ആഘോഷങ്ങള്‍ തീര്‍ന്നിട്ടില്ല; ആനന്ദിന്റെ പിറന്നാള്‍ കളറാക്കാന്‍ മുകേഷ് അംബാനി; അതിഥികള്‍ ഇവര്‍
ആനന്ദ് അംബാനിയുടെ രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് അതിഗംഭീരമായിട്ടായിരുന്നു അംബാനി കുടുംബം ആഘോഷിച്ചത്. 1200 കോടിയോളം രൂപ ഇതിനായി ചെലവിട്ടു എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്ക് അന്നദാനം അടക്കം അംബാനി കുടുംബം നടത്തിയിരുന്നു. അതുപോലെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ് അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
പോപ്പ് ഗായിക റിഹാന അടക്കമുള്ളവരുടെ സംഗീത നിശയും ചടങ്ങിനുണ്ടായിരുന്നു. മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറിലായിരുന്നു പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടന്നത്. എന്നാല്‍ അംബാനി കുടുംബം ആഘോഷങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. വീണ്ടുമൊരു ആഘോഷപരിപാടികള്‍ക്കായി ഒരുങ്ങുകയാണ് ജാംനഗര്‍.

ജാംനഗറില്‍ ആനന്ദ് അംബാനിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്. ആനന്ദിന്റെ 29ാം പിറന്നാളാണിത്. ഏപ്രില്‍ പത്തിനാണ് പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. രാധിക മെര്‍ച്ചെന്റുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആനന്ദ് അംബാനിയുടെ ആദ്യ പിറന്നാളാണിത്.
അതുകൊണ്ട് തന്നെ പരിപാടികള്‍ കളറാക്കാനാണ് അംബാനി കുടുംബം തീരുമാനിച്ചിരിക്കുന്നത്. ജാംനഗറില്‍ ഗംഭീരമായ ഒരുപാര്‍ട്ടിയാണ് മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത്. ഇതൊരു സാധാരണ പരിപാടിയായിരിക്കില്ലെന്ന സൂചന അംബാനി കുടുംബം നല്‍കി കഴിഞ്ഞു. ഏറ്റവും ആര്‍ഭാടകരമായ പരിപാടികളാണ് ജാംനഗറില്‍ നടക്കാന്‍ പോകുന്നത്.
സെലിബ്രിറ്റികളായ സല്‍മാന്‍ ഖാന്‍, ഓറി, ശിഖര്‍ പഹാരിയ, മീസാന്‍ ജാഫ്രി, എന്നിവരെല്ലാം ജാംനഗറില്‍ പിറന്നാല്‍ പാര്‍ട്ടിക്കായി എത്തി കഴിഞ്ഞു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അംബാനി കുടുംബത്തിന്റെ ഫാന്‍ പേജുകളില്‍ വേദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം പ്രീവെഡ്ഡിംഗിന് റിഹാനയാണ് സംഗീത പരിപാടികള്‍ നടത്തിയതെങ്കില്‍ ആനന്ദിന്റെ പിറന്നാള്‍ പരിപാടികളില്‍ ബോളിവുഡ് ഗായകന്‍ ബി പരാക്കിന്റെ സംഗീത പരിപാടികളാണ് ഉണ്ടാവുക. പഞ്ചാബി സംഗീതം കൊണ്ട് വലിയ ആരാധകരെ സൃഷ്ടിച്ച ഗായകനാണ് പരാക്ക്. താരത്തിന്റെ നിരവധി ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍ ചൊവ്വാഴ്ച്ചയാണ് ജാംനഗറിലെത്തിയത്. ആഘോഷ പരിപാടികള്‍ക്കായി നേരത്തെയെത്തിയതും സല്‍മാന്‍ തന്നെയായിരുന്നു. കറുപ്പ് ടീഷര്‍ട്ടും നീല നിറത്തിലുള്ള ഡെനിമും ധരിച്ച് സല്‍മാന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. താരത്തിന്റെ ബോഡിഗാര്‍ഡ് ഷേരയും ഒപ്പമുണ്ട്.
ജാന്‍വി കപൂറും ചടങ്ങിനെത്തുമെന്നാണ് സൂചന. നടിയുടെ കാമുകനാണെന്ന് അഭ്യൂഹങ്ങളുള്ള ശിഖര്‍ പഹാരിയ വരുമെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ട്. ബോളിവുഡില്‍ നിന്ന് നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications