Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനിയുടെ 8 കോടിയുടെ വാച്ച് ഒന്നുമല്ല. ഈ ശതകോടീശ്വരന്റെ വാച്ചിന്റെ വില എത്രയെന്നറിയുമോ?

മുകേഷ് അംബാനിയും കുടുംബവും എപ്പോഴും ആഡംബരത്തില്‍ ഞെട്ടിക്കുന്നവരാണ്. ആസ്തിയുടെ കാര്യത്തിലും അവര്‍ രാജ്യത്തെ ഒന്നാമന്മാരാണ്. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി അതുപോലെ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വരെ ഞെട്ടിച്ചയാളാണ്. കാരണം കൈയ്യിലെ വാച്ച് തന്നെയായിരുന്നു. അത്രയേറെ ആഡംബരങ്ങള്‍ നിറഞ്ഞതായിരുന്നു ആനന്ദിന്റെ കൈയ്യില്‍ ധരിച്ചിരുന്നത്.

ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ക്കിടെയായിരുന്നു സക്കര്‍ബര്‍ഗ് ആനന്ദിന്റെ വാച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടത്. ആനന്ദ് ആഡംബര വാച്ചുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. വിവിധ കമ്പനികളുടെ വാച്ച് തന്നെ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

anant-ambani-watch-collection

ആനന്ദ് അംബാനിക്ക് മൊത്തം 200 കോടിയുടെ വാച്ച് ശേഖരമാണ് ഉള്ളത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാഥേക് ഫിലിപ്പ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം. ഇതിന്റെ വില 31 മില്യണാണ്. ഏകദേശം 67.5 കോടി രൂപ വരുമിത്. വളരെ സങ്കീര്‍ണമായ ഒരു വാച്ചാണിത്. അതുപോലെ ഗംഭീര ലുക്കും ഈ വാച്ചിനുണ്ട്.

ഓഡേമാര്‍സിന്റെ പിക്വെറ്റ് റോയല്‍ ഓക്ക് കോണ്‍സെപ്റ്റ് ജിഎംടി ടര്‍ബിലോണാണ് വാച്ച് ശേഖരത്തിലെ മറ്റൊരു മിടുക്കന്‍. ഇതിന് 44 മില്ലി മീറ്റര്‍ ടൈറ്റാനിയം കെയ്‌സാണ് ഉള്ളത്. റോയല്‍ ഓക്കിന്റെ മുപ്പതാം വാര്‍ഷികത്തിന് പുറത്തിറക്കിയ വാച്ചാണിത്. ഇതിന്റെ വില 1.9 കോടിയാണ്. ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം അത്യാഡംബരത്തിലുള്ളതാണ്.

പാഥേക് ഫിലിപ്പിന്റെ നോട്ടിലസ് ട്രാവല്‍ ടൈംസാണ് ഞെട്ടിക്കുന്ന മറ്റൊരു വാച്ച്. വജ്രവും റൂബിയും പതിപ്പിച്ച വാച്ചാണിത്. വെളുത്ത നിറത്തിലുള്ള സ്വര്‍ണമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ രണ്ട് മോഡലുകളാണ് ആനന്ദ് അംബാനിയുടെ കൈവശമുള്ളത്. ആദ്യത്തേത്ത മുഴുവന്‍ റെഡ് റൂബികള്‍ ഉള്‍പ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേത് ഗ്രീന്‍ എമറാള്‍ഡ് സെറ്റാണ്.

ഈ വാച്ചിന്റെ വില 8.2 കോടി രൂപയാണ്. റിച്ചാര്‍ഡ് മിലിയുടെ ആര്‍എം 56-01 ടര്‍ബില്ലോണ്‍ ഗ്രീന്‍ സഫയറാണ് മറ്റൊരു പ്രധാന വാച്ച്. ക്രിസ്റ്റാലിന്‍ സഫയറാണ് ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൈറ്റാനിയം ബേസ്‌പ്ലേറ്റും ഇതിലുണ്ട്. റിച്ചാര്‍ഡ് മില്ലിയുടെ ഏറ്റവും ചെലവേറിയ വാച്ചാണിത്. 25 കോടിയാണ് ഇതിന്റെ വില.

ഇതില്‍ പാഥേക് ഫിലിപ്പിന്റെ നോട്ടിലസ് ട്രാവല്‍ ടൈംമാണ് ആനന്ദ് അംബാനി പ്രീവെഡ്ഡിംഗിന് ധരിച്ചിരുന്നത്. റൂബി സെറ്റാണിത്. ഇതിന്റെ വില 8.2 കോടിയാണെങ്കില്‍ ലോകത്തെ ഏറ്റവും ചെലവേറിയ വാച്ചുകളിലൊന്ന് ആനന്ദ് അംബാനിയുടെ കൈവശമുള്ളത്. അത് ഫ്രഞ്ച് കോടീശ്വരനായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡിന്റെ പേരിലാണ്. ലൂയി വുയ്‌തോണ്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം.

നിലവില്‍ ലോകത്തെ ഏറ്റവും ആഡംബരമേറിയ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ പുറത്തിറക്കുന്നുണ്ട്. 211 ബില്യണാണ് അര്‍നോള്‍ഡിന്റെ ആസ്തി. 1.76 ലക്ഷം കോടി വരും. ടിഫനി പാഥേക് ഫിലിപ്പിന്റെ 5740 വാച്ചാണ് അര്‍നോള്‍ഡിന്റെ കൈവശമുള്ളത്. ഇതിന്റെ വില 6.5 മില്യണ്‍ ഡോളറാണ്. 54.3 കോടി രൂപ വരും ഈ വാച്ചിന്. ആനന്ദിന്റെ വാച്ചിന്റെ വിലയുടെ മുകളിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+