Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത സുഹൃത്തുക്കള്‍ക്ക് ആനന്ദ് അംബാനിയുടെ വിവാഹ സമ്മാനം, ആഡംബര വാച്ചുകളുടെ വില ഇത്ര

മുംബൈ: ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മുംബൈ നഗരവും ബോളിവുഡും. ജൂലായ് പന്ത്രണ്ടിനായിരുന്നു ഇന്ത്യയിലെ അത്യാഡംബര വിവാഹങ്ങളിലൊന്ന് നടന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്റിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

അമിതാഭ് ബച്ചന്‍, രജനീകാന്ത്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, പോലുള്ള പ്രമുഖ സെലിബ്രിറ്റികളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയില്‍ നിന്ന് ആകെ പൃഥ്വിരാജും ഭാര്യ സുപ്രിയയുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം അയ്യായിരം കോടി രൂപയാണ് ഈ വിവാഹത്തിനായി മുകേഷ് അംബാനി ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

anant-ambani

അതേസമയം അംബാനി കുടുംബം അതിഥികള്‍ക്കായി വമ്പന്‍ സമ്മാനങ്ങളാണ് നല്‍കിയത്. ഷാരൂഖ് ഖാനും രണ്‍വീര്‍ സിംഗും ആനന്ദിന് ഒപ്പംതന്നെ ഉണ്ടായിരുന്നു. ഇവര്‍ക്ക് ഗംഭീര സമ്മാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓഡിമാര്‍സ് പിക്വെറ്റ് വാച്ചുകളാണ് ആനന്ദ് ഷാരൂഖിനും രണ്‍വീറിനും നല്‍കിയത്. ഇതൊരു ലിമിറ്റഡ് എഡിഷന്‍ വാച്ചാണ്.

രണ്ട് കോടി രൂപയാണ് ഇതിന്റെ വില. ഗ്രൂംസ്‌മെന്‍ ആയിട്ടാണ് ബോളിവുഡ് താരങ്ങള്‍ എത്തിയത്. ആനന്ദ് അംബാനിയെ അണിയിച്ചൊരുക്കാനും അകമ്പടി നടക്കാനും ഇവരുണ്ടാവും. ഇതേ തുടര്‍ന്നാണ് ആനന്ദ് സമ്മാനങ്ങള്‍ നല്‍കിയത്. ഇവര്‍ കൈകള്‍ ഉയര്‍ത്തി വാച്ചുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈ വീഡിയോ ഇന്ത്യന്‍ ഹോറോളജി ഷെയര്‍ ചെയ്തിട്ടുണ്ട്. എറെ പ്രത്യേകതകള്‍ ഉള്ള വാച്ചാണിത്. 41 മില്ലി മീറ്റര്‍ 18 ക്യാരറ്റ് പിങ്ക് ഗോള്‍ഡ് കേസാണ് ഈ വാച്ചിനുള്ളത്. സഫയര്‍ ക്രിസ്റ്റല്‍ ബാക്ക് ആന്‍ഡ് സ്‌ക്രൂ ലോക്ഡ് ക്രൗണാണ് ഉള്ളത്. പിങ്ക് ഗോള്‍ഡ് ടോണ്‍ഡ് ഡയലും, ഗ്രാന്‍ഡെ ടാപിസെറി പാറ്റേണും, ബ്ലൂ കൗണ്ടേഴ്‌സും, പിങ്ക് ഗോള്‍ഡ് അവര്‍ മാര്‍ക്കേഴ്‌സും, റോയല്‍ ഓക് ഹാന്‍ഡ്‌സും, ലൂമിനിസെന്റ് കോട്ടിംഗുമെല്ലാം ചേര്‍ന്നതാണ് ഈ ആഡംബര വാച്ച്.

ഷാരൂഖ് ഖാന് പുറമേ രണ്‍വീര്‍ സിംഗ്, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ, തുടങ്ങിയവരെല്ലാം ഈ വാച്ചുകള്‍ സമ്മാനമായി ലഭിച്ചവരാണ്. അതേസമയം ഇന്നാണ് ആനന്ദിന്റെ വിവാഹത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുക. വലിയ റിസപ്ഷനാണ് മുംബൈയില്‍ ഉള്ളത്.

അതേസമയം ആകാശ് അംബാനിയുടെയും ഇഷാ അംബാനിയുടെയും വിവാഹത്തെ വെച്ച് നോക്കുമ്പോള്‍ ആനന്ദിന്റെ വിവാഹത്തിനാണ് ചെലവേറെയുള്ളത്. നൂറ് മില്യണാണ് ഇഷാ അംബാനിയുടെ വിവാഹത്തിന് മുകേഷ് അംബാനി ചെലവിട്ടത്. അതേസമയം നിത അംബാനിയുടെ ലുക്കും ചടങ്ങില്‍ വൈറലായിട്ടുണ്ട്.

ആനന്ദിന്റെ വിവാഹത്തില്‍ നിത അംബാനി അണിഞ്ഞ നെക്ലേസാണ് ഏറ്റവും ചര്‍ച്ചാവിഷയമായത്. മുംബൈയിലെ കാന്തിലാല്‍ ഛോട്ടാലാല്‍ ജ്വല്ലറിയാണ് ഈ നെക്ലേസ് നിര്‍മിച്ചത്. 1000 മണിക്കൂറെടുത്താണ് ഇവ നിര്‍മിച്ചത്. 100 ക്യാരറ്റ് യെല്ലോ ഡയമണ്ടാണ് ഈ നെക്ലേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 80 ക്യാരറ്റ് എമറാള്‍ഡും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+