ക്രൂയിസ് ഷിപ്പ് ചുമ്മാതല്ല, ആനന്ദിന്റെ രണ്ടാം പ്രീവെഡ്ഡിംഗിന്റെ മെനു ഇങ്ങനെ; ഒപ്പം മറ്റൊരു ആഘോഷവും
മുംബൈ: അംബാനി കുടുംബം ഇപ്പോള്‍ ഇറ്റലിയില്‍ ആനന്ദ് അംബാനിയുടെ രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷിക്കുകയാണ്. എന്നാല്‍ ഇത്രയും ഗ്രാന്‍ഡായി പരിപാടികള്‍ നടത്തുന്നതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുമുണ്ടെന്ന് വ്യക്തമാക്കുകയാണ്. മറ്റൊരു ആഘോഷപരിപാടി കൂടി ഇതിനൊപ്പം നടക്കുന്നുണ്ട്. അതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രീവെഡ്ഡിംഗിന് ഒരുക്കിയിരിക്കുന്ന മെനുവാണ്. ജാംഗനറിലെ ആഘോഷങ്ങള്‍ പോലെ ഇറ്റലിയിലെ ഈ ആഘോഷവും ലോകോത്തരമായ ഭക്ഷണങ്ങള്‍ കൊണ്ട് അറിയപ്പെടും. ഇന്ത്യയിലെ കിടിലന്‍ ഭക്ഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാമേശ്വരം കഫേയിലെ ഭക്ഷണമാണ് രണ്ടാം പ്രീവെഡ്ഡിംഗിലെ പ്രധാന ആകര്‍ഷണം. രാമേശ്വരം കഫേ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഏറ്റവും ബെസ്റ്റായിട്ടുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു അവരുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.
സെലിബ്രിറ്റി കുഷ്യനുകളാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. ആനന്ദ് അംബാനിയുടെയും രാധികയുടെയും പ്രീ വെഡ്ഡിംഗില്‍ വിഭവങ്ങള്‍ വിളമ്പുന്ന ഏക ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് തങ്ങളുടേതാണെന്ന് ഇവര്‍ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ അംബാനി കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാമേശ്വരം കഫേയുടെ സഹസ്ഥാപകനായ രാഘവേന്ദ്ര റാവു ചടങ്ങില്‍ ഭക്ഷണം വിളമ്പുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു നാഴിക്കല്ലും, ഞങ്ങളുടെ തലപ്പാവിലെ പൊന്‍തൂവലുമാണിത്. ലോകത്തെ ഏറ്റവും മികച്ച പ്രീവെഡ്ഡിംഗ് ആഘോഷങ്ങളുടെ ഭാഗമാവുകയാണ് ഞങ്ങള്‍ എന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
പൊഡി ഇഡ്ഡലി, പൊഡി ദോശ തുടങ്ങിയവയാണ് അവരുടെ മെനുവില്‍ ഉള്ള പ്രധാന വിഭവങ്ങള്‍. നിരവധി പേര്‍ രാമേശ്വര്‍ കഫേയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അംബാനി മറ്റൊരു ആഘോഷവും ഇതിനൊപ്പം നടത്തുന്നുണ്ട്. മെയ് 31ന് ആകാശ് അംബാനിയുടെ ശ്ലോക അംബാനിയുടെയും മകനായ വേദയുടെ പിറന്നാളാണ്. ഇതിന്റെ ആഘോഷങ്ങളാണ് നടക്കുന്നത്.
വേദയുടെ ഒന്നാം പിറന്നാളാണിത്. ഇതും ക്രൂയിസ് ഷിപ്പിലാണ് നടക്കുന്നത്. വി ടേണ്‍സ് വണ്‍ അണ്ടര്‍ ദ സണ്‍ എന്നാണ് ഈ ആഘോഷത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി ഒരു കിടിലന്‍ ഡ്രെസ്സ് കോഡും അംബാനി കുടുംബം തയ്യാറാക്കിയിട്ടുണ്ട്. 2023 മെയ് 31നാണ് വേദ ജനിച്ചത്.
അതേസമയം വേദയുടെ ഒന്നാം പിറന്നാള്‍ ക്യൂട്ടായിട്ടുള്ള ഒരു കാര്‍ഡിലൂടെയാണ് അംബാനി കുടുംബം പുറത്തറിയിച്ചത്. ഒരുമിച്ച് രണ്ട് വമ്പന്‍ ആഘോഷങ്ങളാണ് ഇറ്റലിയിലുള്ള ക്രൂയിസില്‍ നടന്നിരിക്കുന്നത്. ഏകദേശം പ്രീ വെഡ്ഡിംഗ് സമാപനവും വന്നെത്തിയിരിക്കുകയാണ്. ജൂലായിലാണ് ആനന്ദിന്റെ വിവാഹം നടക്കുക. മുംബൈയാണ് വേദി.












Click it and Unblock the Notifications