8 കോടിയുടെ ആഡംബര കാർ ഉപേക്ഷിച്ചു; അനന്ത് അംബാനിയുടെ യാത്ര ഈ വില കുറഞ്ഞ കാറിൽ, കാരണം...
മുകേഷ് അംബാനിയുടെ കുടുംബം രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ്. എവിടെ പോയാലും സുരക്ഷാ കാറുകളുടെ നീണ്ട വാഹനവ്യൂഹത്തിലാണ് അവർ യാത്ര ചെയ്യുന്നത്. പലപ്പോഴും മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി വളരെ ചെലവേറിയ ആഡംബര കാറുകളിൽ ചുറ്റിക്കറങ്ങുന്നത് കാണുന്നത് പതിവായിരുന്നു.
അംബാനി കുടുംബത്തിന്റെ 15000 കോടി രൂപ വിലമതിക്കുന്ന ആന്റിലിയ എന്ന വീടിന്റെ പാർക്കിംഗ് ഇടം ആകർഷകമായ ഹൈ-എൻഡ് കാറുകളാൽ സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. എന്നാൽ ഇപ്പോഴിതാ വലിയൊരു മാറ്റത്തിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രം മറ്റാരുമല്ല, അനന്ത് അംബാനി തന്നെ.

അനന്ത് അംബാനി പലപ്പോഴും റോൾസ് റോയ്സ് കള്ളിനൻ എസ്‌യുവിയിൽ യാത്ര ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാൽ ഇപ്പോൾ റോൾസ് റോയ്‌സ് കള്ളിനനേക്കാൾ താരതമ്യേന വിലകുറഞ്ഞ റേഞ്ച് റോവർ എസ്‌യുവിയിലാണ് അനന്ത് അംബാനി യാത്ര ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ ഇത്ര അമ്പരക്കാൻ എന്തിരിക്കുന്നു എന്ന് ചോദിയ്ക്കാൻ വരട്ടെ. കാര്യമുണ്ട്, ഇവ രണ്ടിന്റെയും വില തമ്മിലുള്ള വ്യത്യാസം തന്നെയാണ് കാരണം. 8 കോടിയിലധികം വിലയുള്ള റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എസ്‌യുവിയാണ്. ഈ വാഹനമാണ് അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ ഉപേക്ഷിച്ചത്.
ഇപ്പോൾ അനന്ത് സഞ്ചരിക്കുന്ന വാഹനമായ റേഞ്ച് റോവർ എസ്‌യുവിയുടെ വില മൂന്ന് കോടിയോളമാണ്. മുകേഷ് അംബാനിയുടെ വാഹനത്തിന് ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ല. മുൻപത്തെ പോലെ തന്നെ 'ബോംബ് പ്രൂഫ്' മെഴ്‌സിഡസ് ബെൻസ് എസ്680 ഗാർഡ് സെഡാനിലാണ് അദ്ദേഹം ഇപ്പോഴും യാത്ര തുടരുന്നത്. അനന്ത് അംബാനി കള്ളിനൻ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ലെങ്കിലും, നിലവിൽ റേഞ്ച് റോവറാണ് അദ്ദേഹം യാത്ര ചെയ്യുന്ന വാഹനം.
മുകേഷ് അംബാനിയുടെ ഏറ്റവും ഇളയ മകനായ അനന്ത് അംബാനി റിലയൻസ് ന്യൂ എനർജി ബിസിനസ് നോക്കി നടത്തുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ യഥാർത്ഥ ആസ്തി അജ്ഞാതമാണെങ്കിലും, രാജ്യത്തെ പല ശതകോടീശ്വരന്മാരേക്കാളും സമ്പന്നനാണെന്നാണ് റിപ്പോർട്ട്.
വരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, അദ്ദേഹത്തിന്റെ ആസ്‌തി 40 ബില്യൺ ഡോളറിലധികം വരും. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. വാച്ചുകളിലും കാറുകളിലുമുള്ള അനന്ത് അംബാനിയുടെ താൽപര്യം പേരുകേട്ടതാണ്.












Click it and Unblock the Notifications