Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികൾക്കൊന്നും വിലയില്ലേ? ആനന്ദ് അംബാനിയുടെ വാച്ച് കളക്ഷൻ ഞെട്ടിക്കും, മൂല്യം 200 കോടിക്ക് മുകളിൽ..!

രാജ്യത്തെ അതി സമ്പന്നരുടെ പട്ടികയിൽ പകരം വയ്ക്കാനില്ലാത്ത പേരാണ് മുകേഷ് അംബാനിയുടേത്. നിലവിൽ ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ ഏറ്റവും ധനികനും ലോകത്തിലെ സമ്പന്ന പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ആളുമാണ് അദ്ദേഹം. ആ സമ്പത്തിന്റെ ആഡംബരം അംബാനി കുടുംബത്തിന്റെ ജീവിതത്തിലും പ്രകടമാണ്. അത്യാഢംബര പൂർണമാണ് അവരുടെ ജീവിതമെന്ന് നിസംശയം പറയാം.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദിന്റെ വിവാഹം. പ്രൗഢ ഗംഭീരമായി നടത്തിയ വിവാഹത്തിനായി അംബാനി ചെയ്‌ത സൗകര്യങ്ങൾ ചില്ലറയൊന്നുമല്ല. അന്ന് തന്നെ അംബാനിമാരുടെ ആഭരണ കളക്ഷനും വസ്ത്രത്തിന്റെ വിലയും ഒക്കെ ചർച്ചയായതാണ്. ഇപ്പോഴിതാ ആനന്ദ് അംബാനിയുടെ ഒരു എക്സ്പെൻസീവ് ഹോബിയെ കുറിച്ചാണ് ഇനി പറയാനുള്ളത്.

anantambaniwatches

നമുക്കെല്ലാവർക്കും ഓരോ വസ്‌തുക്കളോട് താൽപര്യം തോന്നുക സ്വാഭാവികമാണ്. ചിലർക്ക് കാറുകളോട്, അല്ലെങ്കിൽ ബൈക്കുകളോട് മറ്റ് ചിലർക്ക് ആഭരണത്തോടോ വസ്ത്രത്തോടോ ഒക്കെ ഒരു പ്രത്യേക താൽപര്യം തോന്നുക സ്വാഭാവികമാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഇക്കാര്യത്തിൽ സാധാരണക്കാരായാലും പണക്കാരായാലും ഏതാണ്ട് ഒരുപോലെയാണ്.

അംബാനിയുടെ ഇളയപുത്രൻ ആനന്ദിനുമുണ്ട് അത്തരമൊരു താൽപര്യം, അത് വില കൂടിയ വാച്ചുകളോടാണ്. അതുകൊണ്ട് തന്നെ പലരും സ്വപ്‌നത്തിൽ കാണുന്നതിനും അപ്പുറം വിലയേറിയ വാച്ചുകളാണ് ആനന്ദിന്റെ ഷോ കേസിലുള്ളത്. രാധിക മെർച്ചന്റ്‌മായുള്ള വിവാഹ സമയത്ത് ആനന്ദിന്റെ ചില ഔട്ട്ഫിറ്റുകൾക്ക് ഒപ്പം വാച്ചുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ആനന്ദ് അംബാനിയുടെ വാച്ചുകളുടെ വില സാധാരണയിലും വളരെ അധികമാണ്. കോടികൾ വിലയുള്ള വാച്ചുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. ഒരു ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ഇവയുടെ ആകെ മൂല്യം കണക്കിലെടുത്താൽ ഏകദേശം 200 കോടി രൂപയിൽ അധികം വരുമെന്നതാണ്.

ഒന്നും രണ്ടും കോടിയുടെ വാച്ചുകൾ അല്ല, 67.5 കോടി രൂപ മൂല്യമുള്ള വാച്ചുകൾ വരെയുണ്ട് അദ്ദേഹത്തിന്റെ ശേഖരത്തിൽ. അത് തന്നെ ലോകത്തിലെ ഏറ്റവും വലിയ വാച്ച് നിർമ്മാണ കമ്പനികളുടെ ലിമിറ്റഡ് എഡിഷൻ മോഡലുകളാണ് ഏറെയും. അതുകൊണ്ടാണ് ഇത്തരം വാച്ചുകളുടെ വില സാധാരണയിലും വളരെ കൂടുതലായി കാണുന്നത്.

ഇക്കൂത്തിൽ ഏറ്റവും വിലയേറിയത് പാടെക് ഫിലിപ്പ് ഗ്രാൻഡ് മാസ്‌റ്റർ ചൈം എന്ന വച്ചാണ്. നിലവിലെ വിപണി വില പ്രകാരം ഇതിന്റെ മൂല്യം 67.5 കോടി രൂപയോളമാണ്. ഇതേ കമ്പനിയുടെ തന്നെ മറ്റൊരു വിലയേറിയ മോഡലും കൂടി ആനന്ദിന്റെ പക്കലുണ്ട്. പാടെക് ഫിലിപ്പ് സ്‌കൈ മൂൺ ടൂർബില്ലൺ ആണത്, ഇതിന്റെ വിലയായി കണക്കാക്കുന്നത് ഏകദേശം 54 കോടി രൂപയാണ്.

ഇതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ വാച്ച് ശേഖരം തീരുന്നില്ലെന്ന് ഓർക്കണം. ചെറുതും വലുതുമായ ആഡംബര വാച്ചുകളുടെ വലിയ കൂട്ടം തന്നെയുണ്ട് ആനന്ദിന്റെ കൈവശം. കൂട്ടത്തിൽ പ്രധാനപ്പെട്ടവ ചിലത് ഇവയോക്കെയാണ്: റിച്ചാർഡ് മില്ലെ ആർഎം 56-01, വില 25 കോടി രൂപ. പാടെക് ഫിലിപ്പ് നോട്ടിലസ് ട്രാവൽ ടൈം, വില 8 കോടി രൂപ. ഓഡിമാർസിന്റെ 2 കോടിയോളം വില വരുന്ന ഒരു മോഡലും ആനന്ദിന്റെ കൈവശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+