ആനന്ദ് അംബാനി വിവാഹം കളറാകും, മുംബൈയോ ലണ്ടനോ വേദി? മുകേഷ് അംബാനി തീരുമാനിച്ചത് ഇങ്ങനെ
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് അവസാനിച്ചിട്ട് ഒരു മാസം ആവുന്നതേയുള്ളൂ. എന്നാല്‍ വിവാഹത്തേ കുറിച്ചുള്ള ആലോചനകള്‍ അംബാനി കുടുംബത്തില്‍ സജീവമായിരിക്കുകയാണ്. ഗംഭീരമായ വിവാഹം ജൂലായ് പന്ത്രണ്ടിനാണ് നടക്കുക. ചിലപ്പോള്‍ അതിന് മുമ്പ് പ്രീ വെഡ്ഡിംഗിന്റെ രണ്ടാം ഘട്ടം നടക്കാനും സാധ്യതയുണ്ട്.
വിവാഹം ലണ്ടനില്‍ നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ടൈംസ് നൗ ഈ റിപ്പോര്‍ട്ടുകളെ തള്ളുന്നു. മുംബൈയില്‍ തന്നെ ആനന്ദിന്റെ വിവാഹം നടക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായി ഇത് മാറുമെന്നാണ് സൂചന. പ്രീവെഡ്ഡിംഗ് ചെലവ് തന്നെ സര്‍വകാല റെക്കോര്‍ഡായിരുന്നു.

അംബാനി കുടുംബവുമായി അടുത്ത വൃത്തങ്ങളാണ് ആനന്ദിന്റെ വിവാഹം മുംബൈയില്‍ നടക്കുമെന്ന് സ്ഥിരീകരിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ജിയോ വേള്‍ഡ് സെന്ററായിരിക്കും പരിപാടിയുടെ വമ്പന്‍ വേദിയാവുക. ഇതൊരു ഇന്റര്‍നാഷണല്‍ സെന്ററാണ്. ലണ്ടനിലായിരിക്കും ഇവരുടെ വിവാഹമെന്ന് വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ അംബാനി കുടുംബത്തിന് ഇത് താല്‍പര്യമില്ലെന്നാണ് സൂചന. നേരത്തെ ഗുജറാത്തിലെ ജാംനഗറിലായിരുന്നു ഇരുവരുടെയും പ്രീ വെഡ്ഡിംഗ് നടന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവന്‍ക ട്രംപ്, ബില്‍ ഗേറ്റ്‌സ് പോലുള്ള പ്രമുഖരെല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമെല്ലാം ജാംനഗറില്‍ എത്തിയിരുന്നു.
നേരത്തെ വിവിധ ഫാന്‍ ഗ്രൂപ്പുകളില്‍ രണ്ടാമതൊരു പ്രീ വെഡ്ഡിംഗ് കൂടി നടക്കുമെന്ന തരത്തിലാണ് അഭ്യൂഹങ്ങല്‍ പ്രചരിക്കുന്നത്. കുറച്ച് ചിത്രങ്ങളും ഈ ഇന്‍സ്റ്റഗ്രാം പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റില്‍ രണ്ടാം പ്രീ വെഡ്ഡിംഗ് നടന്നു കഴിഞ്ഞുവെന്നാണ് ഈ ഫാന്‍ പേജ് അവകാശപ്പെടുന്നത്.
രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍ പോലുള്ള വമ്പന്‍ സെലിബ്രിറ്റികള്‍ ഈ ചടങ്ങില്‍ പങ്കെടുത്തുവെന്നും ഈ പേജ് അവകാശപ്പെടുന്നു. അടുത്തിടെ ആനന്ദ് അംബാനി ലണ്ടനില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് രണ്ടാം പ്രീ വെഡ്ഡിംഗിനായിട്ടാണെന്ന് പേജ് അഡ്മിന്‍ പറയുന്നു. മറ്റൊരു പോസ്റ്റില്‍ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റിന്റെ ചിത്രങ്ങളുമുണ്ട്.
രാത്രിയാണ് പരിപാടികളെല്ലാം നടന്നതെന്നും ഇതില്‍ പറയുന്നുണ്ട്. രണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതും കാണാം. എന്നാല്‍ ഇക്കാര്യം ആധികാരികമായി സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം ആദ്യ പ്രീവെഡ്ഡിംഗിനായി 1260 കോടിയാണ് അംബാനി കുടുംബം ചെലവിട്ടത്.
ഇതില്‍ 200 കോടി മാത്രമായി കാറ്ററിംഗിനാണ് ചെലവിട്ടത്. അതേസമയം ആനന്ദ് അംബാനിയുടെ വിവാഹത്തിനായി 1200 മുതല്‍ 1500 കോടി വരെ മുകേഷ് അംബാനി ചെലവിടുമെന്നാണ് സൂചന. വിവാഹത്തിന്റെ ഭാഗമായുള്ള സംഗീത്-കോക്ടെയില്‍ പാര്‍ട്ടി എന്നിവ അബുദാബിയിലായിരിക്കും നടക്കുക.












Click it and Unblock the Notifications