Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രീ വെഡ്ഡിംഗിന് ധരിച്ചത് വെറും സാമ്പിള്‍, ആനന്ദിന്റെ വാച്ച് ശേഖരം കണ്ടാല്‍ ഞെട്ടും; മൊത്തം വില ഇത്ര

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിംഗ് ദിവസങ്ങള്‍ക്ക് മുമ്പാണ് സമാപിച്ചത്. രാജ്യം ഇന്നോളം കാണാത്ത തരത്തിലായിരുന്നു ആഘോഷം. അതേസമയം ചടങ്ങില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആനന്ദിന്റെ ആഡംബര വാച്ചായിരുന്നു. ഈ വാച്ച് കണ്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെ ഞെട്ടിയിരുന്നു. അത്രയും കോടികളാണ് വാച്ചിനായി ആനന്ദ് ചെലവിട്ടത്.

ആനന്ദ് ഒരു ആഡംബര പ്രിയന്‍ കൂടിയാണെന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. സ്റ്റൈലിഷും വിലയേറിയതുമായ നിരവധി വാച്ചുകള്‍ ആനന്ദിന്റെ ശേഖരത്തിലുണ്ട്. പ്രീ വെഡ്ഡിംഗില്‍ തന്നെ ആനന്ദിന്റെ ഒന്നിലധികം വാച്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള വാച്ചുകളെ കുറിച്ച് പരിശോധിക്കാം.

anant-ambani-watch-collection

പാഥേക് ഫിലിപ്പിന്റെ സ്‌കൈ മൂണ്‍ ടര്‍ബിലിയോണാണ് ഇതില്‍ പ്രശസ്തന്‍. പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ക്ക് ഈ വാച്ച് ധരിച്ചിരുന്നു ആനന്ദ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ വാച്ച് ആനന്ദിന്റെ കൈകളില്‍ കണ്ടപ്പോള്‍ തന്നെ അമ്പരന്ന് പോയിരുന്നു. കാരണം അത്രയേറെ ചെലവുള്ള അപൂര്‍വം വാച്ചുകളിലൊന്നാണിത്.

അതേസമയം ഈ വാച്ചിന്റെ കൃത്യമായ വില ഇപ്പോള്‍ ലഭ്യമല്ല. 68 കോടിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആനന്ദിന്റെ വാച്ചുകളുടെ മൊത്തം വില എത്രയാണെന്ന് നോക്കുകയാണ്. അതേസമയം ഇരുന്നൂറ് കോടി വില വരുന്ന വാച്ചുകളുടെ ശേഖരം തന്നെയാണ് ആനന്ദിന്റെ കൈവശം ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാഥേക് ഫിലിപ്പിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈമാണ് ആനന്ദിന്റെ കൈവശമുള്ള മറ്റൊരു ആഡംബര വാച്ച്. ഇത് വളരെ വിലയേറിയതാണ്. ഈ വാച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കണമെങ്കില്‍ 71 കോടി രൂപ മുടക്കേണ്ടി വരും. പാഥേക് ഫിലിപ്പിന്റെ ഏറ്റവും സങ്കീര്‍ണമായ രണ്ട് വാച്ചുകളാണ് ആനന്ദിന്റെ ശേഖരത്തിലുള്ളത്.

ഇതൊരു ലിമിറ്റഡ് എഡിഷന്‍ വാച്ച് കൂടിയാണ്. വെറും ഏഴെണ്ണം മാത്രമാണ് ഇപ്പോള്‍ ലോകത്ത് തന്നെ ആകെയുള്ളത്. ഇതിന്റെ സൂചികളെല്ലാം വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഈ വാച്ചിന്റെ നിര്‍മാണവും സങ്കീര്‍ണമാണ്. ലോകത്തെ തന്നെ ഏറ്റവും പെര്‍ഫെക്ട് വാച്ചുകളില്‍ ഒന്നായിട്ടാണ് പാഥേക് ഫിലിപ്പിന്റെ ഈ വാച്ചിനെ കാണുന്നത്.

ഓഡിമാര്‍സ് പിഗ്വറ്റ് റോയ് ഓക് കണ്‍സെപ്റ്റ് ജിഎംടി ടര്‍ബിലോണ്‍ വാച്ചാണ് ആനന്ദിന്റെ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 67.5 കോടിയാണ് ഇതിന്റെ വില. 44 എംഎം ടൈറ്റാനിയം കേസും, സ്‌കെലിറ്റനൈസ്ഡ് ഡയലും ഇതിനുണ്ട്. പാഥേക് ഫിലിപ്പിന്റെ തന്നെ നോട്ടിലസ് ട്രാവല്‍ ടൈം വാച്ചും ആനന്ദ് ആഡംബര ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് വജ്രങ്ങളും റൂബിയും ചേര്‍ന്ന വാച്ചാണ്. എന്നാല്‍ ഒട്ടും സങ്കീര്‍ണത ഈ വാച്ചിനില്ല. 1.9 കോടിയാണ് ഇതിന്റെ വില. ഇതിന്റെ രണ്ട് മോഡലുകള്‍ ആനന്ദിന്റെ കൈവശമുണ്ട്. റിച്ചാര്‍ഡ് മിലി 56-01 ടര്‍ബിലോണ്‍ ഗ്രീന്‍ സഫയറാണ് ആനന്ദിന് പ്രിയപ്പെട്ട മറ്റൊരു വാച്ച്. 8.2 കോടിയാണ് ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+