Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചു; ആദ്യ ചടങ്ങ് എന്താണെന്നറിയുമോ?

മുംബൈ: മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആരംഭിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ലഗന്‍ ലഖ്‌വനു ചടങ്ങോടെയാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആരംഭിച്ചത്. 2022 ഡിസംബറിലാണ് രാധിക-ആനന്ദ് വിവാഹ നിശ്ചയം കഴിഞ്ഞത്. റോക്ക ചടങ്ങുകള്‍ രാജസ്ഥാനിലെ നാഥ് ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടന്നത്.

അതേസമയം ലഗന്‍ ലഖ്‌വനു ചടങ്ങുകള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളത്. ആദ്യ ഔദ്യോഗികമായ വിവാഹ ക്ഷണത്തിന്റെ കാര്യങ്ങളാണ് ഇതില്‍ ഉണ്ടാവുക. അതേസമയം ജാംനഗറില്‍ അംബാനി കുടുംബത്തിന് ഫാം ഹൗസുണ്ട്. അവിടെയാണ് ഈ ചടങ്ങുകല്‍ നടക്കുന്നത്.രാധിക മെര്‍ച്ചന്റ് പാസ്റ്റല്‍ ബ്ലൂ ലെഹങ്ക ധരിച്ചാണ് ചടങ്ങിനെത്തിയത്.

anand-ambani-pre-wedding-celebration

അതുകൊണ്ട് കൂടുതല്‍ മനോഹരിയായിരുന്നു. പ്രമുഖ ഡിസൈനര്‍ അനാമിക ഖന്നയാണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത്. ഫ്‌ളോറല്‍ എംബ്രോയിഡറി അടക്കം ഈ ലെഹങ്കയിലുണ്ടായിരുന്നു. അതിന് ചേര്‍ന്ന വജ്രാഭരണങ്ങലാണ് രാധിക ധരിച്ചത്. കര്‍ളി ഹെയര്‍ സ്‌റ്റൈലിലാണ് അവര്‍ ചടങ്ങിനെത്തിയത്.

അതേസമയം ഈ വര്‍ഷം മെയ് മാസത്തിലായിരിക്കും വിവാഹമെന്നാണ് സൂചന. നേരത്തെ ഫാംഹൗസില്‍ ചടങ്ങ് നടത്തുന്നതില്‍ നിന്ന് അംബാനി കുടുംബത്തെ തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ടായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സൂവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി അപൂര്‍വയിനം മൃഗങ്ങളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. ഹരിത മേഖലയായിട്ടാണ് ഇവ അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട് പോയതും വംശനാശം സംഭവിച്ചതുമായ മൃഗങ്ങളെയാണ് ഇവിടെ റിലയന്‍സ് ട്രസ്റ്റ് പാര്‍പ്പിക്കുന്നത്.

280 ഏക്കറിലായിട്ടുള്ള മെഗാ മൃഗശാലയാണിത്. ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യു ആന്‍ഡ് റിഹാബിലേഷന്‍ സെന്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. മോട്ടി ഖാവ്ഡി ഗ്രാമത്തിലായിട്ടുള്ള റിലയന്‍സിന്റെ എണ്ണ റിഫൈനറി കോംപ്ലക്‌സിന്റെ അടുത്ത് തന്നെയാണ് ഈ മൃഗശാലയും സ്ഥിതി ചെയ്യുന്നത്.

ജാംനഗറില്‍ നിന്ന് മുപ്പത് കിലോമീറ്റല്‍ ഇവിടേക്ക് ദൂരമുണ്ട്. അതേസമയം ബോളിവുഡിലെ പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് പ്രീ വെഡ്ഡിംഗ് വേദികള്‍ക്ക് ഡിസൈന്‍ ഒരുക്കുന്നതെന്നാണ് സൂചന. സെലിബ്രിറ്റികളും ലൈവ് പെര്‍ഫോമന്‍സിനായി ഇവിടെ എത്തുന്നുണ്ട്. ദില്‍ജിത് ദോഷഞ്ച്, റിഹാന തുടങ്ങിയവര്‍ സംഗീത നിശ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡില്‍ നിന്ന് വലിയ താരനിരയും ചടങ്ങിനെത്തും. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹങ്ങളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പാക്കുകയാണ് അംബാനി കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+