Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ വിവാഹത്തിന് മുമ്പ് ആഘോഷങ്ങള്‍; തുടക്കം ഇറ്റലിയില്‍, പര്യവസാനം സ്വിറ്റ്‌സര്‍ലന്‍ഡില്‍

മുംബൈ: ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് കളറാക്കിയതിന് പിന്നാലെ വിവാഹവും ഗംഭീരമാക്കാന്‍ അംബാനി കുടുംബം. വിവാഹത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ് അംബാനി കുടുംബം. ആനന്ദും രാധിക മെര്‍ച്ചന്റും ഈ ചടങ്ങിലുണ്ടായിരിക്കും. മെയ് 29നാണ് വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങള്‍ ആരംഭിക്കുക.

ജൂണ്‍ ഒന്ന് വരെ ആഘോഷങ്ങള്‍ തുടരും. വിവാഹ ആഘോഷങ്ങള്‍ ഇറ്റലിയിലാണ് ആരംഭിക്കുക. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജൂണ്‍ ഒന്നിനാണ് ഇതിന്റെ പര്യവസാനം. വിദേശത്താണ് ഇത്തവണ വിവാഹത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും വേദിയാവുക. ലോകത്തുള്ള പ്രമുഖരെല്ലാം ചടങ്ങിലേക്ക് എത്തും.

anant-ambani-pre-wedding

ജൂലായ് ആറിനും പന്ത്രണ്ടിനും ഇടയില്‍ മുംബൈയിലാണ് ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം നടക്കുക. ഗുജറാത്തിലെ ജാംനഗറില്‍ വെച്ചായിരുന്നു ഇരുവരുടെയും പ്രീ വെഡ്ഡിംഗ് നടന്നിരുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷമായിരിക്കും ആനന്ദിന്റെ വിവാഹമെന്നാണ് സൂചന. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം പ്രമുഖര്‍ പ്രീ വെഡ്ഡിംഗിന് എത്തിയിരുന്നു.

ടെക് ലോകത്തെ വമ്പന്‍മാരായ ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. അതേസമയം രണ്ടാം പ്രീ വെഡ്ഡിംഗും അതുപോലെ ലോകത്താകെ ശ്രദ്ധിക്കപ്പെടും. മറ്റുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കൂടിയാണ് പ്രീ വെഡ്ഡിംഗ് വേദി വിദേശത്താക്കിയത്. ഷാരൂഖ് ഖാന്‍ അടക്കമുള്ള ബോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാണ്.

അതേസമയം സ്വകാര്യ ക്രൂയിസ് ഷിപ്പിലാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്. അതിഥികളുടെ സ്വകാര്യതയ്ക്കാണ് അംബാനി കുടുംബം ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് കൃത്യമായ നിയന്ത്രണങ്ങള്‍ ഇതിലുണ്ടാവും. മൊബൈല്‍ ഫോണുകള്‍ ഈ ഷിപ്പില്‍ ഉണ്ടാവില്ല. ഇത് നിര്‍ബന്ധമായും നടപ്പാക്കും.

ആനന്ദിന്റെയും രാധികയുടെയും ഏറ്റവും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ ഒന്നും പുറത്തുപോവാന്‍ കൂടിയാണ് അംബാനി കുടുംബം ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നത്.ചടങ്ങിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ചോരില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം സുരക്ഷയുമുണ്ടാവും. ഫ്യൂച്ചറിസ്റ്റിക് ക്രൂയിസ് എന്നാണ് പരിപാടികള്‍ നടക്കുന്ന കപ്പലിനെ വിശേഷിപ്പിക്കുന്നത്.

മൂന്ന് ദിവസം അത്യാഡംബര പരിപാടികള്‍ അംബാനി കുടുംബം മുമ്പ് നടത്തിയിട്ടില്ലാത്ത വിധത്തിലാണ് ഒരുങ്ങുന്നത്. ക്രൂയിസ് പാര്‍ട്ടിയിലേക്ക് വേണ്ട വസ്ത്രങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അംബാനി കുടുംബത്തിലെ നല്ലൊരു ഭാഗം ആളുകളും ലണ്ടനിലാണ് ഉള്ളത്.

മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവര്‍ ലണ്ടനിലേക്ക് പോയിട്ടില്ല. മെയ് 19നാണ് ഫിറ്റിംഗ്‌സ് ആരംഭിച്ചത്. മെയ് 23 വരെ ഇത് തുടരും. 300 വിഐപി അതിഥികളാണ് പ്രീ വെഡ്ഡിംഗിന് എത്തുക. ഹോളിവുഡില്‍ നിന്നും സെലിബ്രിറ്റികള്‍ എത്തിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+