ആനന്ദ് അംബാനിയുടെ നായ ഹാപ്പിക്കുമുണ്ട് മേഴ്സിഡസിന്റെ ആഡംബര കാര്‍, വില എത്രയെന്നറിയുമോ?
മുംബൈ: മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ലോകത്തുള്ള പല പ്രമുഖ സെലിബ്രിറ്റികളും ഈ വിവാഹത്തിനെത്തിയിരുന്നു. കിം കര്ദാഷിയാന്, ജസ്റ്റിന് ബീബര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി പോലുള്ള പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു.
വിവാഹത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ആഡംബര കാറുകളുടെ വിലയൊരു നിരയാണ്. അംബാനി കുടുംബം അത്യാഡംബര റോള്‍സ് റോയ്സ് കാറിലാണ് വിവാഹ വേദിയിലേക്ക് വന്നിറങ്ങിയത്. ഈ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ഏറെ വൈറലായിരുന്നു. അതിഥികളെ കൊണ്ടുവരാനും ഇത്തരം ആഡംബര കാറുകളാണ് ഉപയോഗിച്ചത്.

അതേസമയം ആനന്ദും മുകേഷ് അംബാനിയും നിത അംബാനിയും വലിയ കാര്‍ ശേഖരത്തിന്റെ പേരില്‍ അറിയപ്പെടുന്നവരാണ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ കൈവശമുള്ളതും നിത അംബാനിക്കാണ്. 90 കോടിയുടെ ഓഡി കാറാണിത്. എന്നാല്‍ അംബാനി കുടുംബത്തിലെ ഈ പ്രമുഖര്‍ക്ക് മാത്രമല്ല ലക്ഷ്വറി കാറുകള്‍ ഉള്ളത്.
ജീവനക്കാര്‍ ഉണ്ടാവാം എന്നാവും എല്ലാവരും കരുതുന്നത്. എന്നാല്‍ ഇവരുടെ വീട്ടിലെ വളര്‍ത്തുമൃഗത്തിന് പോലും സ്വന്തമായി ആഡംബര കാറുണ്ട്. കേട്ടിട്ട് ഞെട്ടല്‍ ഉണ്ടല്ലേ? ഇത് വെറുമൊരു സാധാരണ മൃഗമല്ല. ആളൊരു ഉശിരന്‍ നായയാണ്. ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍ വരുന്നതാണ് ഈ നായ. ഹാപ്പിയെന്നാണ് ഈ നായയുടെ പേര്.
ആനന്ദ് അംബാനിയുടെ പ്രിയപ്പെട്ട പെറ്റ് ഡോഗാണ് ഹാപ്പി. അതുകൊണ്ട് തന്നെ ഈ നായക്ക് മുകേഷ് അംബാനിയുടെ വീടായ അന്റിലിയയില്‍ പ്രത്യേക പരിഗണന തന്നെയുണ്ട്. അതേസമയം ഹാപ്പിയെന്ന ഈ ഗോള്‍ഡന്‍ റിട്രീവര്‍ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് അറിയുമോ? മേഴ്സിഡസ് ബെന്‍സ് ജി400ഡിയാണ് ഹാപ്പിയുടെ സഞ്ചാരം.
ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ കാറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത് ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 2.55 കോടിക്കും മൂന്ന് കോടിക്കും ഇടയിലാണ് ഇതിന്റെ വില. ഇന്ത്യയില്‍ പലരും ഇത്തരമൊരു കാര്‍ സ്വന്തമാക്കാന്‍ കൊതിക്കുന്നുണ്ടാവും. ആനന്ദ് അംബാനി അറിയപ്പെടുന്ന മൃഗസ്നേഹി കൂടിയാണ്.
അതേസമയം ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് ഈ നായ സ്പെഷ്യല്‍ അപ്പിയറന്‍സ് തന്നെ നടത്തിയിരുന്നു. വിവാഹ വേദിയില്‍ അടക്കം ഹാപ്പി സജീവ സാന്നിധ്യമായിരുന്നു. ഹാപ്പിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആനന്ദിന്റെയും രാധികയുടെയും തൊട്ടടുത്ത് തന്നെ ഈ നായ നില്ക്കുന്നുണ്ടായിരുന്നു.
അതുപോലെ ഇഷ അംബാനിയുടെ മകള്‍ ആദ്യ ഈ നായക്കൊപ്പം കളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം അംബാനി കുടുംബം സുരക്ഷാ വ്യൂഹത്തിനായി ജി63 എഎംജി എസ്യുവികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ജി400ഡി ഡീസല്‍ വേരിയന്റാണ്. ഇത് ഹാപ്പിക്ക് പ്രത്യേകമായി വാങ്ങിയതാണ്. അതിന് മുമ്പ് ടൊയോട്ട ഫോര്ച്യൂണിറിലായിരുന്നു യാത്ര.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications