Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് അത് വേണ്ടി വരും, ആനന്ദ് അംബാനിയുടെ ആഡംബര വാച്ച് കണ്ട് ഞെട്ടി സക്കര്‍ബര്‍ഗ്; വില ഇത്ര

ആനന്ദ് ആംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇന്ന് അവസാനിക്കുകയാണ്. ഇതിനോടകം തന്നെ ലോകം മുഴുവന്‍ ജാംനഗറിലാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. അത്രയധികം സെലിബ്രിറ്റികളും, ബിസിനസ് ടൈക്കൂണുകളുമാണ് ഗുജറാത്തിലെത്തിയത്. ചടങ്ങില്‍ റിഹാനയും അര്‍ജിത്ത് സിംഗും പോലുള്ളവര്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി കൊഴുപ്പേകുകയും ചെയ്തു.

എന്നാല്‍ ചടങ്ങില്‍ ആനന്ദ് അംബാനിയാണ് പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആനന്ദിന്റെ വാച്ചാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയായിരിക്കുന്നത്. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസ്‌കില്ല ചാനും ഈ വാച്ചില്‍ ആകൃഷ്ടരായിരിക്കുകയാണ്. ഇരുവരും ഒരല്‍പ്പം അത്ഭുതത്തോടെയാണ് ഈ വാച്ചിനെ പ്രശംസിച്ചിരിക്കുന്നത്.

anant-ambani-luxurious-watch-price

സക്കര്‍ബര്‍ഗും ഭാര്യയും ആനന്ദിന്റെ വാച്ചിനെ കുറിച്ച് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആനന്ദുമായി സക്കര്‍ബര്‍ഗ് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ജാംനഗറിലെ ആനിമല്‍ റെസ്‌ക്യു സെന്ററില്‍ വെച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ഇവിടെ തന്നെയാണ് പ്രീ വെഡ്ഡിംഗ് ചടങ്ങുകളും നടന്നത്. റിച്ചാര്‍ഡ് മില്ലി വാച്ചായിരുന്നു ആനന്ദ് ധരിച്ചിരുന്നത്.

സക്കര്‍ബര്‍ഗ് ഒറ്റനോട്ടത്തില്‍ തന്നെ വാചില്‍ ആകൃഷ്ടനായിരുന്നു. ഗംഭീരമെന്നായിരുന്നു ചാന്‍ വാചിനെ വിശേഷിപ്പിച്ചത്. ഞാന്‍ അത് നിന്നോട് ആദ്യമേ പറഞ്ഞില്ലേ എന്നായിരുന്നു സക്കര്‍ബര്‍ഗ് പ്രിസ്‌കില്ലയോട് ചോദിച്ചത്. ഇരുവരും അത്രയധികം വാചില്‍ ആകൃഷ്ടരായിരുന്നു.

എനിക്കൊരിക്കലും വാച്ചുകളോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. എന്നാല്‍ ആനന്ദിന്റെ ഈ വാച്ച് കാണുമ്പോള്‍ മനസ്സ് മാറി പോവുകയാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. വളരെ കൂളാണ് വാച്ചുകള്‍ എന്നും അദ്ദേഹം പറഞ്ഞു. എനിക്കും അത് വേണ്ടി വരും എന്നായിരുന്നു പ്രിസ്‌കില്ലയുടെ പ്രതികരണം. അതേസമയം ഈ വാച്ചിന് 14 കോടി വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ ഈ പ്രീവെഡ്ഡിംഗ് അതിന്റെ ചെലവിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1200 കോടിയില്‍ അധികമാണ് ഇതിനായി ചെലവാക്കിയത്. കാറ്ററിംഗ് ചടങ്ങുകള്‍ക്ക് മാത്രം നൂറ് കോടിയില്‍ അധികം ചെലവ് വരും എന്നാണ് റിപ്പോര്‍ട്ട്. ആനന്ദിന്റെ ആഡംബര കളക്ഷനുകള്‍ തന്നെയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

നേരത്തെ പാഥേക് ഫിലിപ്പ് ഗ്രാന്‍ഡ് കോമ്പിലേഷന്‍ സ്‌കൈ മൂണ്‍ ടര്‍ബിലിയോണ്‍ ടൈംപീസായിരുന്നു ആനന്ദ് അംബാനി ധരിച്ചിരുന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹേറോളജി പേജിന്റെ വിവരങ്ങള്‍ പ്രകാരം 63 കോടി രൂപയാണ് ഇതിന്റെ വില. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വില ഏറെ ചര്‍ച്ചയായിരുന്നു.

ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ഇതിന്റെ സ്്രടാപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇയാള്‍ ആനന്ദിന്റെ മൃഗസ്‌നേഹത്തെയും വിമര്‍ശിക്കുന്നുണ്ട്. റിഹാനയുടെ ഷോയുടെ മൊത്തം ചെലവിനേക്കാള്‍ തുക ഈ വാച്ചിന് വരമെന്ന് ഒരാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+