ആനന്ദിന്റെയും രാധികയുടെ ഹണിമൂണ്‍ ആഘോഷം എവിടെയാണ്? പരിഗണിക്കുന്നത് ഈ രാജ്യങ്ങള്‍
മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം കെങ്കേമമായി നടന്നിരിക്കുകയാണ്. ഇനി വരാനുള്ളത് ഇവരുടെ മധുവിധുവാണ്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഇവരുടെ വിവാഹത്തിന്റെ ഭാഗമായി നടന്നത്.
അവസാന ദിനം റിലയന്‍സിലെ ജീവനക്കാര്‍ക്ക് അടക്കം റിസപ്ഷനും അംബാനി കുടുംബം നല്‍കിയിരുന്നു. എന്നാല്‍ ആനന്ദിന്റെയും രാധികയുടെയും ഹണിമൂണ്‍ വൈകാനുള്ള സാധ്യത നിലവിലുണ്ട്. എന്നാല്‍ ഇരുവരും അക്കാര്യം ഔദ്യോഗികമായി പരിഗണിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. ചില ഓപ്ഷനുകള്‍ അവരുടെ മുന്നിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോറ ബോറ ദ്വീപുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തെ തന്നെ മനോഹരമായ ഇടങ്ങളിലൊന്നാണിത്. ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ സ്വര്‍ഗം എന്ന വിളിപ്പേരും ഈ ദ്വീപിനുണ്ട്. അത്രത്തോളം സുന്ദരമാണ് ഇവിടെയുള്ള സമുദ്രവും ഭൂപ്രദേശവും, നീലനിറത്തിലുള്ള സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണിത്.
ഓവര്‍ വാട്ടര്‍ വില്ലകള്‍, പ്രകൃതിരമണീയമായ അന്തരീക്ഷം എന്നിവയെല്ലാം ബോറ ബോറ ദ്വീപുകളുടെ പ്രത്യേകതയാണ്. ആനന്ദും രാധികയും ഹണമൂണിനായി പരിഗണിക്കുന്ന ഇടങ്ങളിലൊന്നാണിത്. ഇരുവരും വിദേശ രാജ്യങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് ഈ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനും സാധ്യതയേറെയാണ്.
അംബാനി കുടുംബം പൊതുമധ്യത്തില്‍ ഇത്ര വലിയൊരു വിവാഹം നടത്തിയതിനാല്‍ കൂടുതല്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനായിരിക്കും ആനന്ദും രാധികയും താല്‍പര്യപ്പെട്ടുക. ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് ആനന്ദിന്റെ പ്രിയ ലൊക്കേഷനുകളിലൊന്നാണിത്. ഇത് ദക്ഷിണാഫ്രിക്കയില്‍ വൈല്‍ഡ് ലൈഫ് സഫാരിക്ക് പേരുകേട്ട ദേശീയോദ്യാനമാണ്.
അംബാനി കുടുംബം ഇടയ്ക്കിടെ ഈ പാര്‍ക്ക് സന്ദര്‍ശിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജംഗിള്‍ സഫാരി വളരെ പ്രശസ്തമാണ്. സിംഹങ്ങളും, സീബ്രകളും ജിറാഫുമെല്ലാം അടങ്ങിയ പാര്‍ക്കാണിത്. ലോകത്തെ തന്നെ പ്രമുഖ വെക്കേഷന്‍ സ്‌പോട്ടുകളില്‍ ഒന്നാണിത്. ആനന്ദ് ഇവിടേക്കുള്ള യാത്ര പരിഗണിക്കാനാണ് സാധ്യത.
സ്വിറ്റ്‌സര്‍ലന്‍ഡില്ലാതെ ഒരു യാത്രയും പൂര്‍ണമാവില്ല. അതും മധുവിധു ആഘോഷിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോലൊരു സ്ഥലം വേറെയില്ല. അത്രയേറെ റൊമാന്റിക്കാണ് ഈ നഗരം. ഒരു നടത്തം തന്നെ ഈ നഗരത്തിലൂടെ നടന്നാല്‍ ഗംഭീരമായിരിക്കും. ആരെയും വെല്ലുന്ന രുചികളും ഇവിടെയുണ്ട്. സ്വിസ് ചോക്ലേറ്റുകള്‍ ദമ്പതിമാരുടെ പ്രിയ ഡെസേര്‍ട്ടുകളില്‍ ഒന്നാണ്.
ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡുകള്‍ ഏതൊരു മധുവിധു യാത്രകളിലും നിര്‍ബന്ധമുള്ളവയാണ്. ഇവിടെ സ്പാകള്‍, ബീച്ച് മീല്‍സ്, റൊമാന്റിക്കായ സൂര്യാസ്തമനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കും. അതുപോലെ ക്രൂയിസ് ഷിപ്പിലെ ഇടവേളകളും മനോഹരമാകും. ഇവയെല്ലാം ആനന്ദ് അംബാനിയും രാധികയും പരിഗണിച്ചേക്കും.












Click it and Unblock the Notifications