ആനന്ദിന്റെ പ്രീ വെഡ്ഡിംഗിന് വന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍; അംബാനി കുടുംബം നല്‍കിയത് ഇക്കാര്യങ്ങള്‍
മുംബൈ: അംബാനി കുടുംബം ആഡംബരത്തില്‍ പേരുകേട്ടവരാണ്. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗിന് മാത്രം അവര്‍ ചെലവിട്ട തുക അത്രയേറെ വലുതാണ്. ലോകത്തുള്ള സകല പ്രമുഖരും ഈ ചടങ്ങിനായി ഗുജറാത്തിലെ ജാംനഗറിലെത്തിയിരുന്നു. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, പോലുള്ള പ്രമുഖര്‍ ചടങ്ങിലെത്തിയിരുന്നു. റിഹാനയുടെ ലൈവ് പെര്‍ഫോമന്‍സ് അടക്കം ചടങ്ങിന് കൊഴുപ്പേകിയിരുന്നു.
ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനായി ആയിരം കോടിയിലേറെ രൂപയാണ് മുകേഷ് അംബാനി ചെലവിട്ടത്. വിവാഹം ഇനി വരാനിരിക്കുന്നതേയുള്ളൂ. സാധാരണക്കാര്‍ക്ക് അടക്കം അംബാനി കുടുംബം അന്നദാനം നടത്തിയിരുന്നു. എന്നാല്‍ ഇതിലേറെ വലിയ കാര്യങ്ങള്‍ അവര്‍ പ്രീ വെഡ്ഡിംഗില്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചടങ്ങിനെത്തിയ അതിഥികള്‍ക്കായി സംഗീത പരിപാടികള്‍, നൃത്തപരിപാടികള്‍, അതുപോലെ മികച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അംബാനി കുടുംബം ഒരുക്കിയിരുന്നു. ഇതിന് പുറമേയാണ് വിലയേറിയ സമ്മാനങ്ങളും നല്‍കിയത്. ജാംനഗറില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടന്നത്.
റെഡ്ഡിറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിഥികളെ അത്യാഡംബര സമ്മാനങ്ങള്‍ കൊണ്ട് അംബാനി കുടുംബം ഞെട്ടിക്കുകയായിരുന്നു. ലൂയി വുയ്‌തോണിന്റെ ബാഗുകള്‍, സ്വര്‍ണ മാലകള്‍, ഡിസൈനര്‍ ചെരിപ്പുകള്‍, രാത്രി വസ്ത്രങ്ങള്‍ എന്നിവയെല്ലാം അംബാനി കുടുംബം അതിഥികള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ ഉണ്ടായിരുന്നു.
അതേസമയം ഇത് സാധാരണ അതിഥികള്‍ക്ക് മാത്രമല്ല സക്കര്‍ബര്‍ഗിനെ പോലുള്ള വമ്പന്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ആനിമല്‍ റിഹാബിലേഷന്‍ കേന്ദ്രമായ വന്ദരയുടെ സ്‌നേഹോപകാരമെന്ന നിലയില്‍ അതിഥികള്‍ക്കെല്ലാം കസ്റ്റം ഡിസൈന്‍ ചെയ്ത ഡഫിള്‍ ബാഗുകളും നല്‍കിയിട്ടുണ്ട്.
ഇത് ഇന്ത്യയില്‍ തന്നെയുള്ള പ്രമുഖ ബ്രാന്‍ഡായ ബോംബെ ആര്‍ട്ടിസാന്‍ കമ്പനിയുടേതാണ്. ഇത് കൈത്തറിയില്‍ തുന്നിയെടുത്തതാണ്. മൃഗങ്ങളെ വേദനിപ്പിക്കാതെ എടുത്ത ലെതറില്‍ നിന്നും, കൈകൊണ്ട് വരച്ച മൃഗങ്ങളുടെ ചിത്രങ്ങള്‍, എന്നിവ ഈ ബാഗിലുണ്ടായിരുന്നു. ഈ ബാഗിനൊപ്പം അഡ്ജസ്റ്റബിള്‍ ട്രോളിയും നല്‍കിയിരുന്നു.
മഹാബലേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് കാന്‍ഡിലിന്റെ പ്രത്യേക മെഴുകുതിരികളും അതിഥികളും സമ്മാനമായി നല്‍കിയിട്ടുണ്ട്. ഇവര്‍ കാഴ്ച്ചാപരിമിതയുള്ള കലാകാരന്‍മാരെ ജോലിക്കെടുക്കുന്ന സ്ഥാപനമാണ്. കച്ചിലും, ലാല്‍പൂരിലും ഉള്ള വനിതാ കലാകാരികള്‍ ബന്ധനി, പെഥാനി വസ്ത്രങ്ങളും അതിഥികള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രത്യേകം കാണിക്കുന്നതിന് വേണ്ടിയാണിത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയാണ് ഇതെല്ലാം ഒരുക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഡംബര പരിപാടിയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.












Click it and Unblock the Notifications