ആനന്ദിന്റെ വിവാഹത്തിനായി മുകേഷ് അംബാനിയും നിതയും മുടക്കിയത് 6500 കോടി..! ഞെട്ടിക്കും ഈ കണക്കുകൾ
ലോകം മുഴുവൻ ഉറ്റുനോക്കിയ കല്യാണ മാമാങ്കം ആയിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. ആഗോള തലത്തിലെ കലാകാരൻമാരും രാഷ്ട്രീയ, കായിക രംഗത്തെയും ബിസിനസ് മേഖലയിലെ വമ്പന്മാരും ഒക്കെ എത്തിയ അത്യാഡംബരത്തിന്റെ ചടങ്ങ് ഏറെ വാർത്താ പ്രാധാന്യം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. പല പ്രമുഖരുടെയും സാന്നിധ്യം തന്നെയായിരുന്നു ചർച്ചാ വിഷയം.
അന്ന് മുതൽ ഉയരുന്ന ഒരു സുപ്രധാന ചോദ്യമാണ് ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്ക് വേണ്ടി കുടുംബം എത്ര രൂപ ചിലവഴിച്ചു എന്നുള്ളത്. വിവിധ ഘട്ടങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചിലവഴിച്ച തുക ചില്ലറയെന്ന് അത് കണ്ടവർക്ക് കൃത്യമായി മനസിലായിട്ടുണ്ടാവും.

ഇപ്പോഴിതാ വിവാഹത്തിനായി ചിലവായ ഏകദേശ തുകയും കണക്ക് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി ജൂലൈ 12ന് നടന്ന വർണാഭമായ വിവാഹ ചടങ്ങിലാണ് രാധിക മർച്ചന്റിന് വരണമാല്യം ചാർത്തിയത്. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്.
ശരിക്കും പറഞ്ഞാൽ സാധാരണ വിവാഹങ്ങൾ പോലെയായിരുന്നില്ല ഇത്. വെറുമൊരു രണ്ട് ദിവസത്തെ ചടങ്ങ് എന്നതായിരുന്നില്ല ഇതിന്റെ രീതി. ഏതാണ്ട് ഏഴ് മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ഒടുവിലാണ് ജൂലൈ 12ന് വിവാഹം നടന്നത്. ഇതിനിടയിൽ രണ്ട് വൺ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കും അംബാനി കുടുംബം ആതിഥേയത്വം വഹിച്ചു.
ലോകമെമ്പാട് നിന്നുമുള്ള സെലിബ്രിറ്റികളും ബിസിനസ് മാഗ്നറ്റുകളും ഒക്കെ പങ്കെടുത്ത ചടങ്ങുകളായിരുന്നു ഇവയൊക്കെ. റിഹാനയും ജസ്‌റ്റിൻ ബീബറും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച ചില പ്രമുഖരായിരുന്നു.അവരുടെ പ്രകടനത്തിന് യഥാക്രമം 74 കോടി രൂപയും 84 കോടി രൂപയും അംബാനി കുടുംബം മുടക്കി എന്ന് പറയുമ്പോൾ തന്നെ മനസിലാവും ഈ വിവാഹത്തിന്റെ വ്യാപ്‌തി.
വിവാഹത്തിനു മുമ്പുള്ള ചടങ്ങുകളാണ് വരാനിരിക്കുന്ന ചെലവുകളെക്കുറിച്ചുള്ള ആകാംക്ഷ ജനിപ്പിച്ചത്. കല്യാണ ചടങ്ങുകൾക്ക് മാത്രം 5000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സുക്കർബർഗ്, ബിൽ ഗേറ്റ്സ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത മാർച്ചിലെ ആദ്യ പ്രീ വെഡ്ഡിംഗ് പരിപാടികൾക്കായി ഏതാണ്ട് 1000 കോടി രൂപ അംബാനി കുടുംബം മുടക്കിയിരുന്നു.
മെയ് 28 മുതൽ ജൂൺ 1 വരെ ഒരു ക്രൂയിസിൽ നടന്ന രണ്ടാമത്തെ പ്രീ-വെഡ്ഡിംഗ് പാർട്ടിയും ഇത് പോലെ തന്നെ ഗംഭീരമായിരുന്നു. 10 ചാർട്ടർ ഫ്ലൈറ്റുകൾ ബുക്ക് ചെയ്‌തു കൊണ്ടാണ് അതിഥികളെ വേദിയിലേക്ക് എത്തിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ പരിപാടിക്ക് മാത്രം 500 കോടി രൂപയിൽ അധികം ചിലവായി എന്നാണ് കണക്കുകൾ.
അങ്ങനെ ആകെ മുകേഷ് അംബാനി തന്റെ മകന്റെ വിവാഹത്തിനായി ചെലവാക്കിയത് ഏകദേശം 6500 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സമീപകാലത്തായി സമ്പത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ, ഏതാണ്ട് 121 ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനിക്ക് ഈ തുക കടലിൽ കായം കലക്കിയത് പോലെ ആണെന്ന് ആലങ്കാരികമായി നമുക്ക് പറയാം.












Click it and Unblock the Notifications