Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ പ്രീ വെഡ്ഡിംഗ് കളറാക്കാന്‍ എത്തിയത് ഈ ഫോട്ടോഗ്രാഫര്‍; മുകേഷ് അംബാനി നല്‍കിയ പ്രതിഫലം ഇത്ര

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാം പ്രീ വെഡ്ഡിംഗ് ചിത്രങ്ങള്‍ ഇത്തവണ അധികം പുറത്തുവന്നിട്ടില്ല. പ്രധാന കാരണം ഇത്തവണ അംബാനി കുടുംബം സ്വീകരിച്ചിരുന്ന പ്രൈവസിയായിരുന്നു. എല്ലാവരുടെയും സ്വകാര്യതയ്ക്ക് പ്രത്യേകം ശ്രദ്ധ അംബാനി കുടുംബം നല്‍കിയിരുന്നു. അതുകൊണ്ട് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.

ക്രൂയിസ് ഷിപ്പിലായിരുന്നു ഇത്തവണ ആഘോഷങ്ങള്‍ നടന്നത്. എന്നാല്‍ ഇറ്റലിയിലെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പ്രധാന കാരണം ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. ജോസഫ് രാധിക് എന്ന ഈ ഫോട്ടോഗ്രാഫറാണ് പല ചിത്രങ്ങളം പുറത്തുവിട്ടത്. ഏറെ പ്രത്യേകതകള്‍ ഉള്ള ഫോട്ടോഗ്രാഫറാണ് അദ്ദേഹം.

anant-ambani

സെലിബ്രിറ്റി വിവാഹങ്ങളാണ് ജോസഫ് അധികവും കവര്‍ ചെയ്യാറുള്ളത്. ഫോട്ടാഗ്രാഫിയെ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് ജോസഫ് എന്ന് അദ്ദേഹത്തെ അറിയുന്നവര്‍ പറയാനുള്ളത്. രണ്ടാം പ്രീവെഡ്ഡിംഗിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി എടുക്കുന്നതിന്റെ ചുമതല ജോസഫിനായിരുന്നു. തീര്‍ച്ചയായും ഗംഭീര ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ക്യാമറയില്‍ നിന്ന് പിറന്നത്.

അതേസമയം സാധാരണ ആളുകള്‍ക്ക് ജോസഫ് രാധിക് ആരാണെന്ന് അറിയണമെന്നില്ല. ഫോട്ടോഗ്രാഫര്‍ ആകണമെന്ന് വിചാരിച്ച് ഈ മേഖലയിലേക്ക് വന്ന വ്യക്തിയല്ല അദ്ദേഹം. ആറ് വര്‍ഷം എഞ്ചിനിയറിംഗും മാനേജ്‌മെന്റുമെല്ലാം പഠിച്ചിരുന്നു ജോസഫ്. പിന്നീട് കോര്‍പ്പറേറ്റ് മേഖലയില്‍ മൂന്ന് വര്‍ഷത്തോളം ജോലിയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ടൂത്ത് പേസ്റ്റ് വില്‍ക്കാന്‍ വരെ പോയിട്ടുണ്ട് ജോസഫ്. പിന്നീട് വലിയ കോര്‍പ്പറേറ്റ് കമ്പനികളുടെയും ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഫോട്ടോഗ്രാഫി മാത്രമേ തനിക്ക് ഏറ്റവും ചേരുകയുള്ളൂ എന്ന് മനസ്സിലാക്കിയാണ് ജോസഫ് ആ വഴിക്ക് തിരിഞ്ഞത്. 2010ല്‍ വലിയ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് ജോസഫ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങിയത്.

വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലായിരുന്നു അദ്ദേഹത്തിന്റെ ഫോക്കസ്. ഓരോ ഫോട്ടോഗ്രാഫിയിലും ജോസഫ് തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജോസഫിന്റെ പല വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. ബോളിവുഡ് താരങ്ങള്‍ക്കെല്ലാം അദ്ദേഹം സുപരിചിതനായിരുന്നു.

കത്രീന കൈഫ്-വിക്കി കൗശല്‍, വിരാട് കോലി-അനുഷ്‌ക ശര്‍മ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-കിയാര അദ്വാനി, കെഎല്‍ രാഹുല്‍-അഥീയ ഷെട്ടി എന്നിവരുടെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫി ജോസഫാണ് നല്‍കിയത്. അതേസമയം മുകേഷ് അംബാനി വന്‍ തുകയാണ് ജോസഫിന് ഈ ഫോട്ടോഗ്രാഫിക്കായി നല്‍കിയിരിക്കുന്നത്.

1.25 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് ജോസഫിന് മുകേഷ് അംബാനി നല്‍കുന്നത്.ഇത് ഒരു ദിവസത്തില്‍ ലഭിക്കുന്ന പ്രതിഫലമാണ്. ഇതിനൊപ്പം നികുതിയും അംബാനി കുടുംബം നല്‍കും. ജോസഫിനുള്ള യാത്രാ-താമസ ചെലവുകളും അംബാനി കുടുംബം തന്നെ നല്‍കും. അംബാനി കുടുംബത്തില്‍ ജൂലായ് 12ന് വിവാഹം നടക്കാനിരിക്കുകയാണ്. ഇതിലും ജോസഫ് ഫോട്ടോഗ്രാഫറായി എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+