മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ആനന്ദ് അംബാനി ധരിച്ച വാച്ച് കണ്ടോ? വില കേട്ട് ഞെട്ടാന്‍ റെഡിയായിക്കോ
ആനന്ദ് അംബാനി ആളൊരു ആഡംബര പ്രിയനാണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ഓരോ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ ട്രെന്‍ഡിംഗ് ആവാറുണ്ട്. ആനന്ദ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് രണ്ടാമത്തെ പ്രീ വെഡ്ഡിംഗിന്റെ പേരിലാണ്. ഇറ്റലിയിലായിരുന്നു പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടന്നത്.
ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഈ പരിപാടികള്‍ കഴിഞ്ഞതിന് പിന്നാലെ ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ആനന്ദ് ധരിച്ച വാച്ചാണ് ഇപ്പോള്‍ ആരാധകരെല്ലാം ചര്‍ച്ചയാക്കുന്നത്. കാരണം ഇതിന് മുമ്പൊന്നും ധരിക്കാത്തൊരു വാച്ചാണിത്.

ആനന്ദ് ധരിച്ചത് പാഥേക് ഫിലിപ്പിന്റെ വാച്ചാണ്. ഇതിന്റെ വില കുറച്ച് ഞെട്ടിക്കുന്നതാണ്. ഇരുപത് കോടിയാണ്. ഇതിന്റെ വില. ആനന്ദ് ആഡംബര വാച്ചുകളുടെ ശേഖരം ഒരുപാടുള്ള വ്യക്തിയാണ്. വാച്ചുകളോട് പ്രത്യേക പ്രിയം തന്നെ ആനന്ദിനുണ്ട്. നേരത്തെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആദ്യ പ്രീവെഡ്ഡിംഗിന് വന്നപ്പോള്‍ ആനന്ദിന്റെ വാച്ചുകളെ പ്രശംസിച്ചിരുന്നു.
ഇത്തരമൊരു വാച്ച് വാങ്ങണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ വാച്ചുകള്‍ ആനന്ദിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യയില്‍ പലരുടെയും കൈയ്യില്‍ ഇത്തരം വാച്ചുകള്‍ ലഭിക്കുക പോലും ബുദ്ധിമുട്ടേറിയതാണ്.
പാഥേക് ഫിലിപ്പിന്റെ വാച്ചുകള്‍ മുതല്‍ റിച്ചാര്‍ഡ് മില്ലി വരെ ആ ശേഖരത്തിലുണ്ട്. അതേസമയം ആനന്ദ് ധരിച്ചതും ഗംഭീരമായ വാച്ചാണ്. ഏത് മോഡലാണെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല. പാഥേക് ഫിലിപ്പിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം റിസ്റ്റ് വാച്ചാണിത്. അതായത് പാഥേക് ഫിലിപ്പിന്റെ ഏറ്റവും സങ്കീര്‍ണമായ വാച്ചാണിത്.
വൈറ്റ് ഗോള്‍ഡിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. റിവേഴ്‌സബിള്‍ ബ്ലാക് ഒപ്പലീന്‍ ടൈമും, സോനെരി ഡയലും ഇതിനുണ്ട്. ഓപ്പലീന്‍ കലണ്ടറും, അല്ലിഗേറ്റര്‍ ലെതര്‍ സ്ട്രാപ്‌സും ഈ കിടിലന്‍ വാച്ചിനുണ്ട്. ഏകദേശം ഒരു ലക്ഷം മണിക്കൂര്‍ ചെലവിട്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 2.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. ഇന്ത്യയില്‍ ഇരുപത് കോടി രൂപ വരുമിത്.
വളരെ സങ്കീര്‍ണമായൊരു വാച്ചാണിത്. എന്നാല്‍ ആനന്ദിന്റെ ശേഖരത്തിലെ ഏറ്റവും ചെലവേറിയ വാച്ചല്ല ഇത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. പാഥേക് ഫിലിപ്പിന്റെ സ്‌കൈ മൂണ്‍ ടര്‍ബിലോണ്‍ ആ സ്ഥാനം അലങ്കരിക്കുന്ന വാച്ച്. 54 കോടി രൂപയാണ് ഇതിന്റെ വില. പ്രീ വെഡ്ഡിംഗിന്റെ സമയത്ത് ആനന്ദ് കറുത്ത നിറത്തിലുള്ള കുര്‍ത്ത പൈജാമയും കറുത്ത സ്വര്‍ണ നിറത്തിലുള്ള നെഹ്‌റു ജാക്കറ്റാണ് ധരിച്ചിരുന്നത്.
ഇതിനൊപ്പം തന്നെ വാച്ചുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിച്ചാര്‍ഡ് മില്ലി ആര്‍എം 56-02 ടര്‍ബിലോണ്‍ സഫയര്‍ വാച്ചാണ് ആനന്ദ് പ്രീവെഡ്ഡിംഗിന് ധരിച്ചത്. ഇത് ലോകത്ത് തന്നെ ആകെ പത്തെണ്ണം മാത്രമാണ് ലഭ്യമായിരിക്കുന്നത്. 45 കോടിയാണ് വില. ഇതേ പരിപാടിയില്‍ തന്നെ കോയ് ഫിഷ് ഡയല്‍ വാച്ചും ആനന്ദ് ധരിച്ചിരുന്നു. ഇതിന് പത്ത് കോടി രൂപയാണ് വില.












Click it and Unblock the Notifications