴുത്തില്‍ ഇട്ടിരിക്കുകയാണ്. ഇത് വലിയ അപകടത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഒടുവില്‍ വൃദ്ധനെ രക്ഷിക്കാന്‍ വലിയൊരു പരിശ്രമം തന്നെ വേണ്ടി വന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: INDIA TODAY

കുടിച്ച് ലക്കുകെട്ട ഈ വൃദ്ധന്‍ നാട്ടുകാരെ ആകെ ഒരു നിമിഷത്തേക്ക് ഞെട്ടിച്ച് കളയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒരു പെരുമ്പാമ്പിനെ പിടിച്ച് കഴുത്തില്‍ ഇടുകയായിരുന്നു. ആരെയും ഞെട്ടിക്കുന്നതായിരുന്നു ഈ കാഴ്ച്ച. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജാര്‍ഖണ്ഡിലെ കിട്ടാസോട്ടി ഖുര്‍ദ് ഗ്രാമത്തിലെ പരിഹാര പഞ്ചായത്തിലാണ് ഈ സംഭവം നടന്നത്.

2

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ബിര്‍ജാലാല്‍ രാം ബൂയ്യാന്‍ എന്നയാളാണ് ഇങ്ങനൊരു കാര്യം ചെയ്ത് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ഭയപ്പെടുത്തിയത്. ഹീറോയിസം കാണിക്കാനാണ് ഇയാള്‍ പെരുമ്പാമ്പിനെ പിടിച്ച് കഴുത്തിലിട്ടത്. എന്നാല്‍ കളി കാര്യമാക്കുകയായിരുന്നു. പെരുമ്പാമ്പ് ഇയാളുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടി ബിര്‍ജാലാല്‍ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്.

3

IMAGE CREDIT: INDIA TODAY

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹംജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

ബിര്‍ജാലാല്‍ ശ്വാസം കിട്ടാതെ പെരുമ്പാമ്പിന്റെ പിടിയില്‍ കുരുങ്ങി നിലത്തേക്ക് വീഴുന്നതും കാണാം. ഇതിനിടെ ബിര്‍ജാലാലിന്റെ മകനും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് പെരുമ്പാമ്പിനെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ഇയാളെ രക്ഷിക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത് എന്നാല്‍ കരുത്തനായ പെരുമ്പാമ്പിനെ മാറ്റാന്‍ ഇവര്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ വെള്ളത്തിലേക്ക് ഈ വൃദ്ധന്‍ വീഴുകയും ചെയ്തു.

4

ഇതിനിടയില്‍ എത്ര ശ്രമിച്ചിട്ടും ഇവര്‍ക്ക് പാമ്പിനെ മാറ്റാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് ബലത്തിലായിരുന്നു ഇത് കഴുത്തില്‍ മുറുക്കിയത്. പാമ്പ് തങ്ങളെയും ചുറ്റുമെന്ന് കരുതി സുഹൃത്തുക്കളിലൊരാള്‍ ഓടി മാറുന്നതും, തുടര്‍ന്ന് വലിയ കല്ലെടുത്ത് ഈ പാമ്പിനെ കൊല്ലാന്‍ നോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ പെരുമ്പാമ്പ് മാത്രം പിടുത്തം വിടുന്നുണ്ടായിരുന്നില്ല. വൃദ്ധനെ മാറ്റാന്‍ നോക്കുന്നുണ്ട്.

5

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഇതിനിടെ ബിര്‍ജാലാലിന്റെ മകന്‍ എല്ലാ ശ്രമങ്ങളും നടത്തി ഈ പാമ്പിനെ എടുത്ത് മാറ്റുന്നുണ്ട്. പിതാവിന്റെ ജീവന്‍ അതിലൂടെയാണ് രക്ഷിക്കാനായത്. നോക്കണേ, കുടിച്ച് ലക്കുകെട്ട് ചെയ്ത് വെച്ച കാര്യങ്ങള്‍ ഒരാള്‍ കൊണ്ടെത്തിച്ചത് എവിടെയാണെന്ന്. ബിര്‍ജാലാലിന്റെ സാരമായ പരിക്കുകളുണ്ട്. കഴുത്തിനും നല്ല പരിക്കുണ്ട്. ഈ ഗ്രാമത്തില്‍ വെച്ച് തന്നെയാണ് ഇയാള്‍ക്ക് ചികിത്സ നല്‍കിയത്. ഭേദമായി വരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

English summary
an old drunk man from jharkhand wraps python around his neck, his son rescue him goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X