Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് കിടിലനാവും, റിഹാന പാടാനെത്തും; ബോളിവുഡില്‍ നിന്ന് ഈ ഗായകനും

ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് കളറാക്കാന്‍ അംബാനി കുടുംബം. ഗ്ലോബല്‍ താരങ്ങള്‍ തന്നെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ക്കായി എത്തുന്നുണ്ട്. ഗുജറാത്തിലെ ജാംനഗറിലാണ് ഈ ആഘോഷങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന പ്രീ വെഡ്ഡിംഗ് പരിപാടി മൂന്നിനാണ് കഴിയുക. ആഗോള താരങ്ങളുടെ സംഗീത നിശ തന്നെ ചടങ്ങില്‍ അരങ്ങേറുന്നു.

പോപ്പ് ഗായികയും, ലോകത്തെ തന്നെ വലിയ ഐക്കണുമായ റിഹാനയുടെ സംഗീത നിശയാണ് ഏറ്റവും ഞെട്ടിക്കാന്‍ പോകുന്നത്. ബോളിവുഡില്‍ നിന്ന് അര്‍ജിത്ത് സിംഗിന്റെ സംഗീത നിശയുമുണ്ടാവും. ദില്‍ജിത്ത് ദോഷഞ്ച്, അജയ്-അതുല്‍ എന്നിവരുടെ പെര്‍ഫോമന്‍സും കാണാനാവും.

rihanna-anant-ambani

ലോകപ്രശസ്ത മജീഷ്യന്‍ ഡേവിഡ് ബ്ലെയിനും പ്രീ വെഡ്ഡിംഗില്‍ പരിപാടികള്‍ അവതരിപ്പിക്കും. ഐടി മേഖല, സിനിമ-എന്റര്‍ടെയിന്‍മെന്റ് മേഖല, കായിക മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖരെല്ലാം ചടങ്ങിനെത്തും. മൂന്ന് ദിവസത്തെ ചടങ്ങിലെ അതിഥികളുടെ ലിസ്റ്റില്‍ പല പ്രമുഖരുടെയും പേരുകളുണ്ട്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, എന്നിവരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളാണ്. ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ പോലുള്ളവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്.

മുംബൈയില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ഇവരെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ജാംനഗറില്‍ എത്തിക്കുക.മൂന്ന് സ്യൂട്ട് കേസുകള്‍ ലഗേജായി ഒരു ദമ്പതിമാര്‍ക്ക് കൊണ്ടുവരാം എന്ന് അതിഥികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട് കൂടുതല്‍ ലഗേജുകള്‍ കൊണ്ടുവന്നാല്‍ ഒരേ വിമാനത്തില്‍ തന്നെ ഇവ എത്തുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നും ഗൈഡ് പറഞ്ഞു.

അതേസമയം ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണം റിഹാന തന്നെയായിരിക്കും. ആഗോള തലത്തില്‍ തന്നെ റിഹാനയുടെ ഒരു സംഗീത നിശയ്ക്കായുള്ള കാത്തിരിപ്പ് ഏറെയാണ്. 21ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ഗായിക എന്ന വിശേഷണവും അവര്‍ക്കുണ്ട്. ഒന്‍പത് ഗ്രാമി അവാര്‍ഡുകളാണ് റിഹാന നേടിയിട്ടുള്ളത്. പന്ത്രണ്ട് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകളും ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്.

ആറ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും റിഹാനയുടെ പേരിലുണ്ട്. ഇവരുടെ മൊത്തം മ്യൂസിക് ആല്‍ബങ്ങളുടെയും വില്‍പ്പന നോക്കുമ്പോള്‍ 250 മില്യണിന്റെ വില്‍പ്പന നടന്നതായി കാണാം റിഹാനയുടെ കോസ്‌മെറ്റിക് ബ്രാന്‍ഡ് ഫെന്റി ബ്യൂട്ടി എന്ന ഉല്‍പ്പന്നവും വന്‍ വിജയമായിരുന്നു. 1.4 ബില്യണിന്റെ ആസ്തിയുണ്ട് റിഹാനയ്ക്ക്. 11000 കോടിയുടെ ആസ്തിയുണ്ട് ഗായികയ്ക്ക്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നയായ ഗായികയാണ് റിഹാന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+