യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍
വാഷിംഗ്ടണ്‍: അനാക്കോണ്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എല്ലാവര്ക്കും ഭയമാണ്. ഒന്നാമത് ചെറുപ്പത്തിലെ സിനിമയ്ക്ക് അത്രയേറെ സ്വാധീനം നമ്മളില്‍ ഉണ്ടാക്കാന്‍ സാധിച്ചതാണ്. അതുകൊണ്ട് വലിയ പാമ്പുകളെ എവിടെ കണ്ടാലും അനാക്കോണ്ടയെന്ന് നമ്മള് വിളിക്കും. എന്നാല്‍ അനാക്കോണ്ട മനുഷ്യരെ ആക്രമിക്കുമോ? ആര്‍ക്കും അക്കാര്യം കൃത്യമായി അറിയില്ല.

ആമസോണ്‍ കാടുകളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. ഇവ മനുഷ്യരെ ആക്രമിച്ചേക്കാം. എന്നാല്‍ സിനിമയില്‍ കാണുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് സാധ്യതയില്ല. ഒരു യുവാവിനെ അനാക്കോണ്ട ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

image credit:nickthewrangler instagram
ഭീമാകാരനായ ഒരു അനാക്കോണ്ടയാണ് ഇതെന്ന് വീഡിയോയില്‍ നിന്ന് കാണാം. പലരെയും ഈ വീഡിയോ ഭയപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെയുള്ള കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിക്ക് എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് നില്‍ക്കുകയാണ് ഈ അനാക്കോണ്ട. ഇയാള്‍ ഈ അനാക്കോണ്ടയെയും പിടിച്ച് നില്ക്കുന്നതായി കാണാം.

image credit:nickthewrangler instagram
മൃഗങ്ങളുടെയും ഇഴജന്തുകളുടെയും അഡിക്ടാണെന്ന് നിക് ദ റാങ്ക്ളര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇയാള്‍ അവകാശപ്പെടുന്നുണ്ട്. എല്ലാ വന്യമൃഗങ്ങളുടെ ശബ്ദമാകും താനെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പാമ്പുകള്‍ ഇയാളുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ്. അവയുടെ സ്വഭാവ സവിശേഷതകളാണ് ഇയാള്‍ പഠിക്കുന്നത്. അതിന് ശേഷം ഇണക്കാനാണ് ശ്രമിക്കുന്നത്. അത്തരമൊരു ശ്രമമാണ് വീഡിയോയില്‍ കണ്ടത്.

image credit:nickthewrangler instagram
എന്നാല്‍ ഇയാളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കൈയ്യില്‍ നിന്ന് ഇത് മുകളിലേക്ക് കയറി വരിഞ്ഞ് മുറുക്കുകയായിരുന്നു. അത് മാത്രമല്ല നല്ല കടിയും കിട്ടുന്നുണ്ട്. കൈക്കും, വയറിനും നെഞ്ചിനുമെല്ലാം ഈ പാമ്പ് കടിക്കുന്നുണ്ട്. കുസൃതിയായ അനാക്കോണ്ടതയ്ക്കൊപ്പം ഒരു കൗബോയിംഗ് എന്നാണ് ഈ വീഡിയോയ്ക്ക് യുവാവ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കടിയേറ്റ യുവാവ് ഓ മൈ ഗോഡ് എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

image credit:nickthewrangler instagram
വീഡിയോ ഇതിനോടകം 45 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വീഡിയോ കണ്ട് ഞെട്ടിപ്പോയെന്ന് കമന്റിട്ടിരിക്കുകയാണ്. ഇത്രയും അപകടം പിടിച്ചൊരു കാര്യം ചെയ്യാന്‍ മാത്രം സമനില തെറ്റിപ്പോയോ നിങ്ങളുടെ എന്നാണ് പലരും ചോദിക്കുന്നത്. അതിനെ ആമസോണ്‍ കാടുകളിലേക്ക് തന്നെ അയക്കൂ, ആ അനാക്കോണ്ട നിങ്ങളുടെ കളിപ്പാട്ടമല്ലെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ആ പാമ്പ് നിങ്ങളെ ഇങ്ങനെ കടിക്കുന്നതെന്നും, അതിനെ ഇങ്ങനെ കൈകാര്യം ചെയ്യാന്‍ ഒരുപക്ഷേ ആഗ്രഹിക്കുന്നുണ്ടാവില്ല. എങ്ങനെയാണ് അനാക്കോണ്ടയെ തടയാന്‍ പോകുന്നതെന്നും മറ്റൊരാള്‍ ചോദിക്കുന്നു. അതിനെ നിലത്തിട്ടാലും കടിക്കുമെന്ന് ഉറപ്പാണെന്നും കമന്റുണ്ട്. പലരും ഈ യുവാവിനെ വിമര്‍ശിക്കുന്നുണ്ട്. എത്രയും വേഗം ഈ പാമ്പിനെ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications