Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷണക്കത്ത് പോലും സ്വർണവും വെള്ളിയും കൊണ്ട് പൊതിഞ്ഞത്; വിവാഹം കളറാക്കാൻ അംബാനി കുടുംബം

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് നമ്മൾ കണ്ണടച്ച് ഉത്തരം പറയും അംബാനിയെന്ന്. അപ്പോൾ പിന്നെ ആ അംബാനി കുടുംബത്തിൽ ഒരു കല്യാണം നടക്കുമ്പോൾ ഒട്ടും കുറയ്ക്കാൻ കഴിയില്ലല്ലോ. അത് കല്യാണത്തിൽ മാത്രമല്ല പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ ഉൾപ്പെടെ പ്രതിഫലിച്ചിരുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ആനന്ദ് അംബാനിയുടെയും രാധിക മെച്ചന്റിന്റെയും വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ കല്യാണത്തിന് ക്ഷണം ലഭിച്ച ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ക്ഷണക്കത്തിന്റെ ഓരോ ഭാഗങ്ങളും പ്രചരിക്കുന്ന ഈ വീഡിയോയിൽ വ്യക്തമായി നമുക്ക് കാണാൻ കഴിയും.

anantandradhikawedding

കത്ത് തുറക്കുമ്പോൾ വിഷ്‌ണുവിന്റെ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഒരു ഓഡിയോ റെക്കോർഡിംഗ് പ്ലേ ചെയ്യാൻ തുടങ്ങുന്നു. അതിനുള്ളിൽ വൈകുണ്ഠത്തിന്റെ ഒരു ചിത്രവും ഒരു സ്വർണ്ണ പുസ്‌തകവും നമുക്ക് കാണാൻ കഴിയും. പുസ്‌തകം തുറന്നപ്പോൾ, മനോഹരമായി അലങ്കരിച്ച വിവാഹ ക്ഷണ കാർഡ് അതിൽ കാണാം. ക്ഷണക്കത്തിന്റെ ആദ്യ പേജിൽ ഗണപതിയുടെ വേർപെടുത്താവുന്ന ഒരു ഫ്രെയിമുമുണ്ട്. കത്തിൽ സ്വർണത്തിന്റെ തിളക്കം വ്യക്തമാണ്.

ചുവന്ന പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ക്ഷണക്കത്തിൽ ഗണപതിയുടെയും കൃഷ്‌ണന്റെയും സ്വർണ്ണ വിഗ്രഹങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു വെള്ളി ഭാഗവും കാണാം. ക്ഷണക്കത്ത്, മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ അടങ്ങിയ വെള്ളി പെട്ടിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതൊരു ക്ഷണക്കത്ത് മാത്രമാണെന്ന് ഓർക്കണം.

കൂടാതെ അംബാനി കുടുംബം തങ്ങളുടെ അതിഥികൾക്ക് ഒരു കൈയ്യക്ഷര കുറിപ്പ് അയച്ചുകൊണ്ട് ക്ഷണം കൂടുതൽ ദൃഢമാക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുത്ത വിവിഐപികൾക്കും വിഐപികൾക്കും വേണ്ടിയാണ് ഈ പ്രത്യേക ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഈ കത്തിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കൃത്യമായ വില അറിയില്ലെങ്കിലും ലക്ഷങ്ങൾ കടക്കുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

അതേസമയം, ജൂലൈ 12നാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകനും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം നടക്കുന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങളോടെയാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതിന് മുന്നോടിയായുള്ള ചടങ്ങുകൾ ജൂൺ 29 മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ആനന്ദ് അംബാനിയുടെ ഒന്നാംഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് മാത്രം ഏതാണ്ട് 1200 കോടിയോളം ചിലവായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഈ പരിപാടി നടന്നത്. വലിയ ആഡംബരത്തിന്റെ വേദിയായിരുന്നു ഇത്. മാർച്ചിലായിരുന്നു ഈ ആഘോഷം. ശേഷം ഇതിന്റെ രണ്ടാംഘട്ടവും നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+