ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചിലവ് 1200 കോടി..! ഇനിയുള്ളത് കല്യാണം, മുടക്കുന്ന തുക കേട്ടാൽ ഞെട്ടും...
അടുത്തിടെ ഏറെ വാർത്തകളിൽ ഇടം നേടിയ ഒരു പ്രീവെഡ്ഡിംഗ് ആഘോഷമായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടേത്. രാധിക മെർച്ചന്റായിരുന്നു അനന്തിന്റെ വധു. എന്നാൽ കല്യാണം വാർത്തകളിൽ ഇടം നേടിയത് അതിൽ പങ്കെടുത്ത ആളുകളുടെ പ്രശസ്‌തിയും ചിലവാക്കിയ പണത്തിന്റെ വ്യാപ്‌തിയും ഒക്കെ കൊണ്ടാണ്.
എന്നാൽ ഇപ്പോഴിതാ ഈ പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ഏകദേശം ചിലവായ തുക എത്രയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഏറ്റവൻ ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഏകദേശം 1200 കോടി രൂപയ്ക്ക് മുകളിലാണ് അംബാനി കുടുംബം ഈ ആഘോഷങ്ങൾക്കായി മുടക്കിയത്. മാർച്ചിലായിരുന്നു ഈ ആഘോഷ പരിപാടി നടന്നത്.

ആഗോള ടെക് സിഇഒമാർ, ബോളിവുഡ് താരങ്ങൾ, പോപ്പ് ഐക്കണുകൾ, രാഷ്ട്രീയക്കാ എന്നിങ്ങനെ നാനാതുറയിൽ നിന്നും വലിയൊരു വിഭാഗമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഈ പരിപാടി നടന്നത്. വലിയ ആഡംബരത്തിന്റെ വേദിയായിരുന്നു ഇതെന്ന് പ്രത്യേകം ഓർക്കണം.
വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളിൽ പോപ്പ് ഐക്കൺ റിഹാനയാണ് പാടിയത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിക്ക് 6 മില്യൺ ഡോളറിലധികം (ഏകദേശം 52 കോടി രൂപ) പ്രതിഫലം നൽകിയതായാണ് സൂചന. 3 ദിവസത്തെ ആഘോഷങ്ങൾക്ക് 1260 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കാറ്ററിംഗ് കരാറിന് മാത്രം 200 കോടി രൂപ ചെലവായെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ലണ്ടനിൽ വച്ചായിരിക്കും നടക്കുക. ജൂലൈ മാസം വിവാഹം നടക്കാനാണ് സാധ്യത. ഒരു പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് മാത്രം ഇത്രയും കോടി മുടക്കിയ അംബാനി കുടുംബം വിവാഹത്തിന് എത്ര തുകയാവും മുടക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആനന്ദ് അംബാനിയുടെ വിവാഹത്തിന് 1200-1500 കോടി രൂപ ചെലവ് വരുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇവർ ലണ്ടനിൽ വച്ച് വിവാഹിതരായ ശേഷം അബുദാബിയിൽ ഒരു സംഗീത/കോക്ടെയ്ൽ ഫംഗ്ഷനും നടത്താനൊരുങ്ങുന്നു എന്നാണ് സൂചന.
ഈ വർഷത്തെ ഏറ്റവും ചിലവേറിയ ആഡംബര പൂർണമായ വിവാഹം തന്നെയാകും ഇതെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ പ്രീ വെഡ്ഡിംഗ് പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം താരങ്ങളും അവിടെയും എത്താനിടയുണ്ട്. കൂടാതെ അന്ന് പങ്കെടുക്കാത്ത പ്രമുഖരും വിവാഹ ചടങ്ങിൽ സംബന്ധിച്ചേക്കും.












Click it and Unblock the Notifications