ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് അടിപൊളിയാവും, കളര്‍ഫുളാക്കാന്‍ സംഗീത നിശ; മറ്റ് പരിപാടികള്‍ ഇങ്ങനെ
ആനന്ദ് അംബാനിയുടെ വിവാഹമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാ വിഷയം. എത്രത്തോളം ഉയരും ഇതിന്റെ ആഡംബരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചര്‍ച്ചകള്‍. രാധിക മെര്‍ച്ചെന്റുമായുള്ള ആനന്ദിന്റെ വിവാഹം മെയ് മാസത്തിലായിരിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അംബാനി കുടുംബം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.
പക്ഷേ അംബാനി കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ വമ്പന്‍ പരിപാടികളാണ് പ്രീ വെഡ്ഡിംഗില്‍ നടത്താന്‍ പോകുന്നതെന്ന് വ്യക്തമാക്കി. സംഗീതജ്ഞരായ പ്രിതം, ഹരിഹരന്‍, അര്‍ജിത്ത് സിംഗ് എന്നിവരുടെയെല്ലാം പെര്‍ഫോമന്‍സുകള്‍ വിവാഹ ചടങ്ങില്‍ പ്രതീക്ഷിക്കാം. ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം എന്ന് വ്യക്തം.

ബോളിവുഡില്‍ തന്റെ ഹിറ്റ് പാര്‍ട്ടുകള്‍ ചേര്‍ത്തുള്ള സംഗീത വിരുന്നാണ് പ്രിതം ഒരുക്കുക. അതേസമയം ക്ലാസിക്കല്‍ സംഗീതവും, ഭക്തിഗാനങ്ങളുമെല്ലാം ഹരിഹരന്‍ ആലപിക്കും. അതുപോലെ യുവാക്കള്‍ക്ക് ഏറ്റവും മികച്ച ഗാനങ്ങള്‍ നല്‍കി ആവേശത്തിലാക്കാന്‍ അര്‍ജിത്ത് സിംഗുമുണ്ടാവും. അതേസമയം ഗുജറാത്തിലെ ജാംനഗറിലാണ് വിവാഹത്തിന് മുമ്പുള്ള പരിപാടികള്‍ നടക്കുക.
അംബാനി കുടുംബത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഈ സ്ഥലം. അംബാനി കുടുംബത്തിന്റെ കുടുംബ വേരുകള്‍ ഇവിടെയാണ് ഉള്ളത്. അതുകൊണ്ട് അംബാനി കുടുംബത്തിന്റെ പല പരിപാടികളും ഇവിടെയാണ് നടക്കാറുള്ളത്. വലിയ സംഗീതജ്ഞരുടെ പരിപാടികള്‍ ഉത്സവാന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പാണ്.
അതേസമയം സംഗീത മേഖലയെ സാമ്പത്തികപരമായും ഉയര്‍ത്തി കൊണ്ടുവരാന്‍ ഈ പരിപാടികള്‍ക്ക് സാധിക്കും. ഗുജറാത്തില്‍ മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിംഗ് പരിപാടികളാണ് ഉണ്ടാവുക. ഇക്കാര്യം നേരത്തെ നിത അംബാനിയും മുകേഷ് അംബാനിയും ചേര്‍ന്ന് വെളിപ്പെടുത്തിയിരുന്നു. ജാംനഗറിലെ റിലയന്‍സ് ഗ്രീന്‍സിലാണ് പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ നടക്കുക.
മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് പരിപാടികള്‍ നടക്കുകയെന്നാണ് സൂചന. ജാംനഗറില്‍ റിലയന്‍സ് 1997ല്‍ ലോകത്തെ ഏറ്റവും വലിയ ഗ്രാസ് റൂട്ട്‌സ് റീഫൈനിംഗ് കോംപ്ലക്‌സ് നിര്‍മിച്ചിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ 10 മില്യണ്‍ വൃക്ഷത്തൈക്കളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
മരങ്ങളും, പൂക്കളും, പഴങ്ങളുമെല്ലാം നിറഞ്ഞൊരു തുരുത്താണ് ഇതെന്ന് വിശേഷിപ്പിക്കാം. ഏഷ്യയിലെ ഏറ്റവും വലിയ മാന്തോട്ടവും ഇവിടെയുണ്ട്. ഒരു പ്രകൃതി സങ്കേതം പോലെയാണ് ആനന്ദ് ഈ കേന്ദ്രത്തെ വളര്‍ത്തിയെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൃഗങ്ങളും ഇവിടെയുണ്ട്. പലതും വംശനാശം വന്നവയാണ്.
അതേസമയം അതിഥികളുടെ പട്ടികയില്‍ ബോളിവുഡിലെയും ബിസിനസ്-രാഷ്ട്രീയ ലോകത്തെയും വമ്പന്‍മാര്‍ അടക്കം പങ്കെടുക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത് തയ്യാറായിട്ടില്ലെന്നാണ് സൂചന. നേരത്തെ ആകാശ് അംബാനിയുടെ വിവാഹം ഇതുപോലെ അത്യാഡംബരത്തിലായിരുന്നു നടത്തിയത്.












Click it and Unblock the Notifications