ആനന്ദിന്റെ വിവാഹം കളര്‍ഫുളാകും, അന്നദാനം നടത്തി അംബാനി കുടുംബം, വിവാഹ ചെലവ് എത്രയെന്നറിയുമോ?
മുംബൈ: മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ഗുജറാത്തിലെ ജാംനഗറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ആഡംബരത്തിലുള്ള വിവാഹമാണ് ആനന്ദിനായി അംബാനി കുടുംബം നടത്താന്‍ പോകുന്നത്. 2023 ജനുവരിയിലാണ് ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.
ഇവരുടെ മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിനായി അംബാനി കുടുംബം ചെലവിട്ടത് 900 കോടിയാണ്. അതേസമയം ആനന്ദിന്റെ വിവാഹ ബജറ്റ് ഇതിന് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടിയാണ് ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ബജറ്റ് എന്ന് സിയാസത്ത്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമായി ഇത് മാറും. മാര്‍ച്ച് ഒന്നിനാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇതിന്റെ ക്ഷണപത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഒരുക്കങ്ങള്‍ എല്ലാം ജാംനറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. റിലയന്‍സ് ഗ്രീന്‍സിലാണ് പരിപാടി നടക്കുന്നത്. അംബാനി കുടുംബത്തിന് ഏറെ പ്രിയപ്പട്ട സ്ഥലമാണ് ജാംനഗര്‍.
ഇവിടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റീഫൈനിംഗ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. ഹരിത കേന്ദ്രമായി ഇതിനെ മാറ്റിയിരിക്കുകയാണ്. പത്ത് മില്യണ്‍ വൃക്ഷത്തൈകളാണ് ഇവിടെ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മാന്തോട്ടവും ഇവിടെയാണ് ഉള്ളത്. നിരവധി മൃഗങ്ങളുടെ സങ്കേതം കൂടിയാണിത്.
അതേസമയം ജാംനഗറില്‍ സമൂഹ സദ്യയും കഴിഞ്ഞ അംബാനി കുടുംബം നല്‍കി. ഇവിടേക്ക് നിരവധി സാധാരണക്കാരാണ് ഒഴുകിയെത്തിയത്. മുകേഷ് അംബാനിയും ആനന്ദ് അംബാനിയും ഇവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൈവത്തിന് സേവനം ചെയ്യുന്നത് പോലെ മനുഷ്യര്‍ക്ക് അന്നദാനം നടത്തുന്നതെന്ന് അംബാനി കുടുംബം വിശ്വസിക്കുന്നുണ്ട്. ഇത് മുമ്പ് പലപ്പോഴും മുകേഷ് അംബാനി അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അംബാനി കുടുംബത്തില്‍ എന്ത് പരിപാടി നടന്നാലും ആദ്യം അന്നദാനം നടത്താറുണ്ട്. അതിന് ശേഷം മാത്രമേ വലിയ ചടങ്ങുകളിലേക്ക് പ്രവേശിക്കാറുള്ളൂ. ജാംനഗറില്‍ തന്നെയുള്ള 51000 സാധാരണക്കാര്‍ക്കാണ് അന്നദാനം നല്‍കുന്നത്. അടുത്ത കുറച്ച് ദിവസത്തേക്ക് ഈ അന്നദാനം തുടരും. ജാംനഗറിന് സമീപമുള്ള ജോഗ്‌വാദില്‍ വെച്ചായിരുന്നു അന്നദാന പരിപാടികള്‍ നടന്നത്. രാധിക മെര്‍ച്ചന്റ്, വിരേന്‍ മെര്‍ച്ചന്റ്, ശൈല മെര്‍ച്ചന്റ്, രാധികയുടെ മുത്തശ്ശി എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
ഗുജറാത്തി സ്റ്റൈലിലുള്ള ഭക്ഷണമാണ് ഇവര്‍ വിളമ്പിയത്. സമീപഗ്രാമങ്ങളില്‍ ഉള്ളവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മകന്റെ വിവാഹത്തിന് ഇവരില്‍ നിന്ന് അനുഗ്രഹവും തേടി. പരമ്പരാഗത നാടോടി സംഗീതമായ ദയാരോവും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഗുജറാത്തി ഗായകന്‍ കിര്‍ത്തീദന്‍ ഗാഡ്വിയാണ് ഇവര്‍ക്ക് മുന്നില്‍ പാടിയത്.












Click it and Unblock the Notifications