എന്തൊരു ആഡംബരം, ആനന്ദ് പ്രീ വെഡ്ഡിംഗ് കാറ്ററിംഗിന് മാത്രമായി ചെലവിട്ടത് ഇത്ര, മൊത്തം ചെലവ് ഇങ്ങനെ
ഒരു വിവാഹം എത്ര ആഡംബരത്തോളം നടത്താന്‍ സാധിക്കുമോ അതിലും ആഡംബരമായിരുന്നു ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ്. ഗുജറാത്തിലെ ജാംനഗര്‍ ശരിക്കുമൊരു ഉത്സവപ്പറമ്പായി മാറുകയായിരുന്നു. ലോകത്തുള്ള അതിസമ്പന്നര്‍ മുതല്‍ വന്‍ കമ്പനികളുടെ തലവന്‍മാര്‍ വരെ അംബാനി കുടുംബത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു.
ഒരു ഫെയറി ടെയില്‍ പോലെയായിരുന്നു ആനന്ദിന്റെയും രാധികയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ എന്നാണ് പങ്കെടുത്തവരെല്ലാം പറഞ്ഞത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മേറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവന്‍ക ട്രംപ് പോലുള്ള പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

ഇതൊക്കെ പക്ഷേ അതിഥികളുടെ കാര്യമാണ്. പ്രീ വെഡ്ഡിംഗിന്റെ ചെലവുകള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ഓരോ കാര്യത്തിനും അംബാനി കുടുംബം ചെലവിട്ടിരിക്കുന്നത് കോടികളാണ്. ചടങ്ങില്‍ പോപ്പ് ഗായിക റിഹാന അവരുടെ ഗാനങ്ങളുമായി വന്ന് അതിഥികള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് നല്‍കിയിരുന്നു.
ഇതിനായി അംബാനി കുടുംബം ചെലവിട്ടത് ആറ് മില്യണ്‍ യുഎസ് ഡോളറാണ്. അതായത് 52 കോടി രൂപയാണ് റിഹാനയ്ക്ക് ലൈവ് പെര്‍ഫോമന്‍സിനായി അംബാനി കുടുംബം നല്‍കിയത്. ഇനി ചടങ്ങുകള്‍ക്ക് മൊത്തമായി എത്ര കോടികളാണ് ചെലവിട്ടതെന്ന് അറിയുമോ? 1260 രൂപയാണ് പ്രീ വെഡ്ഡിംഗിന് മൊത്തമായി മുകേഷ് അംബാനി ചെലവിട്ടതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കാറ്ററിംഗിന് മാത്രമായി നല്‍കിയത് 200 കോടി രൂപയാണ്. ഏറ്റവും ടേസ്റ്റിയായ ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പൂക്കളാല്‍ ജാംനഗര്‍ വേദി മനോഹരമാക്കിയത് ജെഫ് ലിയാഥം ആണ്. കിം കര്‍ദാഷിയാനും കുടുംബത്തിനും വേണ്ട ഡിസൈനുകള്‍ ഒരുക്കുന്നത് ജെഫ് ആണ്.
അതിഥികള്‍ക്കായി പ്രൈവറ്റ് വിമാനങ്ങളും മുകേഷ് അംബാനി ഒരുക്കിയിരുന്നു. അതും ഇന്ത്യയിലും വിദേശത്തുമെല്ലാം ഉണ്ടായിരുന്നു. ഗായകന്‍ ദില്‍ജിത്ത് ദോഷഞ്ചിന് നാല് കോടിയാണ് ലൈവ് പെര്‍ഫോമന്‍സിനായി നല്‍കിയത്. പോപ്പ് ഗായകന്‍ ഏക്കോണിന് രണ്ട് മുതല്‍ നാല് കോടി വരെ പ്രൈവറ്റ് പെര്‍ഫോമന്‍സിന് നല്‍കിയതായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍ജിത്ത് സിംഗിന് അഞ്ച് കോടിയും ശ്രേയ ഘോഷാലിന് ഒരു ഗാനമാലപിക്കാന്‍ 25 ലക്ഷവുമാണ് നല്‍കുന്നത്. സംഗീത സംവിധായകന്‍ പ്രിതത്തിന് 40നും 50 ലക്ഷത്തിനും ഇടയിലാണ് നല്‍കിയത്. ഉദിത് നാരായണന്‍ 22 മുതല്‍ 30 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങിയത്. സംഗീത പരിപാടികള്‍ക്ക് മാത്രമായിട്ടാണ് ഇത്രയും തുക മുകേഷ് അംബാനി ചെലവിട്ടത്.
അതേസമയം ലഗേജ് പോളിസികളും അതിഥികള്‍ക്കായി ഉണ്ടായിരുന്നു.ഒരു ദമ്പതിമാര്‍ക്ക് മൂന്ന് സ്യൂട്ട് കേസുകളാണ് കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നത്. വസ്ത്രം അലക്കി കൊണ്ടുവരാനും ഇവിടെ സര്‍വീസുണ്ടായിരുന്നു. മൂന്ന് മണിക്കൂറിനുള്ളിലാണ് അലക്കി എത്തിക്കുക.












Click it and Unblock the Notifications