640 കോടിയുടെ കൊട്ടാരം ദുബായില്‍; ആനന്ദ് അംബാനി ആഡംബര പ്രിയന്‍, വാങ്ങിക്കൂട്ടിയത് ഇക്കാര്യങ്ങള്‍
മുംബൈ: ഇന്ത്യയിലെ നമ്പര്‍ വണ്‍ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ആഡംബര പ്രിയനാണ്. പിതാവിന്റെ ബിസിനസുകള്‍ നോക്കി നടത്തുന്നതും ആനന്ദ് തന്നെയാണ്. ഈ ആഡംബര പ്രേമം കാരണം ആനന്ദ് വാങ്ങിക്കൂട്ടിയത് എന്തെല്ലാം കാര്യങ്ങളാണ് എന്നറിയുമോ? വളരെ വിലയേറിയ പല സാധനങ്ങളും ആനന്ദിന്റെ ശേഖരത്തിലുണ്ട്.
ഏതൊരാളുടെ മനസ്സ് കവരുന്ന കാര്യങ്ങളാണ് ഇവ. ആനന്ദിന്റെ പ്രിയപ്പെട്ട കാറുകളും ഇക്കൂട്ടത്തിലുണ്ട്. ആനന്ദ് ആളൊരു വാഹന പ്രേമി കൂടിയാണ്. നിരവധി കാറുകള്‍ ആനന്ദിന്റെ ഗ്യാരേജിലുണ്ട്. അത്തരത്തില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആനന്ദിന്റെ ആ ആഡംബര വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദുബായിലെ ആഡംബര കൊട്ടാരം
ദുബായിലെ ഏറ്റവും വിലയേറിയ വില്ലയാണ് ആനന്ദ് നേരത്തെ സ്വന്തമാക്കിയത്. 2022ലായിരുന്നു ഇത് ആനന്ദ് വാങ്ങിയത്. 280 മില്യണ്‍ ദിര്‍ഹമാണ് ഇതിന്റെ വില. ഇന്ത്യയില്‍ ഇത് 640 കോടി രൂപയോളം വരും. ദുബായില്‍ ബീച്ച് സൈഡിലായിട്ടാണ് ഈ കൊട്ടാരമുള്ളത്. ദുബായിലെ ഏറ്റവും വലിയ റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീലായിരുന്നു ഇത്.
പാം ജുമൈറയിലാണ് ഈ വീടുള്ളത്. പത്ത് ബെഡ്‌റൂമുകള്‍, ഒരു പ്രൈവറ്റ് സ്പാ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ദുബായില്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എന്നിവരുടെ അയല്‍ക്കാരനായി മാറാനും ഇതോടെ ആനന്ദിന് സാധിച്ചു.
മുകേഷ് അംബാനിയുടെ സമ്മാനം
മുകേഷ് അംബാനി മകന് വേണ്ടി നേരത്തെ തന്നെ വലിയൊരു കൊട്ടാരം വാങ്ങി നല്‍കിയിരുന്നു. ബ്രിട്ടനിലെ സ്‌റ്റോക് പാര്‍ക്ക് മാന്‍ഷ്യനാണിത്. 79 മില്യണ്‍ യുഎസ് ഡോളറിനാണ് ഇത് വാങ്ങിയത്. ന്യൂയോര്‍ക്ക് മാന്‍ഡറിന്‍ ഓറിയന്റലും മുകേഷ് അംബാനി മക്കള്‍ക്കായി വാങ്ങി നല്‍കിയിരുന്നു. 98 മില്യണാണ് ഇതിന്റെ വില.
മുംബൈ ഇന്ത്യന്‍സിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതും ആനന്ദ് അംബാനി തന്നെയാണ്. ടീമിനെ താരം പ്രോത്സാഹിപ്പിക്കാനെത്തുന്നത് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമായി മുംബൈയെ മാറ്റുന്നതും ആനന്ദിന്റെ പിന്തുണയാണ്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ആകാശ് അംബാനിയുടെ ആസ്തി
അതേസമയം മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ് അംബാനി. അദ്ദേഹത്തിന്റെ സമ്പത്ത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നാല്‍പ്പത് ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. അത് മാത്രമല്ല ആകാശിന്റെ ഭാര്യ ശ്ലോക മേത്തയും സമ്പത്തിന്റെ കാര്യത്തില്‍ പിന്നില്‍ അല്ല.
രത്‌ന വ്യാപാരത്തിലെ ഭീമനായ റസ്സല്‍ മേത്തയുടെ മകളാണ് ശ്ലോക. 18 മില്യണിന്റെ ആസ്തിയുണ്ട് ശ്ലോകയ്ക്ക്. അംബാനി കുടുംബത്തിലെ നിരവധി ബിസിനസുകള്‍ നോക്കി നടത്തുന്നതും
ആകാശ് അംബാനിയാണ്.ബുള്ളറ്റ് പ്രൂഫ് കാര്‍
ആനന്ദ് അംബാനിക്ക് ബുള്ളറ്റ് പ്രൂഫ് ആഡംബര്‍ കാര്‍ സ്വന്തമായിട്ടുണ്ട്. ഇത് ആന്റിലിയയിലാണ് ഉള്ളത്. 1.42 കോടി രൂപയാണ് ഇതിന്റെ വില. ഫോര്‍ത്ത് ജനറേഷന്‍ മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസാണിത്. ആനന്ദ് അംബാനിയുടെ കാറുകളുടെ ശേഖരത്തില്‍ ഏറ്റവും വില പിടിപ്പുള്ള ഒന്നാണിത്.
മെഴ്‌സിഡസിന്റെ എസ് ക്ലാസിന്റെ മറ്റൊരു വേര്‍ഷനും ആനന്ദിന്റെ കൈവശമുണ്ട്. ഡബ്ല്യു221 ആണ് ഇതില്‍ ഉള്ളത്. 1.41 കോടി രൂപയാണ് ഇതിന്റെ ബേസ് മോഡല്‍ വില. 2.78 കോടി രൂപ വരെ ഇതിന്റെ പല മോഡലുകള്‍ക്കായിട്ടുണ്ട്.
റേഞ്ച് റോവറും ബിഎംഡബ്ല്യുവും
റേഞ്ച് റോവറിന്റെ വോഗാണ് ആനന്ദിന്റെ കളക്ഷനിലുള്ള മറ്റൊരു വാഹനം. 2.01 കോടിയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 4.19 കോടി വരെ ഇത് ഉയരാം. ബിഎംഡബ്ല്യുവിന്റെ ഐ8 ആണ് ആനന്ദിന്റെ കൈവശമുള്ള മറ്റൊരു മോഡല്‍. ഇതൊരു ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറാണ്.
പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലെത്താന്‍ 4.4 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കാറിന്. 2.62 കോടി രൂപയാണ് ഇതിന്റെ വില. ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ഇതിനുള്ളത്. മേഴ്‌സിഡസിന്റെ ജി63 എഎംജിയും ആനന്ദിന്റെ ശേഖരത്തിലുണ്ട്. വളരെ കുറച്ച് കാറുകള്‍ മാത്രമാണ് ഈ സീരീസല്‍ ഉള്ളത്. ലിമിറ്റഡ് എഡിഷനാണ്.












Click it and Unblock the Notifications