Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ രണ്ടാം പ്രീ വെഡ്ഡിംഗ് ഉറപ്പിച്ചു, ക്ഷണക്കത്ത് പുറത്ത്; ഷിപ്പിലെ പരിപാടികള്‍ ഇങ്ങനെ

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാം പ്രീവെഡ്ഡിംഗ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. അംബാനി കുടുംബം ഔദ്യോഗിക ക്ഷണപത്രം പുറത്തുവിട്ടിരിക്കുകയാണ്. രണ്ടാം പ്രീവെഡ്ഡിംഗ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലയില്‍ വെച്ചാണ് നടക്കുക. അത്യാഡംബര ക്രൂയിസ് കപ്പലിലേക്കാണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ പ്രീ വെഡ്ഡിംഗ്. സര്‍വത്ര ആഡംബരം നിറഞ്ഞ പരിപാടികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നാണ് ഈ ക്രൂയിസ് ഷിപ്പ് യാത്ര തിരിക്കുക. മെയ് 28 മുതല്‍ 30 വരെയാണ് പരിപാടികള്‍ നടക്കുക. അംബാനി കുടുംബം നേരത്തെ തന്നെ ചടങ്ങിനായുള്ള ഷോപ്പിംഗിനായി ലണ്ടനിലായിരുന്നു.

anant-ambani-pre-wedding

ഇറ്റലിയില്‍ നിന്ന് ദക്ഷിണ ഫ്രാന്‍സിലേക്കാണ് ഈ കപ്പല്‍ യാത്ര തിരിക്കുക. ജാംനഗറിലെ ആദ്യ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളേക്കാള്‍ കളറാവും ഈ ചടങ്ങ് എന്നാണ് സൂചന. തീം ഇവന്റുകളും, ഗ്ലാമറസ് പാര്‍ട്ടികളുമെല്ലാം അതിഥികള്‍ക്കായി അംബാനി കുടുംബം ഒരുക്കിയിട്ടുണ്ട്. മെയ് 29നാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക.

ഇതിന്റെ ഭാഗമായി വെല്‍ക്കം ലഞ്ചും ക്രൂയിസ് കപ്പലായ പാലര്‍മോയില്‍ ഒരുക്കിയിട്ടുണ്ടാവും. ഈ ചടങ്ങിനായി ഡ്രെസ് കോഡുമുണ്ട്. കോട് ഡി അസുര്‍ ചിക് എന്ന ഡ്രെസ് കോഡാണ് ഒരുക്കിയിരിക്കുന്നത്. അതേ ദിവസം സ്റ്റാറി നൈറ്റ് തീം ചടങ്ങുകളും നടക്കും. വെസ്‌റ്റേണ്‍ ഫോര്‍മലുകളായിരിക്കും ഈ പരിപാടിയില്‍ അതിഥികള്‍ ധരിക്കുക. ബോളിവുഡ് താരങ്ങള്‍ അടക്കം ചടങ്ങിലുണ്ടായിരിക്കും.

രണ്ടാം ദിനത്തില്‍ വലിയൊരു അവധി ദിനമാണ് അതിഥികളെ കാത്തിരിക്കുന്നത്. ക്രൂയിസ് ഷിപ്പ് റോമിലാണ് ലാന്‍ഡ് ചെയ്യുക. റോമന്‍ ഹോളിഡേയാണ് അതിഥികള്‍ക്കായി ലഭിക്കുക. പ്രധാനമായും സാംസ്‌കാരിക പരിപാടികളാണ് ചടങ്ങിനുണ്ടാവുക. ഹോളിഡേ ചിക്കാണ് ഈ ദിനത്തിലെ ഡ്രെസ് കോഡ്.

റോമിന്റെ ചരിത്ര ഭംഗി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് അതിഥികള്‍ക്ക് ലഭിക്കുക. വൈകീട്ട് നടക്കുന്നത് ടോഗ പാര്‍ട്ടിയാണ്. ക്രൂയിസിന്റെ പിന്‍ഭാഗത്താണ് ഈ പരിപാടികള്‍ അരങ്ങേറുക. റോമന്‍ തീമില്‍ പരമ്പരാഗത ടോഗ അരങ്ങേറും. പരിപാടിയിലെ ഏറ്റവും എന്റര്‍ടെയിന്‍മെന്റ് നിറഞ്ഞ ദിനമായിരിക്കും റോമില്‍ നടക്കുക.

മൂന്നാം ദിനത്തിലാണ് ആഘോഷങ്ങള്‍ കളറാവുക. അതുകൊണ്ട് കൂടുതല്‍ റിലാക്‌സ് ചെയ്യാനുള്ള അന്തരീക്ഷമാണ് ഒരുക്കുക. ലെ മസ്‌കരാഡ് പരിപാടികള്‍ കാന്‍സില്‍ അവതരിപ്പിക്കും. പ്ലേഫുള്‍ ചിക് ഡ്രെസ് കോഡാണ് അതിഥികള്‍ക്ക് ഈ ദിനത്തില്‍ ഉണ്ടായിരിക്കുക.

രാത്രിയില്‍ ക്രൂയിസില്‍ ആഫ്റ്റര്‍ പാര്‍ട്ടിയുമുണ്ടായിരിക്കും. ജൂണ്‍ ഒന്നിനാണ് പരിപാടികള്‍ പൂര്‍ണമായും അവസാനിക്കുക. പോര്‍ട്ടോഫിനോയിലാണ് ആഘോഷങ്ങള്‍ നടക്കുക. ലാ ഡോല്‍സെ വിറ്റാ എന്ന ഇറ്റാലിയന്‍ സമ്മര്‍ ഡ്രെസ് കോഡാണ് ഇതില്‍ ഉപയോഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+