ആനന്ദിന്റെ പ്രീ വെഡ്ഡിംഗ് കെങ്കേമം, അംബാനി കുടുംബം ചെലവിട്ടത് ഒന്നും രണ്ടും കോടിയല്ല, തുക ഇത്ര
മുംബൈ: ഒറ്റ പ്രീവെഡ്ഡിംഗ് ചടങ്ങ് ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ആനന്ദ് അംബാനിയും രാധിക അംബാനിയും. ഇരുവരുടെയും പ്രീ വെഡ്ഡിംഗ് ഇന്നലെയാണ് ആരംഭിച്ചത്. ലോകത്തുള്ള പ്രമുഖരെല്ലാം ഈ ചടങ്ങിനെത്തിയിരുന്നു. പോപ്പ് ഗായിക റിഹാനയുടെ പാട്ടും സല്‍മാന്‍ ഖാന്റെ ഡാന്‍സുമെല്ലാം ചടങ്ങിന് കൊഴുപ്പേകി.
പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ക്ക് മുന്നോടിയായി നാട്ടുകാര്‍ക്കെല്ലാം വലിയ അന്നദാനം തന്നെ അംബാനി കുടുംബം നല്‍കിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്.

മൂന്ന് ദിവസത്തെ പരിപാടികളാണ് ജാംനഗറില്‍ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് ആഘോഷങ്ങള്‍. അതേസമയം ഇവരുടെ പ്രീ വെഡ്ഡിംഗ് ചടങ്ങുകളുടെ ചെലവ് എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. കാരണം ചടങ്ങിന് മൊത്തം എത്തിയിരിക്കുന്നത് വിഐപികളാണ്. പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ക്ക് മാത്രമായി 1250 കോടി രൂപയാണ് അംബാനി കുടുംബം ചെലവിട്ടതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യം പ്രിസ്‌കില്ല ചാന്‍, ഷാരൂഖ് ഖാന്‍, ബില്‍ ഗറ്റ്‌സ്, അമേരിക്കന്‍ ഗായകന്‍ ജെ ബ്രൗണ്‍, എന്നീ പ്രമുഖരെല്ലാം ചടങ്ങിനുണ്ടായിരുന്നു.ബോളിവുഡില്‍ നിന്ന് ദീപിക-രണ്‍വീര്‍, സോനം കപൂര്‍-അനില്‍ കപൂര്‍, തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം പ്രീ വെഡ്ഡിംഗ് പരിപാടിയുടെ കാറ്ററിംഗിന് മാത്രമായി അംബാനി കുടുംബ 130 കോടി രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെല്ലായിടത്ത് നിന്നുമുള്ള ടേസ്റ്റി ഭക്ഷണങ്ങള്‍ ഇവിടെ വിളമ്പിയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സ്റ്റേജ് പെര്‍ഫോമന്‍സുമുണ്ടായിരുന്നു. സാധാരണ വിവാഹങ്ങളിലും സ്വകാര്യ ചടങ്ങുകള്‍ക്കുമാണ് സല്‍മാന്‍ ഇത്തരത്തില്‍ പരിപാടികള്‍ക്കായി പോകാറുള്ളത്.
അഞ്ച് കോടി രൂപയാണ് ഇതിനായി താരം ഈടാക്കാറുള്ളത്. അംബാനി കുടുംബവും സല്‍മാന്‍ അഞ്ച് കോടി രൂപ പെര്‍ഫോമന്‍സിനായി നല്‍കിയിട്ടുണ്ട്. ചടങ്ങിലേക്ക് മൊത്തം 1200 അതിഥികളാണ് എത്തിയത്. ലഖ്‌നൗവില്‍ നിന്നുള്ള ഷെഫുമാരാണ് ഭക്ഷണം തയ്യാറാക്കി വിളമ്പിയത്.
പോപ്പ് ഗായിക റിഹാനയുടെ പ്രതിഫലമാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. 70 കോടി രൂപയാണ് റിഹാന പെര്‍ഫോമന്‍സിനായി വാങ്ങിയിരിക്കുന്നത്. ഭര്‍ത്താവായ റോക്കിയും പരിപാടിക്ക് എത്തിയിരുന്നു. വലിയ കൈയ്യടികളാണ് ഇവരുടെ പരിപാടിക്ക് ലഭിച്ചത്. അതേസമയം അതിഥികള്‍ക്കായി അത്യാഡംബരമായ ടെന്റുകളാണ് ജാംനഗറില്‍ ഒരുക്കിയിരുന്നത്. ഇതിനുള്ളില്‍ ഇരിക്കാനുള്ള വലിയൊരു സ്‌പേസ് ഉണ്ട്.
സോഫ സെറ്റുകളും, ടീ ടേബിളുകളും ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. മാസ്റ്റര്‍ ബെഡ് റൂമും ഇവിടെ തന്നെയുണ്ട്. കട്ടിലിന് മരം കൊണ്ടുള്ള ഇന്റീരീയര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ടിവി, എസി, ലാന്‍ഡ്‌ലൈന്‍, എന്നിവയെല്ലാം രാത്രി താമസിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications